ബാലഭാസ്കറിന്റേയും മകളുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു!! കടന്നു പോകുന്നത് വല്ലാത്ത അവസ്ഥയിൽ...

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

പ്രശസ്ത സംഗീത‍ജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെ മരണം സംഗീത പ്രേമികൾക്ക് തീരാവേദനയാണ്. ഇന്നും ആരാധകർക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 25 ന് കുടുംബവുമൊത്ത് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. മകൾ തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലയേയും ഭാര്യ ലക്ഷ്മിയേയും സുഹൃത്തും ഡ്രൈവറുമായ അർജുനേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ 2 ന് പുലർച്ചെ ബാലഭാസ്കറും മകളുടെ ലോകത്തിലേയ്ക്ക് പോകുകയായിരുന്നു.

ഇപ്പോൾ മലയാളി ജനങ്ങളുടെ പ്രാർത്ഥന മുഴുവനും ലക്ഷമിയിലാണ്. വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ലക്ഷ്മി വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വരണമെന്നാണ് എല്ലാ മലയാളികളുടേയും പ്രാർത്ഥന. ഇപ്പോൾ ആശുപത്രിയിൽ നിന്ന് നല്ല വാർത്തയാണ് പുറത്തു വരുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ ലക്ഷ്മി സുഖം പ്രാപിച്ചു വരുകയാണ്. സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസിയാണ് ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു.

 ശ്വസിച്ചു തുടങ്ങി

ശ്വസിച്ചു തുടങ്ങി

ലക്ഷ്മിയ്ക്ക് ബോധം പൂർണ്ണമായി തെളിഞ്ഞുവെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും സ്റ്റീഫൻ ലൈവിൽ പറ‍ഞ്ഞു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചതിനു ശേഷമായിരുന്നു സ്റ്റീഫന്റെ പ്രതികരണം. ഉപകരണങ്ങളില്ലാലെ ലക്ഷ്മി ശ്വസിച്ചു തുടങ്ങിയെന്നും. ഇനി സംസാരിക്കാൻ സാധിക്കുമെന്നാണ് തോന്നുന്നതെന്നും സ്റ്റീഫൻ പറഞ്ഞു.

ബാലുവിന്റേയും ജനനിയുടേയും കാര്യങ്ങൾ

ബാലുവിന്റേയും ജനനിയുടേയും കാര്യങ്ങൾ

ലക്ഷ്മിയുടെ അമ്മ ബാലുവിന്റേയും മകൾ ജാനിയുടേയും കാര്യം ലക്ഷ്മിയോട് സംസാരിച്ചിരുന്നു. ഇപ്പോൾ കടുത്ത മാനസിക വേദനയിലൂടെയാകും ലക്ഷ്മി കടന്നു പോകുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം- സ്റ്റീഫന്‍ പറഞ്ഞു.

 ബാലുവിന്റേയും മകളുടേയും മരണവാർത്ത

ബാലുവിന്റേയും മകളുടേയും മരണവാർത്ത

ലക്ഷ്മിയുടെ ഇപ്പോഴത്തെ മാനസിക നിലയും ആരോഗ്യ നിലയും പരിഗണിച്ച് ബാലഭാസ്കറിന്റേയും മകളുടേയും മരണവാർത്ത അറിയിക്കാനാകില്ലെന്ന് ഡോ മാർത്താണ്ഡൻ പറഞ്ഞു. ഭർത്താവിന്റേയും മകളുടേയും മരണവാർത്ത് അവരെ മാനസികമായും ശരീരീകമായും അവരെ തളർത്തും. ആരോഗ്യനില കുറച്ചു കൂടി മെച്ചപ്പെട്ട ശേഷം മാനസിക വിദഗ്ധരുടെ കൗൺസിലിംഗിനു ശേഷം ലക്ഷ്മിയെ ഈ വിവരം അറിയിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ട്.

വാർഡിലേയ്ക്ക് മാറ്റു

വാർഡിലേയ്ക്ക് മാറ്റു

ലക്ഷ്മിയ്ക്ക് ബോധം പൂർണ്ണമായി തെളിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ലക്ഷ്മിയെ ഈ ആഴ്ച തന്നെ വാർഡിലേയ്ക്ക് മാറ്റും. നിലവിൽ ഐസിയുവിലാണ് ലക്ഷ്മി. പരിക്കുകൾ ഭേഭപ്പെട്ട് വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X