കക്കൂസ് തമാശകള്‍ നവാഗതകര്‍ക്ക് ഒരു വികാരമാണ്: ബാലചന്ദ്ര മേനോന്‍

By Aswathi

ന്യൂ ജനവറേഷന്‍ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച് ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിവസ്ത്രങ്ങളും കക്കൂസ് തമാശകളും നവാഗത സംവിധായകര്‍ക്ക് ഹരമായി മാറിയിരിക്കുകയാണെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. അടുത്തിടെ കണ്ട കുറച്ച പുതിയ ചിത്രങ്ങളിലൂടെയാണ് മേനോന് ഈ തിരിച്ചറിവുണ്ടായത്.

'ഹലോ ഫേസ്ബുക്ക് സുഹൃത്തുക്കളെ, ഇവിടെ കുറച്ച് നെറ്റ് പ്രോബളംസ് ഉണ്ട്. കേള്‍ക്കുമോ?' എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. നവാഗത സിനിമകളുടെ മേന്‍കള്‍ പറഞ്ഞുകൊണ്ടാണ് പുതിയ സിനിമകള്‍ കണ്ടതിന്റെ അനുഭവം മേനോന്‍ പങ്കുവയ്ക്കുന്നത്. സാങ്കേതികമായി നാം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ദൃശ്യാവിഷ്‌കാരത്തില്‍ കിണഞ്ഞും പിണഞ്ഞും ഒത്തിരി ബുദ്ധിമുട്ടുന്നത് അഭിനന്ദിക്കാതെ തരമില്ലെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

balachandra-menon

പക്ഷെ കുടുംബമാണ് നാം ജീവിക്കുന്ന സമൂഹത്തിന്റെ അടിത്തറയെങ്കിലും അങ്ങിനെ ഒരു കാഴ്ചപ്പാട് പലതിലും കണ്ടില്ല. സിനിമയ്ക്ക് എന്തും വിഷയമാകാം എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ നാം സമൂഹജീവിയായതുകൊണ്ടും സിനിമ കുടുംബമായിട്ട് ആസ്വദിക്കുന്ന ഒരു കലാരൂപമായതുകൊണ്ടും നാം കുറച്ചു ശ്രദ്ധിക്കണമെന്ന് തനിക്ക് തോന്നിയെന്ന് മേനോന്‍ അഭിപ്രായപ്പെട്ടു.

ഇവിടെ ഞാന്‍ കണ്ട പല നവാഗതര്‍ക്കും ജെട്ടി എന്ന അടിവസ്ത്രം ഒരു വികാരമായിക്കണ്ടു. സ്‌കൂളില്‍ പോകുന്ന കുട്ടി അമ്മയോടു കയര്‍ക്കുമ്പോള്‍ 'ഇന്നത്തെ കാലത്ത് ആരേലും ജെട്ടിയിടുമോ?' എന്ന് ചോദിക്കുന്നതിലുള്ള തമാശ പിടികിട്ടുന്നില്ല. മറ്റൊരു മലയാളസിനിമയില്‍ നായകന്‍ കാമുകിയോടുള്ള ധാര്‍മ്മികരോഷം തീര്‍ക്കുന്നത് താന്‍ ധരിച്ചിരിക്കുന്ന ജെട്ടി ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ്.

വടക്കന്‍ വീരഗാധാചിത്രങ്ങളിലെ വാളിന്റെ സ്ഥാനം ജെട്ടി ഏറ്റെടുത്തു എന്നാണോ സെന്‍സര്‍ ബോര്‍ഡ് അവരുടെ കര്‍മ്മത്തിലൂടെ വെളിവാക്കുന്നത്. നോക്കുകുത്തി സ്ഥാപനം ആവുന്നതിനും ഒരു അതിരില്ലേ എന്ന് ചോദിച്ച് സെന്‍സര്‍ ബോര്‍ഡിനിട്ടും മേനോനൊന്ന് താങ്ങി.

കണ്ട ഒട്ടു മിക്ക സിനിമകളിലും കക്കൂസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നന്നായി പ്രതിപാദിക്കുന്നതു കാണാം. അപ്പിയിടുക എന്ന് കേട്ട് മതിയായില്ലെങ്കില്‍ തൂറണം എന്ന് തന്നെ പറയുന്നതില്‍ ഒരു മടിയുമില്ല തന്നെ. തീരുന്നില്ല, മലീമസമായ ആവിഷ്‌ക്കാരങ്ങള്‍. ഊണ് മേശക്കരികില്‍ ചവച്ചുകൊണ്ട് സംസാരിച്ചു കേട്ട് മടുത്തുവെങ്കില്‍ കക്കൂസിലിരുന്നു കര്‍മ്മം നടത്തുമ്പോള്‍ ഉള്ള ഹാവഭാവങ്ങളും ഒരു ചിത്രത്തില്‍ കാട്ടിയിരിക്കുന്നു. സബാഷ് സെന്‍സര്‍ ബോര്‍ഡ്!!!- മേനോന്‍ എഴുതി

Post by Balachandra Menon.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X