ബാലയ്‌ക്കൊപ്പമുള്ളപ്പോള്‍ അവന്തിക സന്തോഷവതിയല്ലേ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം!

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരങ്ങളിലൊരാളാണ് ബാല. വില്ലന്‍ വേഷങ്ങളിലൂടെയും അല്ലാതെയുമായി മലയാളത്തിലും എത്താറുണ്ട് ഈ താരം. മലയാള താരങ്ങളുമായി അടുത്ത സൗഹൃദത്തിലാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല ഇടയ്ക്കിടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുമുണ്ട്. ഇത്തവണത്തെ ഓണാഘോഷം ഏറെ പ്രത്യേകതയുള്ളതായിരുന്നുവെന്നും ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയെതെന്നും വ്യക്തമാക്കി ബാല എത്തിയിരുന്നു. മകളായ അവന്തികയ്‌ക്കൊപ്പമായിരുന്നു ബാലയുടെ ഓണാഘോഷം. ആഘോഷ വീഡിയോ യും അദ്ദേഹം പങ്കുവെച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് അച്ഛനൊപ്പമുള്ളപ്പോള്‍ മകള്‍ സന്തോഷവതിയല്ലെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നത്. ബാലയ്‌ക്കൊപ്പം നില്‍ക്കുന്നതിനോട് മകള്‍ക്ക് താല്‍പര്യമില്ലെന്ന തരത്തിലായിരുന്നു കമന്റുകള്‍. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിശദീകരണവുമായി ബാല വീണ്ടും എത്തിയത്. പഴയ വീഡിയോ പങ്കുവെച്ചതിനൊപ്പമായിരുന്നു അദ്ദേഹം മറുപടി പോസ്റ്റുമായെത്തിയത്.

5

ഇന്നേവരെ താന്‍ പുറത്തുകാണിക്കാത്ത വീഡിയോയാണ് ഇത്. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന് ഒരു ഭാഷയുണ്ട്. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല. മകളുടെ സന്തോഷത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന സ്‌നേഹമുള്ള നിരവധി പേരുണ്ട് മനസ്സിലാക്കിയതിന് പിന്നാലെയായാണ് താന്‍ ഇത് കുറിക്കുന്നതെന്നും ബാല പറയുന്നു. ഞാന്‍ എന്റെ മകളുടെ അച്ഛനാണെന്നും എന്നെന്നും സന്തോഷവതിയായി അവളെ താന്‍ കാക്കുമെന്നും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടയെന്നും പറഞ്ഞായിരുന്നു ബാല പോസ്റ്റ് അവസാനിപ്പിച്ചത്. ബാലയുടെ പോസ്റ്റ് കാണാം.

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X