ഫഹദിനെയും നസ്രിയയെയും പ്രശംസിച്ച് ബാലചന്ദ്രമേനോന്‍
പല സീനിയര്‍ നടന്മാരും സംവിധായകരുമെല്ലാം മലയാളസിനിമയിലെ സോകോള്‍ഡ് ന്യൂജനറേഷന്‍ തരംഗത്തിന് എതിരാണ്. പലരും ഇതൊന്നും ഒരു ന്യൂ ജനറേഷന്‍ അല്ലെന്നും ഇപ്പോള്‍ ന്യൂജനറേഷന്‍ എന്നുപറഞ്ഞ് കാണിയ്ക്കുന്നത് അശ്ലീലവും തെറിയും മാത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മലയാളസിനിമയിലെ ഓള്‍റൗണ്ടറായ ബാലചന്ദ്രമേനോനും ന്യൂജനറേഷന്‍ പ്രയോഗത്തിന്റെ കാര്യത്തില്‍ ഇതേഅഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ന്യൂ ജനറേഷന്‍ താരങ്ങളുടെ കാര്യത്തില്‍ ബാലചന്ദ്രമേനോന്‍ വലിയ സന്തോഷത്തിലാണ്. അക്കാര്യം അദ്ദേഹം മറച്ചുവെയ്ക്കുന്നുമില്ല.
പുതുതലമുറയിലെ പല താരങ്ങളും മികച്ച കഴിവുള്ളവരാണെന്നാണ് മേനോന്‍ പറയുന്നത്. ഫഹദ് ഫാസില്‍ വന്നപ്പോള്‍ അഭിനയത്തിന് പുതിയ മാനങ്ങളുണ്ടായി എന്നു പറയുന്ന മേനോന്‍ യുവനടി നസ്രിയ നസീമിനും മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നു. ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ അഭിനയം തന്നെ വിസ്മയിപ്പിച്ചുവെന്നും കണ്ണുകള്‍കൊണ്ടു നസ്രിയ പലപ്പോഴും സംവദിക്കുന്നുണ്ടായിരുന്നുവെന്നും മേനോന്‍ പറയുന്നു.

അടുത്ത കാലത്ത് മലയാളത്തില്‍ തരംഗമായി മാറിയ ദൃശ്യം എന്ന ചിത്രത്തെയും മേനോന്‍ പുകഴ്ത്തുന്നു. ദൃശ്യം മുന്നോട്ടുവച്ചതുപോലെ കുടുംബത്തെക്കുറിച്ചുള്ള ചിന്തകള്‍ തന്നെയായിരുന്നു ഒരുകാലത്ത് തന്റെ ചിത്രങ്ങളും മുന്നോട്ടുവച്ചതെന്ന് മേനോന്‍ പറയുന്നു. ദൃശ്യം കാണാന്‍ ആളുകള്‍ തിയേറ്ററുകളില്‍ ക്യൂനിന്ന കാഴ്ച തന്റെ മനസു കുളിര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററുകളില്‍ ആളുകള്‍ ഇല്ലാതിരുന്ന ഒരു കാലത്തിനാണ് ഇന്നിറങ്ങുന്ന മികച്ച സിനിമകള്‍ വിരാമമിട്ടിരിക്കുന്നതെന്നും ഇതെല്ലാം കാണുമ്പോള്‍ തന്റെ ഹൃദയം നിറയുകയാണെന്നും മേനോന്‍ പറയുന്നു.


Click it and Unblock the Notifications