For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Maniyanpilla raju: സുധീര്‍ കുമാര്‍ എങ്ങനെ മണിയന്‍പിള്ളയായി? ആ സംഭവത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍!

  |

  ഒരുകാലത്ത് പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു മണിയന്‍പിള്ള രാജു. അതാത് സിനിമയ്ക്കനുസരിച്ച് മാറാനും ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രേക്ഷകര്‍ വളരെ മുന്‍പ് തന്നെ അംഗീകരിച്ചതാണ്. അഭിനേതാവ് മാത്രമല്ല നല്ലൊരു സംഘാടകനും നിര്‍മ്മാതാവും കൂടിയാണ് അദ്ദേഹം.

  മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!

  സുധീര്‍ കുമാര്‍ എന്ന പേരുമായാണ് മണിയന്‍പിള്ളരാജു സിനിമയിലെത്തിയത്. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയില്‍ അഭിനയിച്ചതോട് കൂടിയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ബാലചന്ദ്രമേനോനാനയിരുന്നു ആ സിനിമയുടെ സംവിധായകന്‍. അടുത്തിടെ മണിയന്‍പിള്ള രാജുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലചന്ദ്രമേനോന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!

  സുധീര്‍ കുമാറിനെ കണ്ടുമുട്ടിയത്

  സുധീര്‍ കുമാറിനെ കണ്ടുമുട്ടിയത്

  സിനിമാ പത്രപ്രവർത്തകനായി 1975 ൽ ഞാൻ ചെന്നൈയിൽ എത്തുമ്പോൾ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ അഭിനയം പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു രാജു എന്ന ചെല്ലപ്പേരിൽ വിളിക്കപ്പെട്ടിരുന്ന സുധീർകുമാർ എന്ന തിരുവന്തപുരത്തുകാരൻ . ഞങ്ങൾ അടുപ്പത്തിലായി ... കോടമ്പാക്കത്തെ ഉമാ ലോഡ്ജിലും മഹാലിംഗപുരത്തെ അയ്യപ്പൻ കോവിലിലും ഒക്കെ വെച്ച് ഞങ്ങളുടെ പല സംഗമങ്ങൾ നടന്നു. കൈയിൽ സിനിമക്ക് പറ്റിയ അര ഡസൻ കഥകളുമായി അലഞ്ഞു നടന്നിരുന്ന എനിക്ക് ഒരു നല്ല കേൾവി കാരനായി മാറി രാജു. നല്ല മഴയുള്ള ഒരു ദിവസം അവനോടു ഞാൻ എന്റെ പതിനഞ്ചാം വയസ്സിൽ എഴുതിയ ഒരു കഥ പറഞ്ഞു.

  ആ കഥാപാത്രത്തെ ലഭിച്ചിരുന്നെങ്കില്‍

  ആ കഥാപാത്രത്തെ ലഭിച്ചിരുന്നെങ്കില്‍

  അഭിനയിക്കാൻ അവസരങ്ങൾ തേടി അലഞ്ഞു നടക്കുന്ന രാജുവിനെ സംബന്ധിച്ചു 'കടുത്ത പ്രമേഹരോഗിയുടെ മുന്നിൽ പാൽപ്പായസം പകർന്ന ' അവസ്ഥയായി. ആ കഥയിലെ മണിയൻപിള്ള എന്ന കഥാ പാത്രം രാജുവിന്റെ അസ്ഥിക്ക് പിടിച്ചു . രാജു അറിയാതെ പറഞ്ഞു . എന്റെ പഴവങ്ങാടി ഗണപതി ! ഈ കഥാപാത്രം കിട്ടുന്ന ഏതു തെണ്ടിയും ഭാഗ്യവാനായിരിക്കും . രാജുവിന്റെ കണ്ണിലെ തിളക്കം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു .അവന്റെ അപ്പോഴത്തെ സ്ഥിതിയിൽ എനിയ്ക്കു സഹതാപം തോന്നി .

  നിന്നെ മണിയന്‍പിള്ള ആക്കിയിരിക്കും

  നിന്നെ മണിയന്‍പിള്ള ആക്കിയിരിക്കും

  രാജു ...നീ വിഷമിക്കാതെ ...ഞാൻ എന്തായാലും സംവിധായകനായിട്ടേ മടക്കയാത്രയുള്ളൂ . എന്ന് ഞാൻ മണിയൻപിള്ള സിനിമ ആക്കിയാലും മണിയൻപിള്ള നീ ആയിരിക്കും . അങ്ങിനെയാണ് ശ്രീ ഇ. ജെ . പീറ്റർ നിർമ്മിച്ചു ഞാൻ സംവിധാനം ചയ്ത 'മണിയൻപിള്ള അഥവാ മണിയൻപിള്ള ' എന്ന സിനിമയിലെ നായക വേഷം ഗംഭീരമായി അവതരിപ്പിച്ചു രാജു മണിയൻപിള്ള രാജു ആകുന്നതു . പിന്നെ ഒരിക്കലും രാജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .

  കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം

  കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം

  ഒരു തമാശ കൂടി . കമലഹാസന്റെ ഡേറ്റ് മണിയൻപിള്ളക്കായി ശേഖരിച്ചു തിരുവനതപുരത്ത് കീർത്തി ഹോട്ടലിൽ വന്ന നിർമ്മാതാവിനോട് :"എനിക്ക് രാജു മതി ' എന്ന് ഞാൻ പറഞ്ഞപ്പോൾ പീറ്റർ സാർ "എല്ലാം മേനോന്റെ ഇഷ്ട്ടം " എന്ന് പറഞ്ഞിടത്താണ് മണിയൻ പിള്ളയുടെ തുടക്കം. പിന്നിങ്ങോട്ടു, അച്ഛനും അമ്മയുമിട്ട സ്വന്തം പേരിനേക്കാൾ ആസ്വാദകർ മണിയൻപിള്ള രാജു എന്ന് വിളിക്കാൻ തുടങ്ങി . ഒരിക്കൽ ദുബായിൽ ഒരു താര നിശയിൽ തമാശക്കായി വേദിയിൽ ഉണ്ടായിരുന്ന രാജുവിനോട് ഞാൻ ചോദിച്ചു , രാജു ...മണിയൻപിള്ള എന്ന ബുദ്ധി മാന്ദ്യം വന്ന ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടതിൽ പശ്ചാത്താപമുണ്ടോ?" . ഉടൻ വന്നു രാജുവിന്റെ മറുപടി . എന്തിനു ? അഭിമാനമേയുള്ളു . അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ ശിഷ്ട്ടകാലം അറിയപ്പെടാൻ എത്രപേർക്കു ഭാഗ്യം കിട്ടിയിട്ടുണ്ട് ? എനിക്കും നടികർ തിലകം ശിവാജി ഗണേശനുമല്ലാതെ ? അതാണ് രാജു അഥവാ മണിയൻ പിള്ള രാജു.

  ഇപ്പോഴത്തെ പോസ്റ്റിന് കാരണം

  ഇപ്പോഴത്തെ പോസ്റ്റിന് കാരണം

  ഇപ്പോൾ രാജു ഫേസ്‌ബുക്കിൽ പ്രതിപാദിക്കപ്പെടാൻ കാരണം , കഴിഞ്ഞ ദിവസം ഞാൻ രാജുവിനെ നഗരത്തിലെ ഒരു ക്ളബ്ബിൽ വെച്ച് കണ്ടു .രാജുവും ഒത്തു സൊറക്കാൻ ഇരുന്നാൽ പിന്നെ ചിരിക്കാൻ മാത്രമേ നേരം കാണു. പിരിയും മുൻപ് അടിയന്തിരമായി ഒന്ന് മൂത്രമൊഴിക്കേണ്ട ന്യായമായ ആവശ്യം രാജു ഉന്നയിച്ചു .അടുത്തുള്ള ശുചി മുറി ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു .ശുചിമുറി എന്നാണു പേരെങ്കിലും ശുചിത്വം എത്ര കണ്ടുണ്ടു എന്ന് എനിയ്ക്കു നിശ്ചയമില്ല

  രാജു പറഞ്ഞ കഥ

  രാജു പറഞ്ഞ കഥ

  തിരിച്ചു വന്ന രാജു ചിരിച്ചുകൊണ്ട് ഒരു കഥ പറഞ്ഞു . ആ കഥ എനിയ്ക്കു നന്നേ സുഖിച്ചു . അത് നിങ്ങളുമായി ഒന്ന് ഷെയർ ചെയ്യട്ടെ . ഒരിക്കൽ ഒരു സ്ത്രീ പായസം ആർത്തിയോടെ വാരിക്കുടിച്ചപ്പോൾ വേപ്പുപ്പല്ലും കുത്തൊഴുക്കിൽ പെട്ട് തൊണ്ടയിൽ പോയി 'നിൽപ്പ് സമരം ' ആരംഭിച്ചു .വെപ്രാളം സഹിക്കവയ്യാതെ അവർ അടുത്തുള്ള 'സൂപ്പർ സ്‌പെഷ്യലിറ്റി' ആശുപത്രിയിൽ ഇടം തേടി. സൂപ്പർ സ്പെഷ്യലിറ്റി ആവുമ്പോൾ എന്തിനും സർജറിയിൽ കുറഞ്ഞു ഒരു പ്രതിവിധിയില്ലല്ലോ,. സർജറി ആരംഭിക്കും മുൻപ് അവർ പറഞ്ഞു . എനിക്ക് മുഖം കഴുകി ഒന്ന് പ്രാർത്ഥിക്കണം ......'അവർ എഴുന്നേറ്റു അടുത്തുള്ള 'ടോയ്‌ലെറ്റി'ലേക്കോടി. കത്തിയും മുള്ളുമായി നിൽക്കുന്ന ഡോക്ടറുടെ സമീപത്തേക്കു ആ സ്ട്രീ തിരിച്ചു വന്നത് ചിരിച്ചു ആഹ്ലാദവതിയായിട്ടാണ് . അവരുടെ കയ്യിൽ ആകട്ടെ തൊണ്ടയിൽ തടഞ്ഞിരുന്നു വെപ്പ് പല്ലും . അന്തം വിട്ടു ചുറ്റും നിന്നവരോട് ആ സ്‌ത്രീ പറഞ്ഞു .. പ്രാർത്ഥിക്കാൻ മുഖം കഴുകാനാണ് ഞാൻ പോയത് ...പക്ഷെ അതിനുള്ളിൽ കയറി...ചുറ്റുവട്ടം കണ്ടപ്പോൾ, കൈ കഴുകുന്ന സിങ്കിൽ നിന്ന് വന്ന ദുർഗന്ധം മുഖത്തടിച്ചപ്പോൾ എനിക്ക് വല്ലാത്ത ഓക്കാനം വന്നു ആ ഓക്കാനത്തിന്റെ കൂടെ തൊണ്ടയിൽ തടഞ്ഞ പല്ലും പുറത്തേക്കു ചാടി ,,, കർത്താവിനു സ്തുതി...ഞാൻ രക്ഷപ്പെട്ടു .

  ഇനിയാണ് കോമഡി

  ഇനിയാണ് കോമഡി

  ചിരിക്കാൻ വരട്ടെ . ഇനിയാണ് കടുത്ത ഫലിതം .
  ആശുപത്രിയുടെ മേധാവി കൂടിയായ ഡോക്ടർ ഉടൻ തന്നെ ഒരു സർക്കുലർ പുറപ്പെടുവിച്ചു ...നോട്ടീസ് ബോർഡീൽ പതിക്കുകയും ചെയ്തു ..എന്താണെന്നോ ? NEVER CLEAN THE TOILET NEXT TO THE OPERATION THEATRE TILL FURTHER ORDERS
  (ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓപ്പറേഷൻ തീയേറ്ററിന് അരികിലുള്ള ടോയ്‌ലറ്റ് വൃത്തിയാക്കാൻ പാടില്ല ...) ഡോക്ടറെ എനിക്ക് ബുദ്ധിമാനായെ കാണാൻ ആവൂ . രണ്ടു മണിക്കൂർ സർജറി കൊണ്ട് സാധിക്കേണ്ട കാര്യം ആ ശുചിമുറിയുടെ ഉള്ളിൽ ഒരു ഓക്കാനത്തിന്റെ ബലത്തിൽ ഒരു മുടക്കുമുതലുമില്ലാതെ നടന്നില്ലേ ? രോഗശാന്തിയാൽ ആരും ഹോസ്പ്പിറ്റലിനെ വാഴ്ത്തും ..ഓക്കാനം വരുന്ന അന്തരീക്ഷം അതുപോലെ സൂക്ഷിക്കുകയല്ലേ വേണ്ടു .നാം പലപ്പോഴും മുഖത്തോടു മുഖം പറയാറുള്ള കാര്യമാണ് . ഇത്രയൊക്കെ കാശു പിടുങ്ങി വാങ്ങുന്നില്ല ? ആ ടോയ്ലറ്റ് എങ്കിലും ഒന്ന് വൃത്തിയാക്കി വെച്ച് കൂടെ ?ഇനി ചിരിച്ചുകൊള്ളു .. ഈ ചിരിയുടെ ഫുൾ ക്രെഡിറ്റും മണിയൻപിള്ളക്കുള്ളതാണ് രാജുവിന്റെ വിഷുവിനു പുറത്തിറങ്ങാൻ പോകുന്ന "പഞ്ചവർണ്ണ തത്ത " എന്ന ചിത്രത്തിലും ഇത്തരം തമാശകൾ ഒരുപാട് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  ബാലചന്ദ്രമേനോന്‍റെ പോസ്റ്റ് വായിക്കൂ

  ബാലചന്ദ്രമേനോന്‍റെ പോസ്റ്റ് കാണാം.

  English summary
  Balachandramenon about Maniyanpilla Raju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X