twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലചന്ദ്ര മേനോന്റെ പുതുമുഖം- ദക്ഷിണ

    By Nirmal Balakrishnan
    |

    ബാലചന്ദ്ര മേനോന്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനംചെയ്യുന്ന ചിത്രത്തില്‍ നായിക പുതുമുഖം. മലയാളത്തില്‍ ഒട്ടേറെ പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയിട്ടുള്ള മേനോന്റെ പുതിയ നായിക ദക്ഷിണയാണ്. ഏഴു വര്‍ഷത്തിനു ശേഷം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിനുമുണ്ട് അല്‍പം പുതുമ- ഞാന്‍ സംവിധാനം ചെയ്യും. ഇതാണു പേര്.

    പതിവുപോലെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം മേനോന്‍ തന്നെ. ഇക്കുറി സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് മേനോന്‍ തന്നെയാണ്. ഒരു മുഴുനീള മേനോന്‍ ചിത്രമാണിത്. അപ്പോള്‍ നായകനാരാണെന്ന ചോദ്യമുണ്ട്- അതും മേനോന്‍ തന്നെ. മേനോന്റെ ആദ്യകാല നായികയായ മേനക മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    njaan-samvidhanam-cheyyum

    ശോഭന, കാര്‍ത്തിക, പാര്‍വതി, ആനി എന്നിങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരെയൊക്കെ പരിചയപ്പെടുത്തിയത് മേനോനാണ്. അവരെല്ലാം മലയാളത്തിലെ മുന്‍നിര നായികമാരുമായി. അതില്‍ കാര്‍ത്തിക, പാര്‍വ്വതി, ആനി എന്നിവ വിവാഹശേഷം കളം വിട്ടു. ശോഭന മാത്രമേ ഇപ്പോഴും രംഗത്തുള്ളൂ.

    മേനോന്റെ ആദ്യകാല ചിത്രങ്ങളെ പോലെ കുടുംബ പശ്ചാത്തലത്തിലാണു ചിത്രമൊരുങ്ങുന്നത്. ജയസൂര്യ നായകനായ ദേ ഇങ്ങോട്ടു നോക്ക്യേ ആയിരുന്നു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അതു വന്‍ പരാജയവുമായിരുന്നു. കാര്യം നിസ്സാരം, താരാട്ട്, ചിരിയോ ചിരി, ഉത്രാടരാത്രി എന്നിവയൊക്കെ മേനോന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു.

    അസുഖബാധിതനായി ഏറെക്കാലം ബാംഗ്ലൂരിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ സുഖം പ്രാപിച്ച് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വീണ്ടുമൊരു മേനോന്‍ കാലം വരുമെന്നു പ്രതീക്ഷിക്കാം

    English summary
    Balachandra Menon introducing a new heroin named Dhakshina
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X