twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    By Aswini
    |

    മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയം നേടിയപ്പോള്‍ പൃഥ്വിരാജിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്‌റ്റോട് പോസ്റ്റാണ്. അതിനിടയിലിതാ സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്ര മേനോനും.

    പൃഥ്വിരാജ് ഒരു താരമാകുമെന്ന് താന്‍ പ്രവചിച്ചിരുന്നതായ് മേനോന്‍ പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ രാജുവിനെ 'പൊക്കി' പറയുന്നതിന്റെ കാരണവും ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം.

    നല്ലതു പറയണം

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    എവിടെയും മോശമായ വര്‍ത്തമാനങ്ങളാണ് ഈയിടെ നാം കൂടുതലും കേള്‍ക്കുന്നത്. (അതുകൊണ്ടാണല്ലോ നല്ല വാര്‍ത്ത എന്ന് കൊട്ടിഘോഷിക്കേണ്ടി വരുന്നത്) നല്ലത് കേള്‍ക്കാനോ കേട്ട നല്ലത് പറയാനോ മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. എനിക്ക് തോന്നി, ഇത്തവണ ആരെപ്പറ്റിയെങ്കിലും ഒരു നല്ല കാര്യം പറയണമെന്ന്. എന്റെ മനസ്സിലെ കുറി വീണത് പ്രിഥ്വിരാജിനാണ്.

    രാജു എന്ന് വിളിച്ച് തുടങ്ങാം

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    പുള്ളിക്കാരനെ നമുക്ക് വീട്ടില്‍ വിളിക്കുന്ന പേരില്‍ സംബോധനം ചെയ്യാം. 'രാജു'. വിളിക്കാനും എനിക്ക് ടൈപ്പ് ചെയ്യാനും അതാണ് സുഖം. എന്തുകൊണ്ടാണ് രാജു ഈ ആഴ്ച എനിക്ക് പ്രിയങ്കരനായത് എന്നതിന് കാരണങ്ങള്‍ ഏറെയുണ്ട് . കേട്ടാട്ടെ ....

    ഒരിക്കല്‍, അമ്മയുടെ വാര്‍ഷിക യോഗത്തിന്

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    അമ്മ എന്ന സംഘടന രൂപം കൊണ്ടനാളുകളില്‍ രാജുവിന്റെ അച്ഛന്‍ നടന്‍ സുകുമാരന്‍ ഒരു വാര്‍ഷിക യോഗത്തിനു വരുമ്പോള്‍ തന്റെ രണ്ടു ആണ്‍ മക്കളെയും കൂട്ടിയിരുന്നു. നടീനടന്മാരുടെ മീറ്റിങ്ങില്‍ മക്കള്‍ക്ക് എന്ത് കാര്യം എന്ന് ഞാന്‍ തമാശയായി ചോദിച്ചു. സുകുമാരന്‍ തന്റെ തനതു കള്ളച്ചിരിയോടെ പറഞ്ഞു: 'ഇവര്‍ക്ക് രണ്ടിനും അമ്മയില്‍ അംഗത്വം എടുക്കാന്‍ പോവുവാ... നമ്മുടെ കാലം കഴിഞ്ഞാലും ഇവിടെ നായകന്മാരാകാന്‍ ആള് വേണ്ടേ ആശാനെ ?'

    സുകുമാരന്‍ പറഞ്ഞത് സത്യമായി

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    സുകുമാരന്‍ പറഞ്ഞത് ഇന്ന് സത്യമായിരിക്കുന്നു. ഈ പോസ്റ്റ് ഞാന്‍ തയ്യാറാക്കുമ്പോള്‍ രാജു നായകനായുള്ള മൂന്നു ചിത്രങ്ങളാണ് ഒരേ സമയം പ്രദര്‍ശനവിജയം നേടി മുന്നേറുന്നത്

     കുടുംബവുമായുള്ള ബന്ധം

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    രാജുവിന്റെ ഈ താരാരോഹണത്തിനു ഞാന്‍ സാക്ഷി മാത്രമല്ല ഞാന്‍ ഇതു പ്രവചിച്ചതുമാണ്. അതു വ്യക്തമാകാന്‍ ആ കുടുംബവുമായുള്ള എന്റെ അടുപ്പം പറയണം. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ചെയര്‍മാനായിരിക്കുമ്പോള്‍ രാജുവിന്റെ അമ്മ മല്ലിക വിമന്‍സ് കോളേജിലെ ഒരു മികച്ച കലാകാരിയായിരുന്നു. എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രിയില്‍' മല്ലിക ഒരു നല്ല വേഷം ചെയ്തിട്ട്മുണ്ട്. സുകുമാരനാകട്ടെ എന്റെ ആദ്യകാല ചിത്രങ്ങളിലെ 'സൂപ്പര്‍ താര' മായിരുന്നു. ഞാന്‍ എഴുതിയ ഡയലോഗുകള്‍ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു നടന്‍ ഇല്ലെന്നു തന്നെ പറയാം. സുകുമാരന്‍ മരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ' ദാസേട്ടന്‍ പാടുന്നതും സുകുമാരന്‍ പറയുന്നതും എനിക്ക് ഒരേപോലെ ഇഷ്ട്ടമാണെ 'ന്നാണ്.

    പൃഥ്വിയുടെ ഉറപ്പുള്ള ചുവടുകള്‍

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു മല്ലിക പറഞ്ഞിട്ട് ഞാന്‍ രാജു പഠിക്കുന്ന സൈനിക് സ്‌കൂളില്‍ ഒരു ചടങ്ങില്‍ അതിഥിയായി പോയത്. പട്ടാള വേഷത്തില്‍ രാജു വേദിയിലേക്ക് മാര്‍ച്ച് ചെയ്തു വന്നു എന്നെ സല്യുറ്റു ചെയ്തത്. ആ ചുവടുകളില്‍ അന്നും ഒരു ആത്മവിശ്വാസത്തിന്റെ ഉറപ്പുള്ളതായി എനിക്ക് തോന്നി. പിന്നൊരിക്കല്‍ ഇന്ദ്രജിത്ത് പഠിക്കുന്ന രാജാസ് കൊളേജിലും ഞാന്‍ മല്ലികയുമൊത്തു പോയതും ഇന്ദ്രന്റെ ഡാന്‍സ് കണ്ടതുമൊക്കെ ഇന്നലത്തെപ്പോലെ.

    ഞാന്‍ പ്രവചിച്ചു

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    ചില ദിവസങ്ങളില്‍ മല്ലികയുടെ വീട്ടില്‍ ചായസല്കാരത്തിനു ഞാനും കൂടും. വിദ്യാര്‍ഥികളായ രാജുവും ഇന്ദ്രനും ഞങ്ങള്‍ക്കിടയില്‍ ഇരുന്നു എല്ലാം ശ്രദ്ധിച്ചു കേള്‍ക്കും. അന്ന് ഞാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന ഇപ്പോഴത്തെ ജീവന്‍ ടി വി മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യുവിനോട് കാറില്‍ തിരിച്ചു പോകുമ്പോള്‍ പറഞ്ഞു. 'രാജുവും നോക്കിക്കോ, രാജു ഒരു നടനാക്കും താരവുമാകും

    മല്ലികയുടെ പ്രയസ്തനം

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    അങ്ങിനെ തന്നേ സംഭവിച്ചു എന്നതില്‍ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഇതില്‍ ഏറ്റവും അഭിമാനം തോന്നേണ്ടത് മല്ലികക്കാണ്. സുകുമാരന്റെ പെട്ടന്നുള്ള മരണത്തോടെ തകര്‍ന്നു താറുമാറായ മല്ലിക വീണ്ടും ക്യാമറ വെളിച്ചത്തിന് മുന്നിലേക്ക് വരുന്നത് എന്റെ നിര്‍ബന്ധം കൊണ്ട് സമാന്തരങ്ങള്‍ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തുകൊണ്ടാണ്. പിന്നീട് അവര്‍ ലക്ഷ്യബോധത്തോടെ മുന്നേറുകയായിരുന്നു. ടാഗോര്‍ തിയറ്ററില്‍ വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന ഒരു വേദിയില്‍ തന്റെ രണ്ടു മക്കളെയും മലയാളസിനിമക്ക് സമര്‍പ്പിക്കുന്നു എന്ന് മല്ലിക പറഞ്ഞ രംഗം കൂടിയാകുമ്പോള്‍ ഈ കുറിപ്പ് പൂര്‍ണ്ണമാകുന്നു എന്ന് ഞാന്‍ കരുതട്ടെ.

    സിനിമ ചെയ്യാനാണോ പൊക്കുന്നത്

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    എന്തിനാണ് ബാലചന്ദ്രമേനോന്‍ രാജുവിനെ ഇങ്ങനെ 'പൊക്കു'ന്നതു എന്ന സംശയം ഉണ്ടാവാം. ഇനി പ്രിഥ്വി രാജിനെ വെച്ച് ഒരു പടം ആണോ എന്റെ മനസ്സില്‍ എന്ന്. രാജു അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ മല്ലിക പറയാറുണ്ട് ഞാന്‍ രാജുവുമൊത്ത് ഒരു പടം ചെയ്യണമെന്നു. രാജു തന്നെ പറഞ്ഞിട്ടുണ്ട്, 'അങ്കിളേ, അണിയാത്ത വളകള്‍ പോലെ ഒരു സ്‌ക്രിപ്റ്റ് എനിക്കുവേണ്ടി എഴുതത്തതെന്താന്നു. അച്ഛനെ വെച്ച് ഹിറ്റുകള്‍ ചെയ്ത ഒരു സംവിധായകാന്‍ എന്ന നിലക്ക് മകനെ വെച്ചും ഒരു ഹിറ്റ് ഉണ്ടാകുക എന്നത് ഒരു സുഖകരമായ വെല്ലുവിളിയാണ്.

    ഈ കുറിപ്പിന്റെ കാരണം

    രാജു താരമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു; പൃഥ്വിരാജിനെ പൊക്കി ബാലചന്ദ്ര മേനോന്‍

    എന്നാല്‍ ഈ കുറുപ്പിന് കാരണം മറ്റൊന്നാണ്, പ്രതിസന്ധികളെ അതിജീവിച്ചു വിജയം കൈവരിക്കുന്നവരോട് എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറുണ്ട്. കുറച്ചു കാലം മുന്‍പ് ഓണ്‍ലൈനില്‍ രാജുവിനെ എത്രമാത്രം എന്തെല്ലാം എഴുതിപ്പിടിപ്പിച്ചു നശിപ്പിച്ചതാണ്? അതു കൂട്ടി വായിക്കുമ്പോഴാണ് ഈ വിജയത്തിന്റെ സുഖവും- രാജുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ബാലചന്ദ്ര മേനോന്‍ പോസ്റ്റ് അവസാനിപ്പിച്ചു

    English summary
    Balachandra Menon's facebook post about Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X