»   » നിവിന്റെയും ഭാര്യയുടെയും വിവാഹവാര്‍ഷികാഘോഷത്തില്‍ ബാലചന്ദ്ര മേനോന്‍ എത്തിയപ്പോള്‍; വായിക്കൂ

നിവിന്റെയും ഭാര്യയുടെയും വിവാഹവാര്‍ഷികാഘോഷത്തില്‍ ബാലചന്ദ്ര മേനോന്‍ എത്തിയപ്പോള്‍; വായിക്കൂ

By: Sanviya
Subscribe to Filmibeat Malayalam

ആഗസ്റ്റ് 28, ഇന്നലെ മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ആറാം വിവാഹ വാര്‍ഷികാഘോഷമായിരുന്നു. ഭാര്യയ്‌ക്കൊപ്പമുള്ള സെല്‍ഫിയും വിവാഹ വാര്‍ഷികാഘോഷത്തിന്റെ കേക്കുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിവിന്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. നിവിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നിവിന്‍ പോളിയുടെ വിവാഹ വാര്‍ഷിക സെല്‍ഫി വൈറലാകുന്നു; കാണൂ

ബാലചന്ദ്ര മേനോന്‍, അപ്രതീക്ഷിതമായിട്ടാണ് ഇന്നലെ ബാലചന്ദ്ര മേനോന്‍ കൊച്ചിയിലെ ലെ മെറിഡിയന്‍ റസ്‌റ്റോറന്റില്‍ വച്ച് നിവിന്‍ പോളിയെ കണ്ടത്. ഭാര്യ റിന്ന ജോയിക്കും മകന്‍ ദാവീദിനുമൊപ്പം അവിടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയായിരുന്നുത്രെ നിവിന്‍. അപ്രതീക്ഷിതമായി നിവിനെയും കുടുംബത്തെയും കണ്ട സന്തോഷം ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ എഴുതി.

balachandra-menon-nivin-pauly

ഈ തിരക്കിലിടയില്‍, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന് വേണ്ടി ഇങ്ങനെ ഒരു സമയം കണ്ടെത്തിയ നിവിനെ മേനോന്‍ അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ളവര്‍ ഇത് മാതൃകയാക്കട്ടെ എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. ഒരു സെല്‍ഫി ഫോട്ടോയ്‌ക്കൊപ്പാണ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഴുവനായി വായിക്കാം.

English summary
Balachandra Menon is happy about Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam