twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എടാ സിനിമ നമ്മുക്കാണ് വേണ്ടത്, സിനിമയ്ക്ക് ആരെയും വേണ്ട'! മമ്മൂട്ടിയെക്കുറിച്ച് ബാലാജി

    By Midhun Raj
    |

    സിനിമ-സീരിയല്‍ നടനായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്മ. സിനിമയില്‍ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സീരിയലുകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം, മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിരവധി സിനിമകളില്‍ ബാലാജി ശര്‍മ്മ എത്തിയിരുന്നു. നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

    അടുത്തിടെ കണ്ടൊരു സ്വപ്‌നവും അതിന്റെ മനോഹര വിവരണവുമായിട്ടാണ് ബാലാജി ശര്‍മ്മ എത്തിയിരിക്കുന്നത്. താന്‍ സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങള്‍ സിനിമയിലെ രംഗങ്ങളെന്ന പോലെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. സ്വപ്‌നത്തില്‍ മമ്മൂട്ടിയെ കാണുന്നതും അദ്ദേഹം നല്‍കിയ ഉപദേശവുമൊക്കെ രസകരമായി എഴുതിയിരിക്കുന്നു.

    ബാലാജി ശര്‍മ്മയുടെ കുറിപ്പ്

    ബാലാജി ശര്‍മ്മയുടെ കുറിപ്പ്

    മമ്മൂക്കയുമായ് ഒരു കൂടിക്കാഴ്ച...

    സീന്‍ 1

    രാവിലെ 3 മണിക്ക് എഴുന്നേറ്റു മൂന്നാം ദിനം നിര്‍മ്മാല്യ ദര്‍ശനത്തിനായി പുറപ്പെടുന്നു. പത്‌മനാഭ സ്വാമി ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, പഴവങ്ങാടി ഗണപതി, ആറ്റുകാല്‍ ദേവി എന്നിവരെ തൊഴുതു വണങ്ങി. പതിവ് ടീം കൂടെ. മനസ്സില്‍ മുഴുവനും നിരാശ ആയിരുന്നോ? അര്‍ഹിക്കുന്ന അംഗീകാരം സിനിമയില്‍ നിന്നും കിട്ടുന്നില്ല എന്ന കുത്തലുണ്ടോ? സീരിയലില്‍ ഇപ്പോള്‍ തകര്‍ക്കുന്നു എന്ന ഒരു സഹൃദയന്റെ കമന്റിന് ചിരി മറുപടിയായി നല്‍കി ഞാന്‍ തിരികെ എത്തി.

    യാത്രാമധ്യേയും സ്വപ്നങ്ങളും

    യാത്രാമധ്യേയും സ്വപ്നങ്ങളും . ഏതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങള്‍ കൊണ്ട് ആശ്വാസ വാക്കുകള്‍ കൊണ്ട് സമ്പന്നം .. വീട്ടില്‍ എത്തി. നല്ല ക്ഷീണം.

    സീന്‍ 2

    ഒരു കൊച്ചു പടത്തിന്റെ ഷൂട്ടിങ്ങിനായിട്ടു കാട്ടില്‍ പോയതാ. അവിടെ വേറെയും പടങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നു. ആഹാ അടിപൊളി അവരെയൊക്കെ കാണാല്ലോ. നോക്കുമ്പോള്‍ ലാലേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ലാലേട്ടനെ കണ്ടു. കൂടുതല്‍ സുന്ദരനായിരുന്നു. താടിയൊക്കെ എടുത്തു. ഇപ്പൊ പഴയ ആ ലാലേട്ടന്‍. ഞാന്‍ തിരക്കിനിടയിലൂടെ പതുകെ ആ കണ്ണുകള്‍ എന്നില്‍ എത്താന്‍ പാകത്തിലുള്ള ദൂരത്തു നിന്നു. അദ്ദേഹം എന്നെ കണ്ടു. പതിവ് കള്ള ചിരി.

    ഞാന്‍ ഓടി ചെന്ന് വിഷ് ചെയ്തു

    ഞാന്‍ ഓടി ചെന്ന് വിഷ് ചെയ്തു പറഞ്ഞു ലാലേട്ടാ ഇപ്പോള്‍ പഴയ ലാലേട്ടനായി അടിപൊളി. ആണോ മോനെ.. ചിരി.. ഞാന്‍ അവിടെ നിന്നും മടങ്ങി. കാട്ടിലൂടെ നടക്കുമ്പോള്‍ ജോഷിസാറിന്റെ ആക്ഷന്‍ സൗണ്ട് കേള്‍ക്കുന്നു. ഹൈ പൊറിഞ്ചു കഴിഞ്ഞു അടുത്ത പടവും തുടങ്ങിയോ ?? നോക്കുമ്പോള്‍ പൊറിഞ്ചു ലെഫ്റ്റ്. ജോസ് കുറച്ചുകൂടെ ഉഷാറാവു എന്നൊക്കെയുള്ള കമാന്‍ഡ് കേള്‍ക്കുന്നു.

    ശെടാ ഈ പടം കഴിഞ്ഞില്ലേ

    ശെടാ ഈ പടം കഴിഞ്ഞില്ലേ എന്ന് വിചാരിച്ചു നടക്കുമ്പോള്‍ പിറകില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മളെ തള്ളി മാറ്റിക്കൊണ്ട് വരുന്നു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ദ മെഗാസ്റ്റാര്‍ മമ്മൂക്ക. ഞാനും തള്ളലില് പെട്ട് മാറിയപ്പോള്‍ പോകുന്ന പോക്കില്‍ മമ്മൂക്ക എന്നെ കണ്ടു. ആള്‍ക്കാരോട് ഡോ അതൊരു നടനാ ... അയാളെ തള്ളിയിടല്ലേ ... ഡാ ബാലാജി നിന്നെ സിനിമയ്ക്കു ആവശ്യമില്ല പക്ഷെ വീട്ടുകാര്‍ക്ക് ആവശ്യമുണ്ട് മാറി നിന്നോ.

    പറഞ്ഞത് കേട്ടോ

    പറഞ്ഞത് കേട്ടോ നിന്നെ സിനിമയ്ക്കു ഇതുപോലെ യാണെങ്കില്‍ ആരും വിളിക്കില്ല. ഞാന്‍ അന്തം വിട്ടുപോയി. അതെന്തു പറച്ചിലാ. തള്ളലില്‍ നിന്നും ഒഴിവായി ഞാന്‍ മമ്മൂക്കയുടെ പിറകെ വച്ച് പിടിച്ചു. ഞാന്‍ ഓടി അടുത്ത് ചെന്ന്. മമ്മൂക്ക അപ്പോള്‍ ഒരു കസേരയില്‍ ഇരുന്നു കഴിഞ്ഞു . വേറെ ഒരാളുമായി സംസാരത്തിലാ. ഞാന്‍ ഇടയില്‍ കയറി. 'മമ്മൂക്ക '... പതിയെ അറച്ചറച്ചു അദ്ദേഹത്തെ ഒന്ന് തൊട്ടു.

    ഒരാളുമായി സംസാരിക്കുന്നതിന്റെ

    '' ഛെ. ഒരാളുമായി സംസാരിക്കുന്നതിന്റെ ഇടക്കാണോ ഞോണ്ടുന്നെ '. കൈ തട്ടി മാറ്റി. ഞാന്‍ അവിടെ തന്നെ നിന്നു . ഒരു അഞ്ചു മിനുട്ടു കഴിഞ്ഞപ്പോള്‍ 'എന്താടാ ' ഞാന്‍ : ' അത് അത് ... മമ്മൂക്ക നേരെത്തെ പറഞ്ഞത്. ഇങ്ങനെയാണെങ്കില്‍ നിന്നെ സിനിമയ്ക്കുവേണ്ട എന്നത് എന്നെ വേദനപ്പിച്ചു. എന്തിനാ അങ്ങനെ പറഞ്ഞെ?.

    "മമ്മൂക്കയ്ക്ക് അറിയോ ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ്"! ആ കഥ വിവരിച്ച് അമൃതയും അഭിരാമിയും

    അത് നീ തന്നെ ആലോചിക്കൂ

    അത് നീ തന്നെ ആലോചിക്കൂ ... എടാ സിനിമ നമുക്കാണ് വേണ്ടത്. സിനിമയ്ക്കു ആരെയും വേണ്ട. ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ താന്തോന്നിയാ. പക്ഷെ അത് പണ്ട്. ഇപ്പോള്‍ കാലം മാറി. ഒരുപാടു പേരുണ്ട്. കഴിവ് ഒരു മാനദണ്ഡമല്ല. ആറ്റിറ്റ്യൂഡ് അതാണ് കാര്യം. നീ നിന്റെ സമീപനം മാറ്റണം. ഇറങ്ങി അന്വേഷിക്കണം. കുറച്ചു കൂടെ ഡിപ്ലോമാറ്റിക് ആയി അപ്പ്രോച്ച് ചെയ്യാന്‍ പഠിക്കണം. നിനക്കും വരും ഇടി വെട്ടു വേഷങ്ങള്‍.

    നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി! പേളി മാണിയെക്കുറിച്ച് ശ്രീനിഷ് അരവിന്ദ്‌നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി! പേളി മാണിയെക്കുറിച്ച് ശ്രീനിഷ് അരവിന്ദ്‌

    നിരാശ അടിച്ചാല്‍

    അല്ലാതെ നിരാശ അടിച്ചാല്‍ നീ തോറ്റു പോവത്തെ ഒള്ളു. മനസ്സിലായോ നിനക്ക് ' ഞാന്‍ കരഞ്ഞില്ല എന്നേ ഉള്ളു. തൊഴുതു. കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. ഞാന്‍ എല്ലാം ശ്രദ്ധയോടെ കേട്ട് അവിടെ നിന്നു.

    സീന്‍ 3

    ഞെട്ടി ഉണര്‍ന്ന ഞാന്‍ എന്റമ്മേ എന്തൊരു ഒറിജിനാലിറ്റി. ഇതൊക്കെ എന്നെ കൊണ്ട് എന്തിനാ കാണിച്ചേ ദൈവമേ. സമയം നോക്കിയപ്പോള്‍ 7 30. അയ്യോ ഷൂട്ടിന് പോണമല്ലോ. ഇന്നൊരു സര്‍ക്കാര്‍ പരസ്യം ഉണ്ട്. റെഡി ആവാം. പക്ഷെ ഈ കണ്ടത് ആരോടെങ്കിലും പറയണം. ആദ്യമായി എഫ്ബിയില്‍ എന്റെ കൂട്ടുകാരോട് ഇതു പങ്കു വച്ചാലോ എന്ന് തോന്നി. അവരാണല്ലോ ചങ്കുകള്‍.

    Read more about: mammootty
    English summary
    balaji sharma posted about mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X