ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധായകന്‍റെ വേഷത്തില്‍

By Staff

ഒരു ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധാന രംഗത്തേയ്ക്ക് കടന്നുവരുന്നു. മേനോന്‍റെ പുതിയ ചിത്രത്തിന് 'ദേ! ഇങ്ങോട്ട് നോക്കിയേ..." എന്ന് പേരും ഇട്ടുകഴിഞ്ഞു.

എ വി എ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ബാലചന്ദ്രമേനോനും ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് സൂചന. ജയസൂര്യ, ജഗതി തുടങ്ങിയവരാണ്‌ പ്രധാനതാരങ്ങള്‍. നായികയെ തീരുമാനിച്ചിട്ടില്ല.

കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ട സംവിധായകനായിരുന്ന ബാലചന്ദ്രമേനോന്‍ ഒടുവില്‍ ചെയ്ത സമാന്തരങ്ങളും കൃഷ്ണഗോപാലകൃഷ്ണയും വാണിജ്യ സിനിമകളായിരുന്നില്ല. എന്നാല്‍ 'ദേ! ഇങ്ങോട്ട് നോക്കിയേ.." പൂര്‍ണമായും ഒരു കൊമേഴ്സ്യല്‍ ചിത്രമായിരിക്കുമത്രേ.

പരുകളിലെ വ്യത്യസ്തത എന്നും മേനോന്റെ സിനിമകളിലെ ആകര്‍ഷകഘടകങ്ങളില്‍ ഒന്നാണ്. പേരില്‍ മാത്രമല്ല നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരുപാട്പ്രത്യേകതകളുണ്ടെന്ന് മേനോന്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും മേനോന്‍റെതുതന്നെയാണ്. വിഷുവിനു വൈശാഖാ മൂവീസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും. ബിച്ചു തിരുമലയാണ് ഗാനരചനനിര്‍വ്വഹിക്കുന്നത്. സംഗീതം എം ജയചന്ദ്രന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X