twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂജനറേഷന്‍ സിനിമാ ഡയലോഗുകള്‍ കേട്ട് ഛര്‍ദ്ദിക്കാന്‍ തോന്നിയിട്ടുണ്ടെന്ന് ബാലചന്ദ്രമേനോന്‍

    By Sruthi K M
    |

    ന്യൂജനറേഷന്‍ സിനിമയ്‌ക്കെതിരെ പ്രമുഖ നടന്‍ ബാലചന്ദ്രമേനോനും രംഗത്തുവന്നു. എന്നാല്‍ എല്ലാ ന്യൂജനറേഷന്‍ സിനിമകളെയും താരം അടച്ചാക്ഷേപിച്ചിട്ടില്ല. ചില സിനിമകളോട് മാത്രമേ ഇഷ്ടകേടുള്ളൂ. ന്യൂജനറേഷന്‍ സിനിമകളില്‍ ഉപയോഗിക്കുന്ന അസഭ്യവാക്കുകള്‍ക്കെതിരെയാണ് താരത്തിന് ഇഷ്ടക്കേടുള്ളത്.

    എന്തു പച്ചത്തെറിയും വിളിച്ചു പറയാനുള്ള ലൈസന്‍സ് കിട്ടിയതുപോലെയാണിപ്പോള്‍. ചില ന്യൂജനറേഷന്‍ സിനിമകളിലെ ഡയലോഗുകള്‍ കേട്ട് ഛര്‍ദ്ദിക്കാന്‍ തോന്നിയിട്ടുണ്ടെന്നാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറഞ്ഞത്. 40 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെയൊന്നു നേരിടേണ്ടി വന്നിട്ടില്ല.

    film

    ഇന്നേവരെ തനിക്ക് അസഭ്യവാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടികള്‍ തരാമെന്ന് പറഞ്ഞാലും താന്‍ അത്തരം വാക്കുകള്‍ പറയില്ലെന്നും താരം പറയുന്നു.

    തിയറ്ററുകളില്‍ കുടുംബസമേതം പോയാല്‍ കാതു പൊത്തേണ്ട അവസ്ഥകളാണുള്ളത്. ഇരട്ട അര്‍ത്ഥം, പച്ചത്തെറി എന്നിവ ഒരു ലൈസന്‍സുമില്ലാതെ ഉപയോഗിക്കുന്നു. എല്ലാ ന്യൂജനറേഷനെയും ഒരമ്മ പ്രസവിച്ചതല്ലേ എന്നും ബാലചന്ദ്രമേനോന്‍ ചോദിക്കുന്നു.

    English summary
    malayalam actor Balachandra menon says he feels nauseous when he hear some new generation movie dialogues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X