twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലഭാസ്‌കറിന്റെ ലക്ഷ്മി സംസാരിച്ചു! പരിക്കുകള്‍ ഭേദമായി വരികയാണെന്ന് അധികൃതര്‍!

    |

    ചില മരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അത്തരത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ മോചിതരായി വരുന്നതെയുള്ളു. വയലിന്‍ സംഗീതത്താല്‍ ആരാധകരെ ആവേശത്തിലാക്കിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ സെപ്റ്റംബര്‍ 25 നാണ് അപകടത്തില്‍ പെടുന്നത്.

    ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്! സത്യമെന്ത്?ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്! സത്യമെന്ത്?

    മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? നടിയുടെ അസാന്നിധ്യം ഇതിനാൽ! പ്രേക്ഷരുടെ ചോദ്യത്തിനുള്ള ഉത്തരമിതാ..മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? നടിയുടെ അസാന്നിധ്യം ഇതിനാൽ! പ്രേക്ഷരുടെ ചോദ്യത്തിനുള്ള ഉത്തരമിതാ..

    സംഭവ സ്ഥലത്ത് നിന്ന് തന്നെ മകള്‍ തേജ്വസിനി മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നാലെ ഒക്ടോബര്‍ രണ്ടിനായിരുന്നു മകളുടെ പിറകെ ബാലഭാസ്‌കറും യാത്രയായത്. ബാലഭാസ്‌കറിന്റെ മരണമുണ്ടാക്കിയത് വലിയ ദുഃഖമായിരുന്നു. അതിനൊപ്പം അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ചോര്‍ത്തായിരുന്നു എല്ലാവരുടെയും സങ്കടം. ലക്ഷ്മിയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

     ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ ഞെട്ടിച്ചു കളഞ്ഞു! മീ ടുവിനെക്കുറിച്ച് എആര്‍ റഹ്മാന്‍ ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ ഞെട്ടിച്ചു കളഞ്ഞു! മീ ടുവിനെക്കുറിച്ച് എആര്‍ റഹ്മാന്‍

    അന്ന് നടന്ന അപകടം

    അന്ന് നടന്ന അപകടം

    വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ ജനിച്ച സന്തോഷത്തില്‍ കഴിയുന്നതിനിടെയായിരുന്നു ബാലഭാസ്‌കറിന്റെ കുടുംബത്തില്‍ വലിയ ദുരന്തമുണ്ടാവുന്നത്. മകളെയും കൂട്ടി ക്ഷേത്രദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയായിരുന്നു നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നിന്നത്. സെപ്റ്റംബര്‍ 25 ന് നടന്ന അപകടത്തില്‍ മകള്‍ ത്വേജസിനി ബാല മരിച്ചിരുന്നു. ബാലുവും ലക്ഷ്മിയുടം ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാല്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കറും മരിച്ചത്.

    ലക്ഷ്മിയെ തനിച്ചാക്കി

    ലക്ഷ്മിയെ തനിച്ചാക്കി

    മകള്‍ക്ക് പിന്നാലെ ബാലു കൂടി യാത്രയായത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ലക്ഷ്മിയുടെ കാര്യമായിരുന്നു എല്ലാവരെയും കൂടുതല്‍ ദുഃഖത്തിലാക്കിയത്. പരിക്കുകള്‍ ഭേദമായി ജീവിതത്തിലേക്ക് തിരിച്ച് വരുന്ന ലക്ഷ്മി എങ്ങനെ ഈ വാര്‍ത്ത ഉള്‍കൊള്ളുമെന്നതായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കിയത്. എന്നാല്‍ ആരോഗ്യം വീണ്ടെടുത്ത ലക്ഷ്മിയോടെ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരുന്നു.

     സംസാരിക്കാന്‍ തുടങ്ങി

    സംസാരിക്കാന്‍ തുടങ്ങി

    ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആരോഗ്യ നിലയില്‍ കാര്യമായ മാറ്റമുണ്ടായതിനെ തുടര്‍ന്ന ഐസിയുവില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിരിക്കുകയാണ്. പരിക്കുകള്‍ ഭേദമായി വരികയാണെന്നും മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

     ലക്ഷ്മിയുടെ ഇഷ്ടം പോലെ..

    ലക്ഷ്മിയുടെ ഇഷ്ടം പോലെ..

    ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയെ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഇത് ചികിത്സയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. ലക്ഷമിയെ കാണാന്‍ ആരെയും അനുവദിക്കുകയില്ലെന്നും എന്നാല്‍ ലക്ഷ്മി ആരെയെങ്കിലും കാണാണമെന്നോ സംസാരിക്കണമെന്നോ പറയുകയാണെങ്കില്‍ അനുവദിക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്യും.

     ബാലുവിന് വേണ്ടി

    ബാലുവിന് വേണ്ടി

    ഭൂമിയില്‍ ശബ്ദമുള്ളിടത്തോളം കാലം ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലന്നാണ് ആരാധകര്‍ പറയുന്നത്. സംഗീത ലോകത്തിന് കനത്ത നഷ്ടമാണ് ബാലുവിന്റെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായ മരണം അടുത്ത സുഹൃത്തുക്കളും ഉള്‍കൊണ്ട് വരികയാണ്. നേരത്തെ ബാലുവിനെ സ്മരിച്ച് കൊണ്ട് സംഗീത സംവിധായകനായ ബിജിപാല്‍ എത്തിയിരുന്നു. പ്രിയ സുഹൃത്തിന് സംഗീതത്തിലൂടെ അര്‍ച്ചന നടത്തിയാണ് ബിജിപാല്‍ എത്തിയത്. 1998 ല്‍ പുറത്തിറങ്ങിയ ബാലഭാസ്‌കര്‍ സംഗീതം നല്‍കിയ ആല്‍ബമായിരുന്നു 'നിനക്കായ്'. ആല്‍ബത്തിലെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ഗാനം വയലിനില്‍ വായിച്ച് കൊണ്ടാണ് ബിജിപാല്‍ ബാലഭാസ്‌കറിനെ സ്മരിച്ചത്.

    എം ജയചന്ദ്രന്‍

    പ്രമുഖ സംഗീത സംവിധായകനായ എം ജയചന്ദ്രനും സ്‌നേഹത്തില്‍ ചാലിച്ച സമ്മാനവുമായി എത്തിയിരുന്നു. ബാലു ഇവിടെയുണ്ടെന്ന് സന്ദേശം സംഗീതത്തിലൂടെ വീഡിയോ ആക്കിയാണ് ജയചന്ദ്രനെത്തിയത്. ബാലഭാസ്‌കര്‍ ഒരുക്കിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ബാലുവിന്റെ ഓര്‍മ്മകള്‍ എം ജയചന്ദ്രന്‍ പങ്കുവെച്ചത്. പുറത്ത് വന്ന വീഡിയോ വലിയ ജനശ്രദ്ധ നേടിയിരുന്നു.

    English summary
    Balabhaskar's wife Lakshmi starts speaking
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X