ഏറ്റവും വലിയ ആഗ്രഹം ബാലുവിന്റെ ആ സ്വപ്നം!! ബാലഭാസ്തറിന്റെ സ്വപ്നം സക്ഷാത്കരത്തിന് തയ്യാറായി ലക്ഷ്മി

ബാല ഭാസ്കറിന്റെ മരണം മറ്റൊരു തലത്തിലേയ്ക്ക് തീങ്ങി കൊണ്ടിരിക്കുകയാണ്.

ബാലഭാസ്കറിന്റെ മരണം ഇന്ത്യൻ സംഗീത ലോകത്തെ തീരാ നഷ്ടമാണ്. ബാലഭാസ്കറിന്റെ വിയോഗം സംഭവിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഇന്നും അതിന്റെ ഷോക്കിൽ നിന്ന് ബന്ധുക്കളും സുഹൃത്തിക്കളും പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. ഇന്നും കഠിനമായ ആ സത്യം മനസ്സിൽ പതിപ്പിക്കാനുളള പരിശ്രമത്തിലാണ് പലരും. തൃശ്ശൂരിൽ നിന്ന് കുടുംബവുമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് കാർ അപകടം നടന്നത്. നല്ലപാതിയെ തനിച്ചാക്കി ബാലയും മകളും ഭൂമിവിട്ട് പോകുകയായിരുന്നു.

ബാല ഭാസ്കറിന്റെ മരണം മറ്റൊരു തലത്തിലേയ്ക്ക് തീങ്ങി കൊണ്ടിരിക്കുകയാണ്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാലയുടെ മാതപിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. മകന്റെ മരണത്തിൽ ഇവർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥനത്തിൽ കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ബാലഭാസ്കറിന്റെ മരണം മറ്റൊരു തലത്തിലേയ്ക്ക് പോകുമ്പോൾ ഭാർത്താവിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്മി.

ബാലഭാസ്കറിന്റെ സ്വപ്നം

ബാലഭാസ്കറിന്റെ സ്വപ്നം

അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. ബാലയുടെ ഉയർച്ചയ്ക്ക് പിന്നിൽ താങ്ങും തണലുമായി ലക്ഷ്മി കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിത ബാലയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി തയ്യാറെടുക്കുകയാണ്. ലക്ഷ്മിയുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് ഇതിനെ കുറിച്ച് പറഞ്ഞത്. ബാലഭാസ്കറിന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കണമെന്നാണ് ആഗ്രഹമെന്ന് ലക്ഷ്മി അറിയിച്ചുവത്രേ.

 പതിവഴിയിൽ നിന്നു പോയ ആൽബം

പതിവഴിയിൽ നിന്നു പോയ ആൽബം

ബാലഭാസ്കറിന്റെ സ്വപ്നമായിരുന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കണമെന്നും ലക്ഷ്മി പറഞ്ഞുവത്രേ. പാതി വഴിയിൽ നിന്നു പോയ ആ സംഗീത ആൽബങ്ങൾ പുറത്തിറക്കണമെന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ലക്ഷ്മി പറഞ്ഞതായി ഇവർ പറഞ്ഞു ലക്ഷ്മിയിപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.

 ലക്ഷ്മി  എവിടെ

ലക്ഷ്മി എവിടെ

ലക്ഷ്മിയിപ്പോൾ അടുത്തിടെ ബാലഭാസ്കർ പണി കഴിപ്പിച്ച വീട്ടിലാണുള്ളത്. ഇവർക്കൊപ്പം അമ്മയും സഹായത്തിനായി നഴ്സും കൂടെയുണ്ട്. കൂടാതെ എല്ലാത്തിനു കൈതാങ്ങായി വിളിപ്പുറത്തു സുഹൃത്തുക്കളുമുണ്ട്. ഇപ്പോഴും വീൽ ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി സഞ്ചരിക്കുന്നത്..
സ്വന്തമായി എഴുന്നേറ്റ് നടക്കാൻ ഇനിയും ആറേഴു മാസത്തെ കാലതാമസുമുണ്ടാകും. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓക്ടോബർ അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്.

 ലക്ഷ്മിയുടെ മൊഴി

ലക്ഷ്മിയുടെ മൊഴി

കേസിൽ ലക്ഷ്മിയുടെ മൊഴിയാണ് ഏറെ വഴിത്തിരിവായത്. അപകടം നടക്കുമ്പോൾ ബാലഭാസ്കറായിരുന്നു വാഹനമോടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവർ അർജുന്റെ മൊഴി. എന്നാൽ ഇതിന് വിപരീതമായിട്ടായിരുന്നു ലക്ഷ്മി പോലീസിനോട് പറഞ്ഞത്. അപകടം സമയം അർജുനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ആ സമയം ബാലഭാസ്കർ പിൻസീറ്റിലായിരുന്നു ഇരുന്നതെന്നു താനു മകളുമായിരുന്നു മുൻ സീറ്റിലിരുന്നതെന്നും ലക്ഷ്മി പോലീസിനോട് പറഞ്ഞു.

 കൊല്ലത്തിനു ശേഷം വാഹനമോടിച്ചത് ബാലു

കൊല്ലത്തിനു ശേഷം വാഹനമോടിച്ചത് ബാലു

തൃശ്ശൂരില്‍ നിന്നും കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നുവെന്ന് അർജുൻ പോലീസിനോട് പറഞ്ഞു . ഈ സമയം പിന്‍സീറ്റില്‍ ലക്ഷ്മിക്കും ജാനിക്കുമൊപ്പമായിരുന്നു ബാലു. ഇടയ്ക്ക് അദ്ദേഹം ഉറങ്ങിയിരുന്നു. കൊല്ലത്തെത്തി കരിക്കിന്‍ ഷെയ്ക്ക് കുടിച്ചതിന് ശേഷം പിന്നീട് വാഹനമോടിച്ചിരുന്നത് ബാലുവായിരുന്നുവെന്നും ലക്ഷ്മിയും ജാനിയും മുന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു. ആ സമയത്ത് താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു-അർജുൻ പറഞ്ഞു

സമഗ്രാന്വേഷണം വേണം

സമഗ്രാന്വേഷണം വേണം

മരണത്തിൽ പിന്നിലെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് രംഗത്ത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതി നൽകിയിട്ടുണ്ട്.മൊഴിയിലെ വൈരുദ്ധ്യവും മറ്റും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.മൊഴിയിലെ വൈരുദ്ധ്യത്തിനെ കുറിച്ചും ഇദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റേയും പശ്ചാത്തലത്തിലായിരുന്നു പരാതി നൽകിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X