»   » ഇമ്മാനുവലിനൊപ്പം ബാലചന്ദ്ര മേനോനുണ്ടാവില്ല

ഇമ്മാനുവലിനൊപ്പം ബാലചന്ദ്ര മേനോനുണ്ടാവില്ല

Posted By:
Subscribe to Filmibeat Malayalam
Balachandra Menon
നാലുവര്‍ഷത്തിന് ശേഷം ബാലചന്ദ്ര മേനോന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള ശക്തമായ തിരിച്ചുവരവും പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ പകര്‍ന്നൊരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലിലൂടെ മേനോന്‍ തിരിച്ചുവരുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാലിത് നടക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

മേനോന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇമ്മാനുവലിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഈ മുതിര്‍ന്ന നടന്‍ പറയുന്നു. എന്നാല്‍ ഡിസംബര്‍ 23ന് മകളുടെ കല്യാണം നിശ്ചയിച്ചിരിയ്ക്കുന്നതിനാല്‍ തത്കാലത്തേക്ക് അഭിനയലോകത്തേക്ക് മടങ്ങേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുന്നത് എന്നിലെന്നും ആവേശമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ മകളുടെ വിവാഹം അടുത്ത മാസത്തേക്ക് നിശ്ചയിച്ചതിനാല്‍ ഇമ്മാനുവലുമായി സഹകരിയ്ക്കാന്‍ സാധിയ്ക്കില്ല.

പിന്നീടൊരിയ്ക്കല്‍ ഒരുമിയ്ക്കാമെന്ന് മമ്മൂട്ടി വാക്കുതന്നതായും മേനോന്‍ വെളിപ്പെടുത്തുന്നു. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ഇമ്മാനുവല്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് പണംമുടക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം നിര്‍മിയ്ക്കുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ലാല്‍ജോസുമായി മമ്മൂട്ടി ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകതയും ഇമ്മാനുവലിനുണ്ട്.

English summary
Those expecting the comeback of veteran actor and filmmaker Balachandra Menon will have to wait a little longer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam