എന്നാലും ശരതുമായി ബാലചന്ദ്രമേനോന്‍ എത്തുന്നു! ട്രെയിലര്‍ പങ്കുവെച്ച് ദുല്‍ഖര്‍! കാണൂ

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ബാലചന്ദ്ര മേനോന്‍ സിനിമയില്‍ തിളങ്ങിയിരുന്നു. ഉത്രാടരാത്രി എന്ന ചിത്രമായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് എന്നാലും ശരത്ത്. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത്.

enalum sarath movie

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. ചാര്‍ളി ജോ,നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യൂ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം സസ്‌പെന്‍സും ട്വിസ്റ്റുകളും നിറഞ്ഞൊരു സിനിമയായിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്. എന്നാലും ശരത്തിന്റെ കഥയും തിരക്കഥയുമെല്ലാം തന്നെ ബാലചന്ദ്ര മേനോന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ബാലചന്ദ്ര മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X