»   » മഞ്ജു ബാലചന്ദ്ര മേനോന്‍ ചിത്രത്തിലും നായിക

മഞ്ജു ബാലചന്ദ്ര മേനോന്‍ ചിത്രത്തിലും നായിക

Posted By:
Subscribe to Filmibeat Malayalam

പതിനാല് വര്‍ഷത്തെ നീണ്ട ഇടവേള തിരിച്ചുവരവില്‍ ഒറ്റയടിക്ക് തീര്‍ക്കാനുള്ള ഒരുക്കത്തിലാണോ മഞ്ജുവാര്യര്‍. ഇപ്പോള്‍ സിനിമാ വാര്‍ത്തകളില്‍ ഏറ്റവും പ്രധാന്യം മഞ്ജുവിനെ കുറിച്ചുള്ള വാര്‍ത്തകളാണ്. മഞ്ജു അഭിനയിക്കുന്ന സിനിമയെ കുറിച്ച് അതിലെ നായകന്മാരെ കുറിച്ച് സംവിധായകരെ കുറിച്ച്. ഇനി ഇതാ ഒരു പുതിയ വാര്‍ത്ത കൂടെ.

ബാല ചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായികയായെത്തുന്നത് മഞ്ജുവാര്യരാണ്. റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമൊന്നും ആയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് അല്പം വിട്ടുനിന്ന ബാല ചന്ദ്രമേനോന്റെ ഒരു തിരിച്ചുവരവും കൂടെയാകും ചിത്രം.

Manju Warrier

'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ചിത്രം വിജയ്ച്ചില്ല. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നിന്ന മേനോന്‍ ബഡ്ഡി, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങളിലൂടെ അഭിനേതാവായി തിരിച്ചു വന്നു.

രഞ്ജിത്തും മോഹന്‍ ലാലും ഒരുക്കുന്ന പുതിയ ചിത്രത്തിനും റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനും പുറമെ സുരേഷ് ഗോപിയുടെ നായികയായി സലീം അഹമ്മദിന്റെ ചിത്രത്തിലും മഞ്ജു അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ മഞ്ജുവിനെയും സുരേഷ് ഗോപിയെയും താരജോഡികളാക്കി സിനിമയ ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം സലീം അഹമ്മദ് അറിയിച്ചിരുന്നു.

എന്തായാലും ശോഭനയെയും പാര്‍വതിയെയും പോലുള്ള നടിമാരെ മലയാളത്തിന് തന്ന ബാലചന്ദ്ര മേനോന്‍ മഞ്ജുവിനെ നായികയാക്കി വീണ്ടും സംവിധാന രംഗത്ത് സജീവമാകുന്നത് നടിക്കും ഏറെ അംഗീകാരം നല്‍കുമെന്നുറപ്പ്.

English summary
Manju Warrier seems to be rocking these days. The actress has become the talk of the town since she had announced her comeback. Manju has reportedly signed four films in Malayalam and if reports are to be believed, the actress will soon be seen in a Balachandra Menon movie too!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam