ദൃശ്യത്തിനും ലാലിനും ബാലചന്ദറിന്റെ സല്യൂട്ട്

By Soorya Chandran

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന് അഭിനന്ദന പ്രവാഹം നിലക്കുന്നില്ല. തമിഴ്‌നാട്ടിലെ വെറ്ററന്‍ സംവിധായകന്‍ ബാലചന്ദര്‍ ആണ് ടീം ദൃശ്യത്തിലനും ലാലിനും അഭിനന്ദനം അറിയിച്ച് കത്തയച്ചിരിക്കുന്നത്. ജിത്തു ജോസഫിന്റെ സംവിധായക മികവും ബാലചന്ദറിന്റെ പ്രശംസ പിടിച്ചുപറ്റി.

ദൃശ്യത്തിന്റെ വിജയത്തെ ബ്രഹ്മാണ്ഡ വിജയം എന്നാണ് ബാലചന്ദര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മലയാളത്തിന്റെ മാത്രം വിജയമല്ലെന്നും ഇന്ത്യന്‍ സിനിമയുടെ തന്നെ വിജയമാണെന്നും ബാലചന്ദര്‍ പറയുന്നു.

Drishyam Movie

''മോഹന്‍ലാല്‍... എന്റെ സലാം... അഭിവാദ്യങ്ങള്‍' എന്നാണ് കത്തില്‍ ലാലിനോട് ബാലചന്ദര്‍ പറയുന്നത്. സിനിമയിലെ പ്രധാനപ്പെട്ട ഓരോരുത്തരേയും ബാലചന്ദര്‍ പ്രത്യേകം പ്രത്യേകം തന്റെ കത്തില്‍ അഭിനന്ദിക്കുന്നുണ്ട്.

''നൈസര്‍ഗ്ഗികമായ കൗശലം, രൂഢമൂലമായ ബുദ്ധി സാമര്‍ത്ഥ്യം' എന്നാണ് ദൃശ്യത്തെക്കുറിച്ച് തന്റെ തോന്നലും കാഴ്ചപ്പാടും എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദറിന്റെ കത്ത് തുടങ്ങുന്നത്. ഇതിനുള്ള വിശദീകരണങ്ങളും അദ്ദേഹം കത്തില്‍ തുടര്‍ന്ന് നല്‍കുന്നുണ്ട്.

മോഹന്‍ ലാലിനെ പ്രശംസകള്‍ കൊണ്ട് മൂടുന്നുണ്ട് ബാലചന്ദര്‍. ഓരോ അഭിനയ മുഹൂര്‍ത്തങ്ങളും എടുത്തെടുത്ത് പറഞ്ഞാണ് അഭിനന്ദനം. ലാലിന് മാത്രമല്ല, ആശ ശരത്തിനും സിദ്ദിഖിനും ഉണ്ട് പ്രശംസ.

പോലീസ് ഓഫീസര്‍, അമ്മ, സ്ത്രീ എന്നീ ഭാവപ്പകര്‍ച്ചകള്‍ അവതരിപ്പിച്ച ആശാ ശറത്തിന്റെ പ്രകടനം അതി ഗംഭീരമായെന്ന് ബാലചന്ദര്‍ കത്തില്‍ പറയുന്നു. സബാഷ് സിദ്ധിഖ് എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ധിഖിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X