»   » ജയില്‍ ജീവിതം ദിലീപിനെ പലതും പഠിപ്പിച്ചു, കൂടിക്കാഴ്ചയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പറയുന്നത്, കാണൂ!

ജയില്‍ ജീവിതം ദിലീപിനെ പലതും പഠിപ്പിച്ചു, കൂടിക്കാഴ്ചയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പറയുന്നത്, കാണൂ!

Written By:
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു പിന്നീടങ്ങോട്ട് അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പ്രേക്ഷകരെ ഞെട്ടിച്ചൊരു സംഭവമായിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. ജയില്‍വാസത്തിന് ശേഷം ദിലീപിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പുതിയ ചിത്രമായ എന്നാലും ശരതിന്റെ ഡബ്ബിംഗിനിടയില്‍ ലാല്‍ മീഡിയയില്‍ വെച്ചാണ് ബാലചന്ദ്രമേനോന്‍ ദിലീപിനെ കണ്ടുമുട്ടിയത്. കമ്മാരസംഭവത്തിന്റെ ഡബ്ബിംഗിനെത്തിയതായിരുന്നു ദിലീപ്. ജയില്‍ വാസത്തിന് ശേഷം ദിലീപിനെ കണ്ടതിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയത കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.


ആകസ്മികമായ കൂടിക്കാഴ്ച

ലാൽ മീഡിയായിൽ "എന്നാലും ശരത് " എന്ന ചിത്രത്തിൻറെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ":കമ്മാര സംഭവത്തിനു " വന്നതും . ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് തുടങ്ങുന്നത്.


ജയില്‍ വാസത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു .


പ്രതിസന്ധികളില്‍ തളരാതെ

ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു . പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്‍മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓർക്കുക.)


ദിലീപ് പറഞ്ഞത്

അവിടെ അകത്തുള്ളവർക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ജയില്‍ ജീവിതത്തെക്കുറിച്ച് കൃത്യമായി വിവരിക്കുന്നതിനിടയിലാണ് ദിലീപ് ഇത് പറഞ്ഞത്.


ആരാധകരുടെ പിന്തുണ

പ്രേക്ഷകമനസ്സിൽ 'ഇഷ്ടം ' ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തിൽ മാത്രമേ ഞാൻ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുന്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാൻ ദിലീപിന്റെ മുഖത്തു കണ്ടതെന്നും ബാലചന്ദ്രമേനോന്‍ കുറിച്ചിട്ടുണ്ട്.


സ്വന്തം സിനിമയിലെ അനുഭവം

എന്നാലും ശരത്തിലെ ഒരു രംഗത്തു എന്നെയും ലാൽ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങൾ എല്ലാം കഴിഞ്ഞു . കോസ്‌റ്റ്യുമർ വന്നു കയ്യിൽ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാൻ ദിലീപുമായി ഷെയർ ചെയ്തു .


അഭിനയമായിട്ടുകൂടി അത് ഫീല്‍ ചെയ്തു

എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടിൽ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാർ കൂട്ടം കൂടി നിൽക്കാൻ അസിസ്റ്റന്റ് ഡയറക്ടർസ് ഏർപ്പാട് ചെയ്തിരുന്നു . വിലങ്ങണിഞ്ഞ ഞാൻ നടന്നു പോകുമ്പോൾ അവർ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയിൽ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .


ദിലീപിന്‍റെ പ്രതികരണം

ആ നിമിഷമാണ് ഒരു പക്ഷെ ഞാൻ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ...." അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു . ദിലീപ് എന്ന കലാകാരനെ ഏവർക്കും ഇഷ്ടമാണ് .ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്ക്.


കുറിപ്പ് വായിക്കാം

ബാലചന്ദ്രമേനോന്‍റെ കുറിപ്പ് വായിക്കാം.ഇടവേളയെക്കുറിച്ച് ദിലീപ് ചിന്തിച്ചിട്ടേയില്ല, സിനിമാജീവിതം തകര്‍ക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയോ?


സംസ്ഥാന അവാര്‍ഡിനുള്ള മത്സരം മുറുകുന്നു, പ്രഖ്യാപനം വ്യാഴാഴ്ച, ഇത്തവണ ആരൊക്കെ നേടും?

English summary
Balachandra Menon's facebook post about Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam