ദേ ഇങ്ങോട്ടു നോക്ക്യേ

By Staff

മൂന്നു വര്‍ഷത്തിനു ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നു. ബാലചന്ദ്രമേനോന്റെ മുന്‍കാല ചിത്രങ്ങളെ പോലെ ഈ പുതിയ ചിത്രത്തിനും ആകര്‍ഷകമായ പേരാണ് നല്‍കിയിരിക്കുന്നത്- ദേ ഇങ്ങോട്ടു നോക്ക്യേ.

ജഗതി ശ്രീകുമാറിനെ നായകനാക്കി ഒരു പരീക്ഷണത്തിനാണ് ബാലചന്ദ്രമേനോന്‍ ഈ ചിത്രത്തില്‍ മുതിരുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. നായിക പുതുമുഖമാണ്- തമിഴ് നാട്ടില്‍ നിന്നുമെത്തിയ മോഡല്‍ സാര.

ഒരു മുഖ്യമന്ത്രിയുടെ പ്രണയത്തിന്റെ കഥയാണ് ദേ ഇങ്ങോട്ടു നോക്യേ പറയുന്നത്. കഥാപാത്രത്തിന്റെ പേര് വെട്ടിക്കാട് സദാശിവന്‍. രാഷ്ട്രീയവും കുടുംബജീവിതവുമെല്ലാം ചിത്രത്തിന് വിഷയമാവും. തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രണയിക്കുന്ന മുഖ്യമന്ത്രിയാവുന്നത് ജഗതിയാണ്.

മൂന്ന് വര്‍ഷത്തിനു ശേഷം പുതിയ ചിത്രമൊരുക്കുമ്പോള്‍ തന്റെ മുന്നില്‍ മൂന്ന് കഥകളുണ്ടായിരുന്നെന്നും അതില്‍ നിന്ന് ഈ കഥ തന്നെ ചിത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ബാലചന്ദ്രമേനോന്‍ പറ‍‍‍ഞ്ഞു.

ഈ വര്‍ഷത്തെ വിഷുച്ചിത്രമായി ദേ ഇങ്ങോട്ടു നോക്യേ തിയേറ്ററുകളിലെത്തും. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. നിര്‍മാണം എ.വി.അനൂപ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X