twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലഭാസ്ക്കറായിരുന്നു വാഹനമോടിച്ചത്! ലക്ഷ്മിയും ജാനിയും മുന്‍സീറ്റില്‍! ഡ്രൈവറുടെ മൊഴി ഇങ്ങനെ! കാണൂ!

    |

    Recommended Video

    ബാലഭാസ്ക്കറായിരുന്നു വാഹനമോടിച്ചത്! | filmibeat Malayalam

    തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. രണ്ടുവയസ്സുകാരിയായ തേജസ്വിനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ബാലഭാസ്‌ക്കറിനെയും ഭാര്യ ലക്ഷ്മിയേയും കുടുംബ സുഹൃത്ത് കൂടിയായ ഡ്രൈവര്‍ അര്‍ജുനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേക്കെത്തിയ പൊന്നോമന പറന്നകന്ന കാര്യത്തെക്കുറിച്ച് ബാലുവിനെയോ ലക്ഷ്മിയേയോ അറിയിച്ചിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ എല്ലാ സൂചനകളും നല്‍കിയിരുന്നു ബാലു. എന്നാല്‍ ആ സന്തോഷ വാര്‍ത്തയ്ക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

    പൂര്‍ണ്ണിമയോടും സുപ്രിയയോടും അത് പറയണം! മക്കളോട് മല്ലിക സുകുമാരന്‍റെ അഭ്യര്‍ത്ഥന! കാണൂ!പൂര്‍ണ്ണിമയോടും സുപ്രിയയോടും അത് പറയണം! മക്കളോട് മല്ലിക സുകുമാരന്‍റെ അഭ്യര്‍ത്ഥന! കാണൂ!

    ബാലുവിന്റെ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അനന്തപുരി ആശുപത്രിയില്‍ ബാലുവിന്റെ വയലിന്‍ സംഗീതം ചെറിയ രീതിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ബാലുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സ്റ്റീഫന്‍ ദേവസിയെ കണ്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചതായും ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം പ്രതികരിച്ചുവെന്നും തന്നെക്കണ്ടപ്പോള്‍ അവന്‍ കരഞ്ഞുവെന്നും പറഞ്ഞ് നിറമിഴികളോടെയായിരുന്നു അദ്ദേഹം പുറത്തെത്തിയത്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും ആരാധകരും ആശ്വസിക്കുകയായിരുന്നു അത് കേട്ടപ്പോള്‍. എന്നാല്‍ മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പാണ് ആ ദുരന്തവാര്‍ത്തയെത്തിയത്. ഹൃദയാഘാതം കാരണം ബാലഭാസ്‌ക്കര്‍ നമ്മെ വിട്ടുപോയെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

    അലംകൃതയുടെ വാശിയും സുപ്രിയയുടെ സര്‍പ്രൈസും! പൃഥ്വിയുടെ പിറന്നാളും ലൂസിഫറിനൊപ്പം! കാണൂ!അലംകൃതയുടെ വാശിയും സുപ്രിയയുടെ സര്‍പ്രൈസും! പൃഥ്വിയുടെ പിറന്നാളും ലൂസിഫറിനൊപ്പം! കാണൂ!

    ഡ്രൈവറുടെ മൊഴി

    ഡ്രൈവറുടെ മൊഴി

    ബാലഭാസ്‌ക്കറിന്റെ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും ചോദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഡ്രൈവര്‍ എത്തിയിട്ടുള്ളത്. ലക്ഷ്മിയുടെ പരിക്കുകള്‍ ഭേദമായെന്നും ആശുപത്രി വിടാനുള്ള തയ്യാറെടുപ്പുകളിലുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായാണ് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി പുറത്തുവന്നിട്ടുള്ളത്. അപകട സമയത്ത് ആരായിരുന്നു വാഹനമോടിച്ചിരുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

    ബാലുവായിരുന്നു വാഹനമോടിച്ചത്

    ബാലുവായിരുന്നു വാഹനമോടിച്ചത്

    തൃശ്ശൂരില്‍ നിന്നും കൊല്ലം വരെ താനായിരുന്നു വാഹനമോടിച്ചത്. പിന്‍സീറ്റില്‍ ലക്ഷ്മിക്കും ജാനിക്കുമൊപ്പമായിരുന്നു ബാലു. ഇടയ്ക്ക് അദ്ദേഹം ഉറങ്ങിയിരുന്നു. കൊല്ലത്തെത്തി കരിക്കിന്‍ ഷെയ്ക്ക് കുടിച്ചതിന് ശേഷം പിന്നീട് വാഹനമോടിച്ചിരുന്നത് ബാലുവായിരുന്നുവെന്നും ലക്ഷ്മിയും ജാനിയും മുന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു. ആ സമയത്ത് താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു.

    ലക്ഷ്മിയുടെ ആരോഗ്യനില

    ലക്ഷ്മിയുടെ ആരോഗ്യനില

    പ്രിയതമനും പൊന്നോമനപ്പുത്രിയും യാത്രയായതിനെക്കുറിച്ച് ആദ്യമൊന്നും ലക്ഷ്മിയെ അറിയിച്ചിരുന്നില്ല. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി ഇടയ്ക്ക് ബോധം വന്നപ്പോള്‍ ജാനിയേയും ബാലുവിനെയും അന്വേഷിച്ചിരുന്നു. അടുത്ത മുറിയില്‍ അവരുണ്ടെന്നായിരുന്നു അപ്പോള്‍ പറഞ്ഞത്. പരിക്കുകള്‍ ഭേദമായി ലക്ഷ്മി സാധരണ നിലയിലേക്കെത്തിയതിന് ശേഷമാണ് ഇവരുടെ വിയോഗത്തെക്കുറിച്ച് അറിയിച്ചത്. വലിയ പ്രതിസന്ധികളോ കടുത്ത ദു:ഖമോ അനുഭവിച്ച് പരിചയമില്ലാത്തതിനാല്‍ ആ അവസ്ഥയില്‍ നിന്നും കരകയറാന്‍ സമയമെടുക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

    ജീവിച്ച് കൊതി തീരാതെ

    ജീവിച്ച് കൊതി തീരാതെ

    ബാലുവെന്ന ബാലഭാസ്‌ക്കറിനെ അറിയാവുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചും അറിയാം. സംഗീതത്തില്‍ മാത്രമല്ല അഭിനയത്തിലും തല്‍പരനായ ബാലു താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ചും അതിനായി സിക്‌സ് പാക്ക് വെക്കുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നുവെന്ന് കുടുംബ സുഹൃത്ത് കൂടിയായ മധു ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ജീവിച്ച് കൊതി തീരാതെയാണ് ജാനിയും ബാലുവും പോയതെന്നായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്.

    എതിര്‍പ്പുകളെ അവഗണിച്ച് ഒന്നായവര്‍

    എതിര്‍പ്പുകളെ അവഗണിച്ച് ഒന്നായവര്‍

    യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചാണ് ബാലുവും ലക്ഷ്മിയും കണ്ടുമുട്ടിയതും ആ ബന്ധം പ്രണയമായും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. ആദ്യ കാഴ്ചയതില്‍ത്തന്നെ തന്റെ മനസ്സ് കീഴടക്കിയ ലക്ഷ്മിയെ ജീവിതസഖിയാക്കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും പട്ടിണിക്കിടാതെ ജീവിക്കാമെന്നും പറഞ്ഞായിരുന്നു അദ്ദേഹം ലക്ഷ്മിയെ ജീവിതത്തിലേക്ക് ക്ഷണിച്ചതും. കുഞ്ഞില്ലാത്തതിന്റെ ദു:ഖം ഇവരെ അലട്ടിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ജാനിയെത്തിയത്.

    മകളെക്കുറിച്ച് വാചാലനായി

    മകളെക്കുറിച്ച് വാചാലനായി

    ജാനിയുടെ ജനനത്തിന് ശേഷം ബാലു മകളെക്കുറിച്ച് വാചാലനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇടയ്ക്ക് വിളിച്ചപ്പോള്‍ മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ നെഞ്ചില്‍ കിടന്ന് കുത്തി മറിയുകയായിരുന്നുവെന്ന് അന്നദ്ദേഹം പറഞ്ഞതായി ആര്‍ ജെ ഫിറോസ് കുറിച്ചിരുന്നു. മുന്‍പൊരിക്കല്‍ താന്‍ ബാലുവിനെ വിളിച്ചപ്പോള്‍ ഫോണെടുത്തിരുന്നില്ലെന്നും പിന്നീട് മകള്‍ മടിയിലുറങ്ങുകയായിരുന്നുവെന്നും ഫോണെടുത്താല്‍ അവളുരണുമെന്നും അതാണ് എടുക്കാതിരുന്നതെന്നും പറഞ്ഞതായി മധു ബാലകൃഷ്ണനും പറഞ്ഞിരുന്നു.

    അന്ത്യയാത്രയിലും മകള്‍ക്കൊപ്പം

    അന്ത്യയാത്രയിലും മകള്‍ക്കൊപ്പം

    തന്റെ ഷോയ്ക്ക് മുന്‍പ് മകള്‍ക്കായി രണ്ട് മിനിറ്റെടുക്കുന്നുവെന്നും ആദ്യമായാണ് അവള്‍ അച്ഛന്റെ പരിപാടി കാണുന്നതെന്നും പറഞ്ഞ ബാലുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അവള്‍ക്ക് തന്നെ മനസ്സിലായോ എന്നറിയില്ലെന്നും തൊപ്പിയൊക്കെ വെച്ച് വീട്ടില്‍ ഒരങ്കിള്‍ വരാറില്ലേയെന്നും ചോദിക്കുന്ന ബാലുവിനെ കണ്ടപ്പോള്‍ ആരാധക മനസ്സും വിങ്ങുകയായിരുന്നു. മകളെ ഏറെ സ്‌നേഹിച്ച ബാലു മരണത്തിലും മകള്‍ക്കൊപ്പമായിരുന്നു. അച്ഛന്റെ മാന്ത്രിക സംഗീതം കേട്ട് ആ നെഞ്ചില്‍ മകളുറങ്ങട്ടെ.

    English summary
    Balabhaskar's driver about accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X