twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    By Aswini
    |

    അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത, നിവിന്‍ പോളി അഭിനയിച്ച പ്രേമം എന്ന ചിത്രത്തെ കുറിച്ച് എല്ലാവരും നല്ലത് മാത്രം പറയുമ്പോള്‍, ചിലര്‍ മോശം പറഞ്ഞാല്‍ അത് വേറിട്ടു നില്‍ക്കും. ജി വേണുഗോപാല്‍ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞത് അങ്ങനെയാണ് ശ്രദ്ധിക്കപ്പെട്ടത്. എല്ലാരവരും നല്ലത് പറഞ്ഞപ്പോള്‍ നോട്ട് ചെയ്യാന്‍ വിട്ടു പോകുന്നു. എന്നാല്‍ ഇന്നലെയാണ് ബാലചന്ദ്രമേനോന്‍ ഈ പറയുന്ന പ്രേമം കണ്ടത്

    പ്രേമം കണ്ടു വന്ന ബാലചന്ദ്ര മേനോന്‍, സിനിമ കാണുന്നതിന് മുമ്പ് താന്‍ കേട്ട പ്രതികരണങ്ങളും കണ്ട് കഴിഞ്ഞപ്പോള്‍ തനിക്ക് തോന്നിയ അഭിപ്രായങ്ങളും അക്കമിട്ട് പറയുന്നു. ഫേസ്ബുക്കിലൂടെ മേനോന്റെ പ്രതികരണം

    തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയതാണ് ഞാന്‍ ശ്രദ്ധിക്കാന്‍ കാരണമെന്ന് പറഞ്ഞുകൊണ്ടാണ് മേനോന്റെ പോസ്റ്റ് തുടങ്ങുന്നത്. ചിത്രം കാണുന്നതിന് മുമ്പും കണ്ട് കഴിഞ്ഞപ്പോഴുമുള്ള ബാലചന്ദ്ര മേനോന്റെ പ്രതികരണങ്ങള്‍ അക്കമിട്ട് പറയുന്നു, നോക്കൂ...

    പ്രേമം കാണുന്നതിന് മുമ്പ്; പോയിന്റ് ഒന്ന്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    ഇപ്പറയുന്ന പോലെ ഒന്നും ഇല്ല.....

    പോയിന്റ് രണ്ട്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    ആദ്യപകുതി വല്ലാതെ ബോറടിച്ചു....

    പോയിന്റ് മൂന്ന്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...

    പോയിന്റ് നാല്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില്‍ നില്‍ക്കില്ല ...

    പോയിന്റ് അഞ്ച്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ് ഇറങ്ങിപ്പോരും..തീര്‍ച്ച...

    പോയിന്റ് ആറ്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    എന്താണ് ഈ പടം ഇങ്ങനെ ഓടുന്നതെന്ന് മനസ്സിലാകുന്നില്ല .....

    പോയിന്റ് ഏഴ്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട് വലിയും ....

    പ്രേമം കണ്ടതിന് ശേഷം; പോയിന്റ് ഒന്ന്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    ഇഷ്ട്ടപ്പെടാം...ഇഷ്ട്ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട് .....

    പോയിന്റ് രണ്ട്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    കണ്ടു മടുത്ത പതിവ് മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല....

    പോയിന്റ് മൂന്ന്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു ....

    പോയിന്റ് നാല്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ ' വട്ടു ദിനങ്ങള്‍ ' 'മേരി' യിലൂടെ ഓര്‍ത്തു രസിക്കും .... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത് എന്നാ പാട്ട് മൂളും....

    പോയിന്റ് അഞ്ച്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത് ഭരതന്റെ 'ചാമര' ത്തിലാണ് ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ ' മലര്‍ ' എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കു വെയ്ക്കും ... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക് പാടാനായി ' മലരേ ' എന്ന പാട്ടുമുണ്ട് ...

    പോയിന്റ് ആറ്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    പഠിച്ചിരുന്ന കാലത്തെ 'ഊച്ചാളി' രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ് ദിനങ്ങള്‍ ഒന്നയവിറക്കും .....ഒള്ളത് പറയട്ടെ .താടിയും മീശയും നിവിന് നന്നായി ചേരുന്നുണ്ട് ...ഇഷ്ട്ടന്‍ നന്നായി 'പൂന്തു വിളയാടി' യിട്ടുമുണ്ട് ..

    പോയിന്റ് എട്ട്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമ ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം 'അവള്‍ വേണ്ട്ര ..ഇവള്‍ വേണ്ട്ര ' 'കാണുന്നവളുമാരോന്നും വേണ്ട്ര' എന്ന പാട്ടും പാടി സമാധാനിച്ചോളും..

    പോയിന്റ് ഒമ്പത്

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    പറയാതെ വയ്യ .....അസഭ്യമോ അറയ്ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല....അത് തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിഗ്ഗൊ , കടുപ്പമുള്ള മേക്കപ്പോ , 'എങ്ങനുണ്ടഡാ എന്റെ ഗ്ലാമര്‍' എന്ന മട്ടിലുള്ള വേഷ വിധനങ്ങളില്ല ., പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും, മച്ചിന്‍പ്പുറത്തും, വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു,അതിന്റെ ഒരു സുഖമുണ്ട് ....

    കണ്‍ക്ലൂഷന്‍

    പ്രേമം കണ്ടു, നിവിന്‍ സുന്ദരനാണ്, ഇഷ്ട്ടന്‍ പൂണ്ടുവിളയാടി; ബാലചന്ദ്ര മേനോന്‍ പറയുന്നു

    ഇതിന്റെ അര്‍ത്ഥം പ്രേമം എല്ലാം തികഞ്ഞ പടം എന്നല്ല. പലരും സമര്‍ത്ഥമായി മുന്‍പ് ഉപയോഗിച്ച ഫോര്‍മുലയാണിത്.(തമിഴ് സിനിമ ആട്ടൊഗ്രാഫ് നല്ല ഉദാഹരണം) മനുഷ്യന്റെ ഗ്രുഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയില്‍ പ്രേമം ഒരു നല്ല പുഷ്പ വൃഷ്ട്ടി നടത്തി. അതില്‍ നനഞ്ഞു കുളിച്ചു ജനം സുഖിച്ചു. രാമായണവും ഗീതയും ബൈബിളുമൊക്കെ നാം സുഖിക്കുന്നത് അതെ രീതിയിലാണ്. നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് കാശ് തൂത്തു വാരി. നന്നായിരിക്കട്ടെ.....'പറയുന്ന പോലൊന്നും ഇല്ല ' , 'ഒന്നും മനസ്സില് തങ്ങി നില്ക്കുന്നില്ല ' , 'കണ്ടിരിക്കാം' തുടങ്ങിയ പ്രയോഗങ്ങള്‍ സൗകര്യപൂര്‍വം മറക്കുക ..ചിത്രത്തിന്റെ ശില്പ്പികളെ ഞാന്‍ അഭിനന്ദിക്കുന്നു ...കാരണം ഇംഗ്ലീഷില്‍ ഒരു പ്രയോഗം ഉണ്ട് NOTHING SUCCEEDS LIKE SUCCESS...

    English summary
    Balachandra Menon's opinion about Premam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X