twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിശ്വാസത്തിലെ ആ പാട്ട് എന്റെ ജീവിതം കണ്ടൊരുക്കിയത്,അതറിഞ്ഞപ്പോള്‍ അജിത്ത് സര്‍ എന്നെ വിളിച്ചു: ബാല.

    By Prashant V R
    |

    തല അജിത്ത് ചിത്രം വിശ്വാസം തമിഴില്‍ വലിയ വിജയം നേടിയ സിനിമകളിലൊന്നാണ്. ഹിറ്റ് ചിത്രത്തിനൊപ്പം കണ്ണാന കണ്ണേ എന്ന പാട്ടും തരംഗമായി മാറിയിരുന്നു. യുട്യൂബില്‍ രണ്ടരക്കോടിയിലേറെ കാഴ്ചക്കാരേയാണ് ഈ ഗാനം ഇതിനോടകം സ്വന്തമാക്കിയത്. നടന്‍ ബാലയുടെ സഹോദരന്‍ സിരുത്തൈ ശിവയാണ് വിശ്വാസം സംവിധാനം ചെയ്തിരുന്നത്. വിശ്വാസത്തിലെ ആ പാട്ട് തന്റെ ജിവിതം കണ്ട് ഒരുക്കിയതാണെന്ന് ബാല പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇതേക്കുറിച്ച് നടന്‍ മനസുതുറന്നത്.

    bala

    ബാലയുടെ വാക്കുകളിലേക്ക്: ഒരു പെണ്‍കുട്ടി എനിക്ക് മെസേജ് അയച്ചു. അതില്‍ അച്ഛനും മകളും തമ്മിലുളള സ്‌നേഹത്തെക്കുറിച്ചാണ് പറയുന്നത്. ആ കുട്ടിയോട് എനിക്ക് പറയാനുളളത് വിശ്വാസം എന്ന സിനിമയിലെ കണ്ണാന കണ്ണേ എന്ന ഗാനത്തെക്കുറിച്ചാണ്. ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടായതാണ്. അതുകണ്ടാണ് ആ സീനുകള്‍ ചിത്രീകരിച്ചത്. അതെന്റെ ജീവിതമാണ് എന്ന് അറിഞ്ഞപ്പോള്‍ അജിത്ത് സര്‍ എന്നെ വിളിച്ചു.

    ലൂക്ക ടീമിലെ രണ്ട് പേര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി! വെളിപ്പെടുത്തി അഹാനലൂക്ക ടീമിലെ രണ്ട് പേര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി! വെളിപ്പെടുത്തി അഹാന

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

    അരമണിക്കൂറോളം അജിത്ത് സര്‍ എന്നോട് സംസാരിച്ചു. ബാല നീ തിരികെ വരണം എന്ന് പറഞ്ഞു. നീ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും എന്ന് ആ സീനില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. അങ്ങനെ അജിത്ത് സര്‍ എന്നെ ആശ്വസിപ്പിച്ചു. പിന്നെ എന്റെ അച്ഛനും പറഞ്ഞു. ചില സത്യങ്ങള്‍ നീ തുറന്നുപറഞ്ഞാല്‍ ഇവര്‍ നിന്നെ വില്ലനാക്കും. കാലം തെളിയിക്കും. നീ ഇപ്പോള്‍ ഒന്നും മിണ്ടേണ്ട. ബാല ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

    മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയമൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

    അവന്തിക എന്നാണ് ബാലയുടെ മകളുടെ പേര്. പാപ്പു എന്ന് ഓമനപേരായി വിളിക്കുന്നു. ഗായിക അമൃത സുരേഷില്‍ നിന്നും അടുത്തിടെയാണ് ബാല വിവാഹ മോചനം നേടിയത്. മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കാറുണ്ട്. മലയാള സിനിമയിലാണ് ബാല കൂടുതല്‍ സജീവമായിരുന്നത്. അഭിനയത്തിന് പുറമെ സംവിധായകനായും മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു താരം.

    ഇസക്കുട്ടനെ മെസി ഫാനാക്കി വളര്‍ത്തണം! കുഞ്ചാക്കോ ബോബനോട് ആരാധകര്‍ഇസക്കുട്ടനെ മെസി ഫാനാക്കി വളര്‍ത്തണം! കുഞ്ചാക്കോ ബോബനോട് ആരാധകര്‍

    Read more about: bala ajith
    English summary
    Bala reveals about viswasam movie song and ajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X