തിരക്കഥ മംഗ്ലീഷ് ആക്കേണ്ടി വരും കാരണം മലയാളം അറിയാത്ത യുവ താരരാജാക്കന്മാരാണുള്ളത്..!
താരപുത്രന്മാരും അല്ലാത്തവരുമായി മലയാള സിനിമയില്‍ നിരവധി യുവതാരങ്ങളുണ്ട്. ഓരോരുത്തരും തങ്ങളുടെ കഴിവിനനുസരിച്ച് മികച്ച അഭിനയം കാഴ്ച വെക്കുന്ന താരങ്ങളുമാണ്. ഈ വര്‍ഷം തന്നെ മൂന്ന് താരപുത്രന്മാരായിരുന്നു മലയാളത്തിലേക്ക് നായകന്മാരായി അരങ്ങേറ്റം കുറിച്ചിരുന്നത്.
യുവതാരാക്കന്മാരുടെ മലയാളത്തെ കുറിച്ച് എഴുത്തുക്കാരനും നടനുമായ ബലചന്ദ്രന്‍ ചുള്ളിക്കാട് തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാരരാജാക്കന്മാര്‍. അവരുടെ കൈയിലാണ് ഇന്ന് മലയാള സിനിമയെന്നുമാണ് ബലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നത്.

എറണാകുളത്ത് നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആദരം ഏറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പതതി ആഘോഷിക്കുന്ന എസ് രമേശനെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും ചടങ്ങില്‍ ആദരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തന്റെ കവിതകള്‍ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിരുന്നു. കേരള സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള അപേക്ഷയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അക്ഷരത്തെറ്റും വ്യാകരണ തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്ക് വാരിക്കോരി കൊടുത്ത് വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു. തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











