»   » മൗനം വിദ്വാന്റെ ഭൂഷണമല്ല, ആസനത്തില്‍ ആലുമുളച്ച ഭൂഷണം, അമ്മയ്ക്ക് ബാലചന്ദ്രമേനോന്റെ കത്ത്!!

മൗനം വിദ്വാന്റെ ഭൂഷണമല്ല, ആസനത്തില്‍ ആലുമുളച്ച ഭൂഷണം, അമ്മയ്ക്ക് ബാലചന്ദ്രമേനോന്റെ കത്ത്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിൻറെ അറസ്റ്റ് വാര്‍ത്താ സമ്മേളനം വിളിച്ച് അമ്മ കാര്യങ്ങള്‍ വിശദമാക്കണമെന്ന് ബാലചന്ദ്രമേനോന്‍. നടന്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്മയിലെ ഭാരവാഹികള്‍ മൗനം പാലിക്കുന്നത് അവസാനിക്കണമെന്നും ബാലചന്ദ്രമേനോന്‍ കത്തില്‍ പറഞ്ഞു.

Read Also: പദ്ധതി സക്‌സസ്, സുനി കാവ്യയുടെ ലക്ഷ്യയിലെത്തി, സംസാരിച്ചത് ആരോട്, ദിലീപ് പറഞ്ഞ നിരപരാധിയോ!!

ഇപ്പോള്‍ മൗനം പാലിക്കുന്നത് വിദ്വാന ഭൂഷണമല്ല, മറിച്ച് ആസനത്തില്‍ ആലുമുളച്ച ഭൂഷണമാണെന്ന് മാത്രമേ പൊതുജനം കരുതുകയുള്ളൂവെന്നും ബാലചന്ദ്ര മേനോന്‍ കത്തില്‍ പറഞ്ഞു. പൊതു സമൂഹത്തില്‍ സിനിമക്ക് അകത്തും പുറത്തും പിറവിയെടുക്കുന്ന അഭ്യൂഹങ്ങള്‍ അന്തസായി നേരിട്ടേ പറ്റുകയുള്ളൂ.

പത്ര സമ്മേളനം

അടിയന്തരമായി അമ്മയുടെ ഭാരവാഹികള്‍ ഒരു പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്ത് നയം വ്യക്തമാക്കണമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഉടന്‍ തന്നെ അമ്മയുടെ നയം വ്യക്തമാക്കുകയാണ് വേണ്ടത്.

അമ്മ നിലനില്‍ക്കണം

പലരും കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത അമ്മ എന്ന കൂട്ടായ്മ നിലനില്‍ക്കണമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് പിരിച്ചുവിടുന്ന ശീലം ഉണ്ടായിരുന്നുവെങ്കില്‍ രാജ്യത്ത് ഒരു സംഘടനയും നിലനില്‍ക്കില്ലെന്നും പോലീസ് പറഞ്ഞു.

ചെണ്ടയാക്കുന്നത് അവസാനിക്കണം

അമ്മ എന്ന സംഘടനയെ ഞാന്‍ എന്റെ വീഡിയോയില്‍ പറഞ്ഞതുപോലെ ചെണ്ടയാക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കും എന്തും പറയാമെന്ന മട്ടില്‍ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ അമ്മയുടെ ഭാരവാഹികളായ പ്രസിഡണ്ട്, സെക്രട്ടറി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മൗനം വെടിയണമെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

ചികിത്സ ആരംഭിക്കണം

ഒരു വ്യക്തിയോ ഏതാനും പേരോ ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു ഹീനകൃത്യത്തിന്റെ പേരില്‍ അതിനുള്ള പരിഹാരം അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല, തക്കതാ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

അമ്മയുടെ യോഗം ചേരുന്നു

ഇപ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് അമ്മയുടെ യോഗം നടക്കുകയാണ്.

English summary
Balachandramenon about amma association.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X