»   » അമ്മയുടെ യോഗത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും മിണ്ടാതിരുന്നതിന് കാരണമുണ്ട്! ബാലചന്ദ്ര മേനോന്‍

അമ്മയുടെ യോഗത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും മിണ്ടാതിരുന്നതിന് കാരണമുണ്ട്! ബാലചന്ദ്ര മേനോന്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം നടന്‍ ബാലചന്ദ്ര മേനോന്‍ സിനിമയിലെത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം തുടങ്ങിയ മറ്റ് പല വിമര്‍ശനങ്ങള്‍ക്കും മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലുടെയും യൂട്യുബില്‍ വീഡിയോയും പോസ്റ്റ് ചെയ്തായിരുന്നു താരം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

പാപ്പരാസികള്‍ വീണ്ടും ചുറ്റും കൂടി! തലയില്‍ മുണ്ടിട്ട് താരപുത്രിയുടെ ഒളിച്ചോട്ടം, കാരണം ഇതായിരുന്നു!

സുചിത്ര കാര്‍ത്തിക് വീണ്ടും വീഡിയോ പുറത്ത് വിട്ടു! ഇത്തവണ താരങ്ങളുടെ നഗ്ന വീഡിയോ അല്ല, പിന്നെയോ?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം അരങ്ങേറിയ വിവാദങ്ങള്‍ അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതിന്റെ പേരിലാണ് പല വിമര്‍ശനങ്ങളും ഉയര്‍ന്നത്. അമ്മ എന്ന സംഘടന നിലവില്‍ വന്നത് എങ്ങനെയാണെന്നുള്ള കാര്യവും താന്‍ പ്രസിഡന്റ് ആയ കാര്യവും താരം പറഞ്ഞിരുന്നു.

ബാലചന്ദ്ര മേനോന്‍ പറയുന്നത്

അമ്മ ....
അമ്മ.....
അമ്മമയം.....
ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കില്‍......... കേറി ഇരിക്കും എന്ന് പറയുന്നത് പോലെ അവനവന്‍ ചെയ്യേണ്ടകാര്യങ്ങള്‍ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടിവരും മലയാളക്കരക്കു പ്രിയപ്പെട്ട താരങ്ങളും നാടിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കേണ്ട പത്രലോകവും തമ്മിലുള്ള സംവേദനം തീര്‍ച്ചയായും ഏവരും പ്രതീക്ഷയോടെ കാത്തിരുന്നതാണ്.

എവിടെയോ കൈമോശം വന്നു പോയി

എങ്ങനെയോ എവിടെയോ എന്തോ കൈമോശം വന്നു പോയി. ചോദിക്കേണ്ടതല്ല ചോദിച്ചത, പറയേണ്ടതാണ് പറഞ്ഞത്....സംവേദനത്തെക്കാള്‍ കിടമത്സരമായി മാറി. പിന്നീട് ഒരു മേളമായി. ഒരുപാട് അഡ്രിനാലിനും ഒഴുകി...ദൗര്‍ഭാഗ്യകരമെന്നേ പറയാനുള്ളു. എന്നാല്‍ ഈ അവസരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായി പലരും കിണഞ്ഞു പരിശ്രമിക്കുന്നത് കണ്ടപ്പോള്‍ ' ഇവിടെ ഇപ്പോള്‍ ആരും ചോദിക്കാനും പറയാനും ഇല്ലേ ?' എന്ന് മനസ്സ് ചോദിച്ചു .

മൗനം വിദ്വാന് ഭൂഷണം

'മൗനം വിദ്വാന് ഭൂഷണം' എന്നൊക്കെ പറയുമെങ്കിലും എന്നും വൈകിട്ട് ചാനലുകളില്‍ ''അമ്മക്കിട്ടു വിളിക്കുന്നതു' കേട്ടപ്പോള്‍ കുറിച്ചതാണിത്...
ഇതാര്‍ക്കും എതിരായിട്ടല്ല.. ആരെയും ഉദ്ദേശിച്ചുമല്ല.. ഞാന്‍ എന്നോട് തന്നെ മന്ത്രിക്കുന്ന കാര്യങ്ങള്‍... അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി എന്റെ അജണ്ടയില്‍ ഇല്ല താനും താനും.. എന്നാണ് ഫേസ്ബുക്കിലുടെ ബാലചന്ദ്ര മേനോന്‍ പറയുന്നത്.

അമ്മ വന്നത്

ഞാന്‍ സിനിമയില്‍ വന്നിട്ട് നാല്‍പത് വര്‍ഷമായി. ഞാന്‍ സിനിമയിലെത്തിയതിന് ശേഷമാണ് അമ്മ വന്നത്. ഇത്രയും വര്‍ഷത്തിനിടയില്‍ അമ്മയെ കുറിച്ച് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അത് ചെയ്യേണ്ട ആളുകള്‍ നന്നായി ചെയ്യുന്നുണ്ട്.

മോഹന്‍ലാലും മമ്മുട്ടിയും മിണ്ടാതിരുന്നത്

കാലത്തിന് ഭയങ്കര മറവിയാണ്. പലതും ചരിത്രത്തില്‍ പൊടി പിടിച്ച് ഇരിക്കുകയാണ്. അതില്‍ പെട്ടിരിക്കുന്ന ആളുകള്‍ മിണ്ടാതിരിക്കുന്നത് അവര്‍ക്ക് ബോധമില്ലാഞ്ഞിട്ടല്ലെന്നും കഴിഞ്ഞ അമ്മയുടെ യോഗത്തില്‍ മമ്മുട്ടിയും മോഹന്‍ലാലും മിണ്ടാതിരുന്നത് അവര്‍ പലപ്പോഴും എന്ത് പറയണമെന്ന് വളരെ നന്നായി ആലോചിച്ചത് കൊണ്ടായിരിക്കുമെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

അമ്മയുടെ പേര് വന്നത്

അമ്മ എന്നെ സംബന്ധിച്ചിടത്തോളം ഒരു കുടുംബം പോലെയാണ്. തനിക്ക് അതൊരു നിറഞ്ഞ വികാരമാ ണ്. താന്‍ അമ്മയുടെ യോഗത്തിന് പോവുന്നത് തന്നെ എല്ലാവരെയും കാണാനാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ അമ്മ എന്ന സംഘടനയെക്കുറിച്ച് ചിന്തിച്ച ആളുകളില്ല. മുരളിയും വേണു നാഗവള്ളിയുമായിരുന്നു ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് ചിന്തിച്ചിരുന്ന ആളുകള്‍.

അവരുടെ പ്രേരണ

അവരുടെ പ്രേരണയിലാണ് താനും അമ്മയില്‍ മെമ്പറായതെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. ആദ്യത്തെ പത്തു പേരില്‍ ഒരാളായിട്ടാണ് താനും അമ്മയില്‍ അംഗമായത്. മമ്മുട്ടിയും മോഹന്‍ലാലുമെല്ലാം സംഘടനയുടെ ഭ്രൂണാവസ്ഥയില്‍ നിന്നും വളര്‍ന്ന ശേഷം വന്നവരാണ്.

ശങ്കരാടിയുടെ എതിര്‍പ്പ്

ഇതൊന്നും നടക്കാന്‍ പോവുന്നില്ലെന്നുള്ള ശങ്കരാടി ചേട്ടന്റെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. സിനിമാക്കാര്‍ക്ക് സംഘടന പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ എതിര്‍ത്ത് അയ്യായിരം രൂപ ഫീസും വാങ്ങി ചേര്‍ത്തയാളാണ് താനെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

അമ്മയുടെ സെക്രട്ടറി

ഒരു ആറുമാസം അമ്മയുടെ സെക്രട്ടറിയായിരുന്നു താന്‍. മധു പ്രസിഡന്റും ഗണേശ് കുമാര്‍ ട്രഷററുമായിരുന്നു. അതിനിടെ മലേഷ്യയില്‍ ഒരു മലയാളി സംഘടനയുടെ താരസന്ധ്യയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ പോയത്. ആ സംഘടനയുടെ പേര് അമ്മ എന്നായിരുന്നു. ഇക്കാര്യം മുരളിയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് നമ്മുടെ സംഘടനയ്ക്കും അമ്മ എന്ന പേരിടാമെന്ന് പറഞ്ഞത്

അവിടെ തുടങ്ങിയതാണ്

അമ്മയുടെ തുടക്കം അങ്ങനെയായിരുന്നെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. അന്ന് തീരുമാനിച്ചത് സംഘടന ഒരിക്കലും താരം, താരധിപത്യം ഉണ്ടാവരുതെന്നായിരുന്നു. അമ്മയിലെ താരങ്ങള്‍ ഷോ നടത്തിയാണ് അമ്മയ്ക്ക് കാശുണ്ടാക്കിയത്.

അമ്മയെ ചെണ്ടയാക്കി മാറ്റിയിരിക്കുകയാണ്

ഇന്ന് അമ്മയെ വ്യഖ്യാനിച്ച് വൃത്തികേടാക്കി മാറ്റിയിരിക്കുകയാണ്. അമ്മയുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ടിവിയില്‍ കണ്ടപ്പോഴായിരുന്നു അത് വൈകാരിക തലത്തിലേക്ക് പോവുന്നതായി തനിക്ക് തോന്നിയതെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

ഇന്ന് നോക്കുമ്പോള്‍ അടച്ച് പൂട്ടണമെന്ന്

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അമ്മയെ അടച്ച് പൂട്ടണമെന്നാണ് പിന്നീട് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഇക്കാര്യത്തിനോട് എത്ര പേര്‍ യോജിക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ല. മാത്രമല്ല ഓരോരുത്തര്‍ തങ്ങലുടെ കണക്ക് തീര്‍ക്കാന്‍ അമ്മയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും അത് വളരെ മോശമാണെന്നും അദ്ദേഹം പറയുന്നു.

സഹോദരിക്ക് നേരിട്ട അപകടം

നമ്മുടെ കൂട്ടത്തിലെ ഒരു സഹോദിരിക്ക് അപകടം പറ്റി. ആരും അതിനെ പിന്തുണയ്ക്കുന്നില്ലെന്ന് മനുഷ്യത്വമുള്ള ആര്‍ക്കും പറയാന്‍ പറ്റില്ല. അതൊരു നിയമപ്രശ്‌നമാണെന്നും അതിന് വേണ്ടി നടപടിയെടുക്കേണ്ടവര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

English summary
Balachandra menon Saying about Amma general body meeting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam