കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയത്തിലെ വില്ലന്‍ ബാല??
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബാലയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലൂടെയാണ് ഈ സംഗമം. 1960 ല്‍ കോഴിക്കോടെ മുക്കത്ത് നടന്ന യഥാര്‍ത്ഥ ജീവിത്തിലെ പ്രണയം അഭ്രപാളിയില്‍ എത്തുമ്പോള്‍ കഥയിലെ വില്ലനാണ് ബാല.
കോഴിക്കോട് ദേശക്കാരനായ മൊയ്തീന്‍ ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. മൊയ്തീന്‍ കൈവയ്ക്കാത്ത മേഖലയോ എത്തപ്പെടാത്ത ദേശങ്ങളോ അറിയാത്ത ഭാഷകളോ ഇല്ലെന്നാണ് കോഴിക്കോട്ടുകാര്‍ പറയുന്നത്. ഈ മൊയതീന്റെ കൂട്ടുകാരനും ഫുട്‌ബോള്‍ കളിക്കാരനുമാണ് ബാല അവതരിപ്പിക്കുന്ന കഥാപാത്രം. കഥയില്‍ ഈ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡാണ്.

മൊയ്തീനായ് പൃഥ്വിരാജ് എത്തുമ്പോള്‍ കാഞ്ചന മാലയായി പാര്‍വ്വതിയും അഭിനയിക്കുന്നു. മൊയ്തീനുമായ് പൃഥ്വിയ്ക്ക് ചില സാമ്യങ്ങളുള്ളതുകൊണ്ട് കാഞ്ചന തന്നെയാണ് പൃഥ്വിയെ മൊയ്തീനാക്കാന്‍ സംവിധായകനോട് ആവശ്യപ്പെത്. ഇവരെ കൂടാതെ ലെന, ലാല്‍, ടോവിനോ തോമസ് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.
അഞ്ചുവര്‍ഷത്തെ പഠനങ്ങള്‍ക്കൊടുവിലാണ് വിമല്‍ മൊയ്തീന്റെയും കാഞ്ചനയുടെയും കഥ സിനിമയാക്കുന്നത്. കഴിഞ്ഞ ദിവസം പൂജകഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 23ന് തുടങ്ങും. മഴയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയകഥ കോഴിക്കോട്ടും പരിസരത്തുമായിട്ടാണ് ചിത്രീകരിക്കുക. ന്യൂട്ടണ്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











