twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീവിദ്യയ്ക്കൊപ്പം ബാലചന്ദ്രമേനോന്‍ അന്ന് പാട്ട് പാടി, ഒരു പൈങ്കിളിക്കഥയുടെ പിന്നണി വിശേഷങ്ങള്‍ ഇങ്ങനെ

    |

    അഭിനേതാവും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ സിനിമകളുടെ പിന്നണിയിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞും അദ്ദേഹം എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. 1984 ഡിസംബര്‍ 21ന് റിലീസ് ചെയ്ത് ഒരു പൈങ്കിളിക്കഥയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹം.

    മുപ്പത്തിയാറു വർഷങ്ങൾക്കു മുൻപ് , ഇതേ ദിവസം ( 21.12. 1984 നു ) പ്രദർശനത്തിനെത്തിയ "ഒരു പൈങ്കിളിക്കഥ " എന്ന ചിത്രം എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു . 100 ദിവസം പ്രദർശന വിജയം നേടി എന്നത് മാത്രമല്ല അതിനു കാരണം . മറ്റൊരു ചിത്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരുപിടി സവിശേഷതകൾ ഈ ചിത്രം അർഹിക്കുന്നുണ്ട് . ബാലചന്ദ്രമേനോന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    നിര്‍മ്മാതാവായി

    നിര്‍മ്മാതാവായി

    ഏറ്റവും ശ്രദ്ധേയമായ കാര്യം ഞാൻ ആദ്യമായി ഒരു നിർമാതാവിന്റെ മേലങ്കി അണിയുന്ന ചിത്രം എന്നതാണ് .V&V എന്ന നിർമ്മാണകമ്പനി എന്റെ പേരിൽ നിലവിൽ വരുന്നത് അങ്ങിനെയാണ് . ചിത്രം തിയേറ്ററിൽ എത്തുന്നതിനു മുൻപ് ലാഭ വിഹിതം മേശപ്പുറത്തു വരുന്ന രീതിൽ OUTRIGHT SALE ആണ് നടന്നത് .മലയാളസിനിമയിൽ അത്തരത്തിലുള്ള ഒരു കച്ചവടരീതിക്ക്‌ തുടക്കമിട്ടതും
    "ഒരു പൈങ്കിളിക്കഥ "ആണെന്ന് തോന്നുന്നു .ബീജീസ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് അതിനു വഴിയൊരുക്കിയത് ( ബീജീസിന്റെ അധിപൻ പരേതനായ എന്റെ സുഹൃത്ത് ശ്രീ ബേബി പോളിനെയും ഒപ്പം ഈരാളിയെയും ഞാൻ നന്ദിപൂർവ്വം ഈ അവസരത്തിൽ ഓർക്കുന്നു .. .)

    ശ്രീവിദ്യയ്ക്കൊപ്പം പാട്ടുപാടി

    ശ്രീവിദ്യയ്ക്കൊപ്പം പാട്ടുപാടി

    അഭിനയിച്ച നടീനടന്മാർ മാത്രം പിന്നണി പാടിയ ഒരു ചിത്രം എന്ന പ്രത്യേകതയും "പൈങ്കിളിക്കഥ' ക്കുണ്ട് . ഞാനും ശ്രീവിദ്യയും ഒരുമിച്ചു പാടിയ
    " ആന കൊടുത്താലുംകിളിയെ ' എന്ന ഗാനം , വേണുനാഗവള്ളി ആലപിച്ച 'എന്നന്നേക്കുമായി നീ മറഞ്ഞു" എന്നഗാനം , കൂടാതെ "അരമനക്കുള്ളിലൂടെ അന്തപ്പുരത്തിലെ " എന്ന് തുടങ്ങുന്ന ഗാനത്തിൽ ഭരത് ഗോപിയും ഒരു ഗായകനായി ബിച്ചുതിരുമലയുടെ വരികൾക്ക് ഏ .റ്റി.ഉമ്മർ ഈണം പകർന്നു .

    കേരളഭാഗ്യരാജ്

    കേരളഭാഗ്യരാജ്

    നൂറാം ദിവസം ആഘോഷിച്ചത് എറണാകുളം രാജേന്ദ്ര മൈതാനത്തായിരുന്നു. എന്നെ 'കേരള ഭാഗ്യരാജ് 'എന്ന് വിളിക്കാൻ കടുത്ത ഉത്സാഹം കാട്ടിയിരുന്ന പത്രലോകത്തിന്റെ രഹസ്യമായ അജണ്ട 'ഇയാൾ ഒറിജിനല്ല ഡ്യൂപ്ലിക്കേറ് ആണല്ലോ എന്ന സന്തോഷമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു . അതുകൊണ്ടു തന്നെ ഞാൻ ചടങ്ങിലെ മുഖ്യാതിഥിയായി ഭാഗ്യരാജിനെ തന്നെ ഉൾപ്പെടുത്തി .

    ഭാഗ്യരാജിന്‍റെ വാക്കുകള്‍

    ഭാഗ്യരാജിന്‍റെ വാക്കുകള്‍

    ഭാഗ്യരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു :"നിങ്ങൾ എന്തുകൊണ്ടാണ് മിസ്റ്റർ ബാലചന്ദ്രമേനോനെ 'കേരളാ ഭാഗ്യരാജ് 'എന്ന് വിളിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല . ഞങ്ങൾ രണ്ടുപേരുടെയും സിനിമയോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമുണ്ട് .തുറന്നു പറയട്ടെ , ഇതൊരു നല്ല ശീലമല്ല . എന്നെയും കുറച്ചുനാൾ " മദ്രാസ് രാജ്കപൂർ " എന്ന് വിളിക്കാൻ നോക്കി . ഞാൻ അതിഷ്ടപ്പെട്ടില്ല . ബാലചന്ദ്രമേനോൻ പ്രതികരിക്കാത്തത് അദ്ദേഹം ഒരു'ജന്റിൽ മാൻ 'ആയതു കൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു ."ജനം കൈയ്യടിച്ചു .കൂട്ടത്തിൽ പത്രക്കാരുമുണ്ടായിരുന്നു എന്നതാണ് വാസ്തവം .

    Recommended Video

    കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam
    ശിവാജി ഗണേശനൊപ്പം

    ശിവാജി ഗണേശനൊപ്പം

    ഈ ചിത്രം എനിക്ക് നൽകിയ മറ്റൊരു ഭാഗ്യം നടികർ തിലകം ശിവാജി ഗണേശനുമൊത്തു സഹകരിക്കാൻ കഴിഞ്ഞതാണ് . "ഒരു പൈങ്കിളിക്കഥ' യുടെ തമിഴ് രൂപാന്തരം `" തായ്‌ക്കൊരു താലാട്ട് " എന്നപേരിൽ കെ.ആർ .ജി . എന്ന നിർമാതാവ് മനസ്സിൽ തീരുമാനിച്ചപ്പോൾ മറ്റൊരു ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയ എന്റെ ഏക ചിത്രം എന്ന ഖ്യാതിയും "പൈങ്കിളിക്കഥ "ക്കു കിട്ടി .ഈ അവസരത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞ ഭാരത് ഗോപി, ശ്രീവിദ്യ,വേണു നാഗവള്ളി,സംഗീത സംവിധായകൻ എ റ്റി ഉമ്മർ, വസ്ത്രാലങ്കാരം ദണ്ഡപാണി,മേക്കപ്പ് ഗംഗാധരൻ എന്നിവരെയും ഞാൻ അനുസ്മരിക്കുന്നു . ഒപ്പം ഈ ചിത്രം ഒരു ഗംഭീരവിജയമാക്കിയ എന്റെ പ്രിയപ്പെട്ട 'പൈങ്കിളിയേയും "

    Read more about: balachandra menon
    English summary
    Balachandramenon reveals about unknown story of the film Oru Painkilikatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X