ഊഴത്തിന് ശേഷം പൃഥ്വിയെ കുറിച്ച് ബാലചന്ദ്രമേനോന്‍ പറഞ്ഞത്
നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ അച്ഛനായി ബാലചന്ദ്രമേനോന്‍ വീണ്ടുമെത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലാണ് ബാലചന്ദ്രമേനോന്‍ വീണ്ടും പൃഥ്വിരാജിന്റെ അച്ഛന്‍ വേഷം അണിയുന്നത്.
ചങ്ക് വേണ്ട.. സ്‌നേഹം മതി... ആരാധകന് പൃഥ്വിയുടെ മറുപടി
പൃഥ്വിയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിപ്പോള്‍ ബാലചന്ദ്രമേനോന്‍. പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഇത് ആദ്യമായിട്ടല്ല. ക്ലാസ്‌മേറ്റ്‌സ്, നമ്മള്‍ തമ്മില്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു അവസരം കൂടി.

ഊഴത്തിന് ശേഷം പൃഥ്വിയെ കുറിച്ച്
പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നുന്നു. ബാലചന്ദ്ര മേനോന്‍ പറയുന്നു.

സുകുമാരന്റെ സാന്നിധ്യം
എന്റെ ആദ്യ കാലത്തെ ചിത്രങ്ങളിലെല്ലാം സുകുമാരന്റെ സാന്നിധ്യമുണ്ടായിരുന്നു. രാധ എന്ന പെണ്‍കുട്ടി, കലിക, ഇഷ്ടമാണ് പക്ഷേ, അണിയാത്ത വളകള്‍, അച്ചുവേട്ടന്റെ വീട് തുടങ്ങിയ തന്റെ ചിത്രങ്ങളില്‍ സുകുമാരന്‍ അഭിനയിച്ചിട്ടുണ്ട്.

സുകുമാരന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് കംഫര്‍ട്ടായിരുന്നു
സുകുമാരന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് കംഫര്‍ട്ടായിരുന്നു. അതുപോലെ തന്നെയാണ് പൃഥ്വിയുടെ കൂടെ പ്രവര്‍ത്തിക്കുമ്പോഴും. സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന്‍ ഗ്യാപ് ഫീല്‍ ചെയ്യുന്നില്ലെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

ബാലചന്ദ്രമേനോന്‍ പറഞ്ഞത്
എന്നാല്‍ സീനിയര്‍ എന്ന നിലയില്‍ പൃഥ്വി തന്നോട് ബഹുമാനം കാട്ടാറുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോന്‍ പറഞ്ഞത്.

പൃഥ്വിരാജും ജീത്തു ജോസഫും
മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. സെപ്തംബര്‍ ഒമ്പതിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications