സിനിമയിലിപ്പോള്‍ അച്ഛനും അമ്മയുമില്ല: ബാലചന്ദ്രമേനോന്‍

By Lakshmi

ഏറെക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമല്ലെമായി ബാലചന്ദ്രമേനോന്‍ രണ്ടാം വരവില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. രണ്ടാം വരവില്‍ പലചിത്രങ്ങളിലും അഭിനയിച്ച ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധാനത്തിലേയ്ക്ക് തിരിയുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ വീണ്ടും സംവിധായകനാകാന്‍ പോകുന്ന വിവരവം മേനോന്‍ അറിയിച്ചിരിക്കുന്നത്. ഉടന്‍തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും അതൊരു കുടുംബചിത്രമായിരിക്കുമെന്നും മേനോന്‍ പറയുന്നു.

balachandra-menon

ചിത്രത്തില്‍ വളരെ ശക്തമായ ഒരു അച്ഛന്‍ കഥാപാത്രമുണ്ടായിരിക്കുമെന്നും മേനോന്‍ പറയുന്നു. ഇക്കാലത്ത് ഇറങ്ങുന്ന പല ചിത്രങ്ങളിലും അച്ഛന്‍, അമ്മ വേഷങ്ങളൊന്നും തന്നെയില്ല. ഇത്തരം കഥാപാത്രങ്ങളുടെ സാന്നിധ്യം സിനിമയില്‍ വല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്റെ ചിത്രം ഇതിനെല്ലാം പ്രാധാന്യം നല്‍കുന്നതായിരിക്കും- മേനോന്‍ പറയുന്നു.

എത്രയോ മനോഹരമായ കുടുംബചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരനാണ് ബാലചന്ദ്രമേനോന്‍. ആരും കൊതിയ്ക്കുന്ന അച്ഛന്‍, അമ്മ, അനിയന്‍, ജ്യേഷ്ഠന്‍ കഥാപാത്രങ്ങള്‍ എന്നും മേനോന്റെ ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമായിരുന്നു. ന്യൂജനറേഷനില്‍ യുവത്വത്തിന്റെ കഥകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിവരുന്ന മലയാളത്തില്‍ വീണ്ടും മേനോന്‍ ടച്ചില്‍ ഒരു കുടുംബചിത്രമെത്താനായി കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X