ബിലാലിന്‍റെ തിരക്കഥ വായിച്ചു, ഈ ചിത്രത്തിനായി താനും കാത്തിരിക്കുകയാണെന്ന് ബാല, കമന്‍റ് വൈറല്‍

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബിലാല്‍. ഈ സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. കുടുംബത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞായിരുന്നു ബാല എത്തിയത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മലയാളിയല്ലെങ്കിലും മലയാളികളുടെ സ്വന്തമായി മാറിയ താരമാണ് ബാല. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

അടുത്ത മലയാളചിത്രം ബിഗ് ബി2 ആണെന്നും, ഞാൻ സ്ക്രിപ്റ്റ് വായിച്ചുവെന്നും, ബിലാലിന് വേണ്ടി തനിക്ക് വരുന്ന 100 സ്ക്രിപ്റ്റുകൾ വരെ ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും അത്ര മികച്ച സ്ക്രിപ്റ്റാണ് ഈ ചിത്രത്തിന്റേതെന്നുമായിരുന്നു ബാല പറഞ്ഞത്.സഹോദരന്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നുണ്ട് താനെന്നും ബാല പറഞ്ഞിരുന്നു.

Bala

ഈ പടത്തിന്റെ പ്രിവ്യൂ ഷോ പോലും താൻ കാണില്ലെന്നും, പക്കാ ലോക്കൽ തിയേറ്ററിൽ പോയി ആരാധകരുടെയൊപ്പം തന്നെ ഫസ്റ്റ്ഷോ കാണുമെന്നും, അന്നറിയാൻ പറ്റും റിയൽ മമ്മൂക്ക ഫാൻ ആരാണെന്ന് എന്നും താരം കൂട്ടിച്ചേർത്തിരുന്നു. ബാലയുടെ വാക്കുകള്‍ കൂടി കേട്ടതോടെ ആരാധകരും ആവേശത്തിലാണ്. ബിലാലിന്‍റെ ചിത്രീകരണം എന്നാണ് തുടങ്ങുന്നതെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് പുറത്തുവന്നപ്പോള്‍ ബിലാലിന് വേണ്ടിയാണോ ഇതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാം വരവ് എങ്ങനെയാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. 2007 ഏപ്രില്‍ 14നായിരുന്നു ബിഗ് ബി റിലീസ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X