വിഷാദം നിറഞ്ഞ ചിരിയോടെ മമ്മൂട്ടി അത് ചോദിച്ചു! ചുള്ളിക്കാടിന്‍റെ കുറിപ്പ് വൈറലാവുന്നു! കാണൂ!
താരങ്ങളായി മാറുന്നതിന് മുന്‍പ് മറ്റ് മേഖലകളില്‍ മികവ് തെളിയിച്ചവരാണ് പലരും. സിനിമാമോഹം കലശലായതോടെയാണ് പലരും ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയത്. സിനിമയിലെത്തിയതിന് ശേഷവും പഴയ ജോലി തുടരുന്നവരും കുറവല്ല. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് മമ്മൂട്ടി സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലനായി തുടക്കം കുറിച്ച് പിന്നീട് നായകനിരയിലേക്കുയര്‍ന്നതാണ് അദ്ദേഹം. ഇന്നിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമാണ് ഈ താരം. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മമ്മൂട്ടിയും ബാലചന്ദ്രനും കഴിഞ്ഞ ദിവസം നേരില്‍ക്കണ്ടിരുന്നു. ചിത്രീകരണത്തിനിടയിലെ ഇടവേളകളില്‍ ഇരുവരും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തിരുന്നു.
വൈപ്പിനിലെ എടവനക്കാട്ട് കായല്‍ക്കരയിലെ സെറ്റില്‍ വെച്ച് ഇരുവരും നടത്തിയ സംഭാഷണവും അതിന് ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്താണ് ഇരുവരും സംസാരിച്ചത്. പഴയ മഹാരാജാസുകാരായി സംസാരിക്കുകയായിരുന്നു ഇരുവരും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു: 'സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?' 'അതെ.' ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു. ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി. കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്. എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു: ' പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?'


Click it and Unblock the Notifications











