ഇതെന്റെ സ്വാർത്ഥതയാണ്!! മകൾക്ക് വേണ്ടി പ്രേക്ഷകരോട് രണ്ട് മിനിറ്റ് ചോദിച്ച് ബാല, വീഡിയോ കാണാം
മകൾക്കായുളള സ്പെഷ്യൽ താരാട്ട് പാട്ടായിരുന്നു അത്.
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ വിയോഗം ഇന്നും സുഹൃത്തുക്കൾക്കും ആരാധകർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവിച്ച ദുരന്തവുമായി അവർ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇനിയും വായിച്ച് തീർക്കാനുളള വയലിൻ സംഗീതം ബാക്കിയാക്കിയാണ് ബാലഭാസ്കർ വിട പറഞ്ഞിരിക്കുന്നത്. സംഗീതം പോലെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ബാലയ്ക്ക് സൗഹൃദങ്ങളും. അതിനാൽ ബാല ഭാസ്കറുമായിട്ടുള്ള ഒരുപാട് ഓർമകൾ ഇവർക്ക് പങ്കുവെയ്ക്കാനുണ്ട്.
സോഷ്യൽ മീഡിയയിൽ ബാലഭാസ്കറിന്റെ വയലിൻ സംഗീതം തളം കെട്ടി നിൽക്കുകയാണ്. കൂടാതെ സുഹൃത്തുക്കൾ തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ കംബോസിഷൻസുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഒരുപാട് ആസ്വദിച്ച ഗാനം ഇപ്പോൾ കേൾക്കുമ്പോൾ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലവാകുന്നത് പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്ന ഒരു വീഡിയോയാണ്. ബാലഭാസ്കറിന്റെ സുഹൃത്തും മെന്റലിസ്റ്റുമായ ആദിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്വകാര്യ അഹങ്കാരം
ബാലഭാസ്കർ അവതരിപ്പിച്ച് ഒരു പ്രോഗ്രാമിന്റെ വീഡിയോയാണ് ആദി പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്കൊപ്പം ബാലഭാസ്കറിന്റെ ചിതാഭസ്മം ഒഴുക്കിയെന്നും ഇത് വരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്നു വീഡിയോ ഇവിടെ റിലീസ് ചെയ്യുന്നുവെന്നും ആദി ഫേസ്ബുക്കിൽ കുറിച്ചു. മകൾ ജാനിയ്ക്കു മുന്നിലുളള ബാലഭാസ്കറിന്റെ ആദ്യ പെർഫോമൻസിന്റെ വീഡിയോയാണ് ആദി പങ്കുവെച്ചത്.

മകൾക്കായി സ്പെഷ്യൽ താരാട്ട് പാട്ട്
മകൾക്കായുളള സ്പെഷ്യൽ താരാട്ട് പാട്ടായിരുന്നു അത്. വാത്സല്യം നിറഞ്ഞ് തുളമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്കർ മകൾക്കായി വയലിൻ വായിച്ചത്. ഇന്ന് തനിയ്ക്ക് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. എന്റെ മകൾ ആദ്യമായി എന്റെ പാട്ട് കേൾക്കാൻ എത്തിയിരിക്കുകയാണ്. വേദിയിലുളള വരോട് രണ്ട് മിനിറ്റ് ഞാൻ എടുത്തോട്ടെ ഇന്ന് എന്റെ സ്പെഷ്യൽ ഡേ അല്ലെ. ഇന്ന് സ്വാർത്ഥയ്ക്കായി രണ്ട് മിനിറ്റ് എന്ന് കാണികളോട് അഭ്യർത്ഥിച്ചു കൊണ്ടാണ് നീലാംബരി രാഗത്തിലുളള ആ താരട്ട് പാട്ട് ജാനിയ്ക്കായി ബാലു വായിക്കുന്നത്.

ജാനിയും ബാലസ്കറും
ബാലഭാസ്കറിന്റെ വിയോഗത്തിനു ശേഷം ഗായിക മധുബാലകൃഷ്ണൻ എവുതി കുറിപ്പ് വൈറലാകുകയാണ്. അച്ഛൻ മകൾ സ്നേഹത്തെ കുറിച്ചായിരുന്നു മധുവിന്റെ കുറിപ്പ്.
അടുത്തിടെ താന്‍ ഫോൺ വിളിച്ചപ്പോള്‍ കോൾ എടുത്തിരുന്നില്ല. കുറേക്കഴിഞ്ഞ് അവൻ എന്നെ തിരിച്ച് വിളിക്കുകയായിരുന്നു. കുഞ്ഞുമോള്‍ തന്റെ നെഞ്ചില്‍ക്കിടന്ന് ഉറങ്ങുകയായിരുന്നു, ഫോണെടുത്ത് സംസാരിച്ചാല്‍ അവളുണരുമെന്നുള്ളതിനാലുമാണ് ഫോണെടുക്കാതിരുന്നതെന്ന് ബാല പറഞ്ഞു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മകളെത്തിയപ്പോള്‍ അവന്‍ ഒത്തിരി സന്തോഷിച്ചിരുന്നു. നേരത്തെ ഷോപ്പിംഗിന് പോവുമ്പോള്‍ വയലിനാണ് വാങ്ങിയിരുന്നതെങ്കില്‍ മകളെത്തിയപ്പോള്‍ അവള്‍ക്കുള്ള കളിപ്പാട്ടമായി മാറുകയായിരുന്നു.

വർഷങ്ങൾക്കായുള്ള കാത്തിരുപ്പ്
വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമായിരുന്നു ബാലഭാസ്കർ-ലക്ഷ്മി ദമ്പതികൾക്ക് ലക്ഷമി പിറന്നത്. മകൾക്കായുളള ക്ഷേത്ര ദർശനം കഴിഞ്ഞ് തൃശൂരിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു ബാലഭാസ്കറിന്റെ കുടുംബം സഞ്ചാരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നതും തൽക്ഷണം മകളുടെ കുരുന്ന് ജീവൻ പൊലിയുന്നതും. ജാനിയ്ക്ക് പിന്നാലെ ബാലുവും ലോകത്ത് നിന്ന് വിടവാങ്ങി. എന്നാൽ തന്റെ പ്രിയപ്പെട്ടവനും തന്റെ മകളും ലോകത്ത് നിന്ന് പോയത് അറിയാതെ ആശുപത്രി കിടക്കയിലാണ് ലക്ഷ്മി


Click it and Unblock the Notifications











