മേനോന്റെ തിരിച്ചുവരവ് മമ്മൂട്ടിക്കൊപ്പം

By Ajith Babu

Mammootty and Balachandra Menon
മമ്മൂട്ടി ചിത്രത്തിലൂടെ ബാലചന്ദ്ര മേനോന്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലില്‍ ബാലചന്ദ്ര മേനോന്‍ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവും മറ്റുമായി ഏറെക്കാലം വിട്ടുനിന്ന ശേഷമാണ് മേനോന്‍ സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങുന്നത്. ദേശീയപുരസ്‌കാര ജേതാവായ സലിം കുമാറും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്.

മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ലാല്‍ജോസ് ചിത്രം. ഒരു പുസ്തപ്രസാധകന്റെ കീഴില്‍ ജോലി ചെയ്യുന്നയാളാണ് ഇമ്മാനുവല്‍. തീര്‍ത്തും അപ്രതീക്ഷിതമായി കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിയ്ക്കുന്നു. ഇതോടെ ഇമ്മാനുവലും അയാളുടെ കുടുംബവും പ്രതിസന്ധിയിലേക്ക് നീങ്ങുകായണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന ഇമ്മാനുവിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്.

എസി വിജീഷ് ആണ് ഇമ്മാനുവലിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ലാല്‍ജോസും ഒന്നിയ്ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ജോസ് അരങ്ങേറ്റം കുറിച്ചത്. 2003ല്‍ ഈ കൂട്ടുകെട്ട് ഒന്നിച്ച പട്ടാളം വമ്പന്‍ പരാജയമായി മാറി. പിന്നീട് ഇവരുടേതായി പുറത്തുവന്ന ഹ്രസ്വചിത്രം പുറംകാഴ്ചകള്‍ നിരൂപകപ്രശംസ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X