For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലത് കണ്ണിന് കാഴ്ച കുറവാണ്; ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിലെത്തിയ ബാല ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

  |

  നടന്‍ ബാല രണ്ടാമതും വിവാഹിതനായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ആഴ്ചകളിലായി സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയത്. ബാല ഉടനെ വിവാഹിതനാവുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. സെപ്റ്റംബര്‍ അഞ്ചിന് വിവാഹം നടക്കുമെന്നും സൂചനയുണ്ടായിരുന്നു പിന്നീടാണ് ബാലയ്‌ക്കൊപ്പമുള്ള ഭാര്യയുടെ ഫോട്ടോസ് കൂടി വൈറലാവുന്നത്.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  ഇപ്പോള്‍ ഭാര്യ എലിസബത്തിനൊപ്പമുള്ള നിരവധി ഫോട്ടോസും വീഡിയോസും ബാല തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഏറ്റവും പുതിയതായി ഒരു പൊതുവേദിയിലെത്തിയ താരം തന്റെ കണ്ണിന് കാഴ്ച കുറവുള്ളതിനെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം മറ്റുള്ളവരെ സഹായിക്കാനുള്ള തീരുമാനത്തെ കുറിച്ചും താരം പറയുന്നു. വിശദമായി വായിക്കാം...

  ''എനിക്ക് വലത്തേ കണ്ണിന് കാഴ്ച അത്രയും ഇല്ല. എങ്കിലും ഞാനിവിടെ വന്ന് നില്‍ക്കുന്നത് ഒരു സിനിമ താരം ആയിട്ടല്ല. നിങ്ങളുടെ കുടുംബത്തിലെ ഒരാളായിട്ടാണ്. ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക. എന്റെ ചിന്തകളൊക്കെ സത്യമായിരുന്നു. ഞാന്‍ ചിന്തിച്ചത് ശരിയുമാണ്. ഇന്നേ വരെ എത്ര ഓപ്പറേഷന്‍, എത്ര വീട്, എത്ര കടകള്‍, എത്ര പേരെ സഹായിക്കാന്‍ പറ്റി. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിക്കാതെ ചെയ്യാന്‍ പറ്റും എന്ന് തന്നെ ചിന്തിക്കണം. നല്ല മനുഷ്യന്‍ ആവാന്‍ ഒരുപാടൊന്നും ചെയ്യണ്ടേതില്ല. നല്ല മനുഷ്യാനണെന്ന് ചിന്തിച്ചാലും മതി. അങ്ങനെ ചിന്തിക്കുന്നവരാണ് ഇവരൊക്കെ.

  ഷൂട്ടിങ്ങിന് പോവുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വേദന, വേദന മാത്രമേയുള്ളു. പക്ഷേ പുറംലോകം കാണുന്നത് വേറൊന്നാണ്. സിനിമയിലാണ്. പൈസ ഉണ്ടാവുമെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ഞാന്‍ ചികിത്സയ്ക്ക് വേണ്ടി പോയപ്പോള്‍ അവിടെ ഒരു മലയാളി സ്ത്രീ ഉണ്ടായിരുന്നു. 'ഇത് ബാല അല്ലേ എന്ന് ചോദിച്ചു. എന്ത് പറ്റി ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍' എനിക്കൊരു ആക്‌സിഡന്റ് പറ്റിയതാണെന്ന് തിരിച്ച് പറഞ്ഞു. അപ്പോള്‍ സിനിമാ താരങ്ങള്‍ക്കൊക്കെ അങ്ങനെ സംഭവിക്കുമോ എന്നായിരുന്നു അവര് ചോദിച്ചതെന്നും ബാല പറയുന്നു''.

  അതേ സമയം ബാലയുടെ കണ്ണിന് എന്താ പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് സിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയിരുന്നു. രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം 'അണ്ണാത്തെ' യില്‍ ബാലയും അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയിലായിരുന്നു അപകടം ഉണ്ടായത്. ലക്നൗവില്‍ വച്ച് നടന്ന ഷൂട്ടിങിലെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് ബാലയുടെ കണ്ണിന് പരിക്കേല്‍ക്കുന്നത്. വലുത് കണ്ണിന് അടിയേറ്റു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഈ അപകടത്തിന് ശേഷം താരത്തിന്റെ കാഴ്ചയ്ക്ക് കുഴപ്പം സംഭവിച്ചിരുന്നു എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്.

  Actor Bala with wife Elizabeth new video goes viral | FilmiBeat Malayalamj

  അടുത്തിടെ ഒരു അന്പലത്തിൽ നിന്നുള്ള വീഡിയോയിൽ കൂളിങ് ഗ്ലാസ് വെച്ചതിന് കാരണം കണ്ണിന് പരിക്ക് പറ്റിയത് കൊണ്ടാണെന്ന് താരം സൂചിപ്പിച്ചിരുന്നു. എന്തായാലും ബാലയ്ക്കും നവവധുവിനും എല്ലാവിധ ആശംസകളും അറിയിച്ചാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് കൂടി തിരിഞ്ഞ ബാലയ്ക്ക് നല്ലൊരു മനസുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹമെടുക്കുന്ന പരിശ്രമങ്ങള്‍ വലുതാണ്. ബാലക്ക് ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള കരുത്ത് ഈശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായിട്ടാണ് ചിലര്‍ കമന്റുകളില്‍ കുറിക്കുന്നത്.

  Read more about: bala ബാല
  English summary
  Bala's Opens Up His Eye Issue, Latest Emotional Speech In Presence Of His Wife Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X