twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല!! ബാല ഇരുന്നത് പിൻസീറ്റിൽ, ലക്ഷ്മിയുടെ മൊഴി പുറത്ത്

    ഒരു മാസത്തോളമായി ലക്ഷ്മി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ലക്ഷമി ആശുപത്രി വിട്ടത്

    |

    ബാലഭാസ്കറിന്റെ വിയോഗം സംഗീത പ്രേമികൾക്ക് തീരാനഷ്ടമാണ്. ബാലു വിന്റെ വിയോഗം ഇന്നും പൂർണ്മമമായി ഉൾക്കൊള്ളൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞിട്ടില്ല.കുടുംബവുമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു നാടിനെ നടക്കിയ ആ അപകടം സംഭവിച്ചത്. മകൾ തേജസ്വനി അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലയേയും ലക്ഷ്മിയേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായ‌ിരുന്നു. ഒക്ടേബർ 2 ന് പുലർച്ചെ എല്ലാവരേയും സങ്കടത്തിലാഴ്ത്തി ബാലഭാസ്കർ ഈ ലോകത്ത് നിന്ന് വിട പറയുകയായിരുന്നു.

     balabhaskar

     ചാക്കോച്ചനോട് ആരാധകന്റെ രസകരമായ ചോദ്യം!! നിമിഷം കൊണ്ട് ചോദ്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ് ചാക്കോച്ചനോട് ആരാധകന്റെ രസകരമായ ചോദ്യം!! നിമിഷം കൊണ്ട് ചോദ്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

    അപകട സമയത്ത് ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും കൂടെയുണ്ടായിരുന്നു. ഇവർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്. ലക്ഷ്മിയുടെ നില ഗുരുതരമായിരുന്നു. ഒരു മാസത്തോളമായി ലക്ഷ്മി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ലക്ഷമി ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയായിരുന്നു ലക്ഷ്മി പോലിസിനു മൊഴി നൽകി. അപകടം നടക്കുമ്പോൾ താനും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു ഉണ്ടായിരുന്നതെന്നും ലക്ഷ്മി പറഞ്ഞു. അപകടം നടക്കുമ്പോൾബാലഭാസ്കർ കാറിന്റെ പിൻസീറ്റിലായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പി ക്കാണ് ലക്ഷ്മി മൊഴി നൽകിയത്.

    ഗോവയിൽ സ്‌കൂബാ ഡൈവിംഗ് ആസ്വദിച്ച് സാനിയ അയ്യപ്പൻ...ഗോവയിൽ സ്‌കൂബാ ഡൈവിംഗ് ആസ്വദിച്ച് സാനിയ അയ്യപ്പൻ...

    അതേ സമയം അപകടം നടക്കുമ്പോൾ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്ന് അർജുൻ നേരത്തെ മൊഴി നൽകിയിരുന്നു. കൊല്ലം മുതൽ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്നായിരുന്നു അർജുന്റെ മൊഴി. ഇരുവരുടെയും മൊഴിയിലെ വൈരുധ്യം പരിശോധിക്കാനാണു പോലീസിന്റെ തീരുമാനം.

    English summary
    balabhaskar wife lekshmi says about car accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X