»   » പ്രേക്ഷകരെ തിയറ്ററില്‍ കൊണ്ടുവരും, തോല്‍വി സമ്മതിക്കാതെ വീണ്ടും ബാലചന്ദ്രമേനോന്‍ !!

പ്രേക്ഷകരെ തിയറ്ററില്‍ കൊണ്ടുവരും, തോല്‍വി സമ്മതിക്കാതെ വീണ്ടും ബാലചന്ദ്രമേനോന്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

മലയാള ചലച്ചിത്ര രംഗത്ത് നടന്‍ സംവിധായകന്‍ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച നടനാണ് ബാലചന്ദ്രമേനോന്‍. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഞാന്‍ സംവിധാനം ചെയ്യും'.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രം പരാജയപ്പെട്ടെങ്കിലും അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നടന്‍. ചിത്രത്തെ കുറിച്ചു നടന്‍ പറയുന്നതു കേള്‍ക്കൂ...

ഞാന്‍ സംവിധാനം ചെയ്യും

അസുഖം ചികിത്സ എന്നിവയുടെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബാലചന്ദ്രമേനോന്‍ ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രം സംവിധാനം ചെയ്തത്.നിങ്ങളെ തിയറ്ററില്‍ വരുത്താന്‍ തന്നെയാണ് എന്റെ വിനീത ശ്രമം എന്നായിരുന്നു ഈ ചിത്രത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പുതുമകള്‍

പുതുമകളാണ് ബാലചന്ദ്രമേനോന്‍ സിനിമകളെ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതാക്കുന്നത് ,ഇനിയൊരു ബാലചന്ദ്രമേനോന്‍ ചിത്രം ഉണ്ടാവില്ലെന്നു കരുതിയ പ്രേക്ഷകരെ അതിശയിപ്പിച്ചാണ് ഏഴു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധായകന്റെ വേഷമണിഞ്ഞത്. പഴയ പ്രണയജോടികളായ ശങ്കറും മേനകയും കൂടാതെ മധുവും കെപിഎസി ലളിതയുമെല്ലാം ചിത്രത്തില്‍ അണിനിരന്നെങ്കിലും ചിത്രം പരാജയപ്പെട്ടു.

മേനോന്‍ ചിത്രങ്ങള്‍

കാര്യം നിസ്സാരം പ്രശ്‌നം ഗുരുതരം, ഇഷ്ടമാണ് പക്ഷേ, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങി കൗതുകമുണര്‍ത്തുന്ന പേരുകളും കഥകളുമായി ഇറങ്ങിയ പല മേനോന്‍ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റുവാങ്ങിയവയാണ്.

ഇച്ഛാശക്തി

തന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രം എന്നായിരുന്നു മേനോന്‍ പ്രസ്താവിച്ചിരുന്നത്. എന്തായാലും പുതിയ ചിത്രം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. താനിപ്പോള്‍ യും,എസ് യാത്രയിലാണെന്നും തിരിച്ചു വന്നതിനു ശേഷം ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നുമാണ് മേനോന്‍ അറിയിച്ചിരിക്കുന്നത്.

English summary
After his last venture Njan Samvidhanam Cheyyum, the hit director of family movies is coming with another movie. His last movie was not a success in box office and he felt that his audience has missed it
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam