For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയോട് ഒരു ആഗ്രഹം പറഞ്ഞു, രാജു കാണിച്ച സ്‌നേഹം എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

  |

  നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് എന്നാലും ശരത്. സിനിമയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ടായിരുന്നു.

  സൂര്യയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍, പ്രതിഫലം ഞെട്ടിച്ചു! ബജറ്റ് എത്രയാണെന്ന് അറിയാമോ?

  കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമ ആര്‍ ഹരികുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ബാലചന്ദ്രമേനോന്റെ സിനിമയിലെ പുതിയ വിശേഷത്തെ കുറിച്ചുള്ള വാര്‍ത്ത സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്ന കാര്യമാണ് ഫേസ്ബുക്കിലൂടെ ബാലചന്ദ്രമേനോന്‍ പറയുന്നത്. ഒരു പോസ്റ്റര്‍ വരുന്നതില്‍ ഇത്ര വലിയ കാര്യം എന്താണെന്ന് ചോദിക്കുകയാണെങ്കില്‍ അത് പുറത്ത് വിടുന്ന ആളെ കുറിച്ചാണ് പറയാനുള്ളത്.

  ഗോസിപ്പുകള്‍ എത്രയോ സത്യമായിരുന്നു! ഒടുവില്‍ അവളുമായി പ്രണയത്തിലാണെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു...

  ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ..

  ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ..

  അങ്ങിനെ 'എന്നാലും ശരത് ..? ' എന്ന എന്റെ, അല്ല നമ്മുടെ ചിത്രത്തിന്റെ FIRST LOOK POSTER പ്രകാശിതമാവുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ്... എന്നാല്‍ അതിലേറെ എന്നെ ആഹ്ലാദവാനാക്കുന്നതു ആ പോസ്റ്റര്‍ തന്റെ ഫേസ്ബൂക് പേജിലൂടെ പ്രകാശിതമാക്കുന്നതു പുതുതലമുറയിലെ വേറിട്ട സാന്നിധ്യമാണെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ഒരു സിനിമാക്കാരനല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കോളേജ് കാലം മുതല്‍ എന്നെ അടുത്തറിയുന്ന ശ്രീമതി മല്ലികയുടെ മകനാണ്. രാജുവിനെ കൂടാതെ അച്ചനൊപ്പവും അമ്മക്കൊപ്പവും ചേട്ടന്‍ ഇന്ദ്രജിത്തുമായും ഒരുമിച്ചു അഭിനയിക്കാന്‍ കഴിഞ്ഞത് ആകസ്മികം മാത്രം!

  രാജുവിന് ആശംസകള്‍

  രാജുവിന് ആശംസകള്‍

  ഞാന്‍ ഫോണില്‍ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വി എന്ന രാജു എന്നോട് കാണിച്ച പ്രത്യേകമായ സ്‌നേഹവായ്പ് ഞാന്‍ ഓര്‍ത്തുപോകുന്നു. ഒപ്പം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജു മുഖ്യാതിഥിയായ എന്റെ മുന്നിലേക്ക് പട്ടാളവേഷത്തില്‍ സല്യൂട്ടു ചെയത് നടന്നു വന്നതും ഇന്നലത്തെപ്പോലെ ഓര്‍ത്ത് പോകുന്നു. കാലം എത്ര പെട്ടന്നാണ് പറന്നു പോകുന്നത്! ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയാന്‍ പോകുന്ന രാജുവിന് അഡ്‌വാന്‍സായി എന്റെ ഒരായിരം ആശംസകള്‍.....! എന്റെ ചിത്രം ജൂലൈ മാസത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു... എന്താണ് 'എന്നാലും ശരത് ' എന്ന പേരിന്റെ അര്‍ഥം എന്ന് പലരും ചോദിച്ചു. അവരില്‍ പലരോടും ഞാന്‍ ഇങ്ങനെ പ്രതികരിച്ചു..

  ആദ്യ പോസ്റ്റര്‍

  ആദ്യ പോസ്റ്റര്‍

  എന്താണ് താങ്കളുടെ പേര് ? 'മഹേഷ് '' എന്നാണു ഉത്തരമെന്നു കരുതു. മഹേഷ് എന്ന് മാത്രം പറഞ്ഞാല്‍ ഒന്നും പ്രത്യേകിച്ച് തോന്നില്ല. എന്നാല്‍ എന്നാലും മഹേഷ് ?' എന്നൊന്ന് പറഞ്ഞു നോക്കു ....അതില്‍ എന്തൊക്കയോ ഒളിച്ചിരിപ്പുണ്ട് എന്ന് തീര്‍ച്ചയായും തോന്നും. അതേ തോന്നലാണ് ഈ ചിത്രത്തിന്റെ കഥയും... ഇപ്പം അത്രയും മതി. ആദ്യമേ പറഞ്ഞുകൊള്ളട്ടെ ചിത്രം റിലീസാകുന്ന ദിവസം തന്നെ നിങ്ങള്‍ തിയേറ്ററില്‍ പോയി എന്റെ സിനിമ കാണണം. അതെന്റെ ആഗ്രഹമാണ്... ഏവരുടെയും പ്രാര്‍ത്ഥനകളോടെ ജൂണ്‍ രണ്ടാം തീയതി നിങ്ങള്‍ക്കായി പ്രകാശിതമാക്കാന്‍ ഞാന്‍ എന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അഭിമാനത്തോടെ രാജുവിനെ ഏല്‍പ്പിക്കുന്നു.. എന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  എന്നാലും ശരത്ത്

  എന്നാലും ശരത്ത്

  പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയായിരുന്നു ബാലചന്ദ്ര മേനോന്റെ അവസാനമിറങ്ങിയ സിനിമ. 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രമായിരുന്നു ബാലചന്ദ്ര മേനോന്റെ സംവിധാനം ചെയ്ത് അഭിനയിച്ച അവസാനമിറങ്ങിയ ചിത്രം. അതിന് ശേഷമെത്തുന്ന സിനിമയാണ് എന്നാലും ശരത്ത്. ക്യാംപസ് പശ്ചാതലമാക്കി ഒരുങ്ങുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.

  English summary
  Balachandra Menon talks about Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X