»   » മോഹന്‍ലാലിന്റെ ആരാധകര്‍ എന്നോടൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ബാല

മോഹന്‍ലാലിന്റെ ആരാധകര്‍ എന്നോടൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ബാല

By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ മുന്നേറുന്ന പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കു വച്ച് നടന്‍ ബാല. മലയാളത്തിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത പുലിമുരുകന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ബാല പറഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാലിന് എതിരെയുള്ള വേഷമാണ് ബാല അവതരിപ്പിച്ചത്. ലാലേട്ടന്റെ ഫാന്‍സ് ഉള്‍പ്പടെ ഒത്തിരി ആരാധകരും ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്മാരുമൊക്കെ തന്നെ വിളിച്ച് അഭിന്ദനം അറിയിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...


പേടി തോന്നിയില്ല

ലാലേട്ടന് എതിരയുള്ള വേഷമായതുകൊണ്ട് ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് പേടി തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ ഫാന്‍സ് എന്നോട് ഒരിക്കലും അങ്ങനെ ചെയ്യില്ല-ബാല പറയുന്നു.


ആഘോഷ ചടങ്ങില്‍

ലാലേട്ടന്റെ ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം വിളച്ചു. പുലിമുരുകന്റെ വിജയാഘോഷ ചടങ്ങ് നടത്തുന്നുണ്ടെന്നും അതില്‍ ചീഫ് ഗസ്റ്റായി വരാന്‍ പറ്റുമോ എന്ന് ചോദിച്ചു.


വേഷം ഏതായാലും

വേഷം ഏത് തന്നെയായാലും പുലിമുരുകന്‍ പോലുള്ള ചിത്രത്തിന്റെ ഭാഗമാകുന്നതാണ് വലിയ കാര്യമെന്നും ബാല പറഞ്ഞു.


ഒരു വര്‍ഷത്തോളം

ഒരു വര്‍ഷത്തോളമെടുത്ത് ചിത്രകരണം പൂര്‍ത്തിയാക്കാന്‍. ഒരു വര്‍ഷം ലാലേട്ടന്റെ കൂടെ താമസിക്കാന്‍ പറ്റിയതും ഒരു ഭാഗ്യം തന്നെ. ലാലേട്ടന്റെ കൂടെയുളള ഓരോ ദിവസവും ഓരോ അനുഭവം എന്ന് വേണം പറയാന്‍. ബാല പറഞ്ഞു.


English summary
Bala shared experience about Pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam