twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബറോസ് നടക്കുന്ന സമയം ലാലേട്ടനോട് അവസരം ചോദിച്ചു, അന്ന് അദ്ദേഹം നല്‍കിയ മറുപടി

    By Midhun Raj
    |

    സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് സുപരിചിതനാണ് ബാലാജി ശര്‍മ്മ. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ സിനിമകളുടെയും ഭാഗമായി നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ദൃശ്യം എന്ന ലാലേട്ടന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ നടന്‍ അഭിനയിച്ചിരുന്നു. പിന്നീട് ഒപ്പം, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് എന്നീ സിനിമകളിലും ലാലേട്ടനൊപ്പം ബാലാജി ശര്‍മ്മ അഭിനയിച്ചു.

    പുതിയ ലുക്കില്‍ ഹന്‍സിക, തെന്നിന്ത്യന്‍ താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

    ദൃശ്യത്തില്‍ ഒരു ഹോട്ടല്‍ ഉടമയുടെ റോളിലാണ് നടന്‍ അഭിനയിച്ചത്. അതേസമയം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടനുമായുളള സൗഹൃദത്തെ കുറിച്ച് ബാലാജി ശര്‍മ്മ മനസുതുറന്നിരുന്നു. ദൃശ്യം മുതല്‍ അദ്ദേഹത്തെ അടുത്തറിയാമെന്ന് ബാലാജി ശര്‍മ്മ പറയുന്നു. എപ്പോള്‍ മെസേജ് അയച്ചാലും ലാലേട്ടന്‍ മറുപടി തരാറുണ്ട്.

    ഒരിക്കല്‍ താന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം

    ഒരിക്കല്‍ താന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം അദ്ദേഹത്തിന് അയച്ചുകൊടുത്തു. അത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് എന്റെ അഭ്യര്‍ത്ഥനയില്‍ അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ലാലേട്ടന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസ് നടക്കുന്ന സമയം അതില്‍ അവസരം ചോദിച്ച കാര്യവും ബാലാജി ശര്‍മ്മ പറഞ്ഞു.

    ബറോസ് നടക്കുന്ന സമയത്ത് ഞാന്‍ ലാലേട്ടനോട്

    ബറോസ് നടക്കുന്ന സമയത്ത് ഞാന്‍ ലാലേട്ടനോട് വേഷം ചോദിച്ചു. ലാലേട്ടാ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണേ എന്ന് പറഞ്ഞു. ഇല്ല ഇതില്‍ എല്ലാം ഫോറിന്‍ ആക്ടേഴ്‌സാണ്, ബാലാജി സോറി എന്ന് പറഞ്ഞു. പുളളി തിരിച്ച് റിപ്ലെ തന്നു. അദ്ദേഹത്തിന് അത് മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല. എന്നാലും അദ്ദേഹം മറുപടി തന്നു. അവസരങ്ങള് നമ്മള് ചോദിച്ചാലെ കിട്ടുളളൂ.

    സിനിമയ്ക്ക് നമ്മളെ അല്ല ആവശ്യം

    സിനിമയ്ക്ക് നമ്മളെ അല്ല ആവശ്യം നമുക്ക് സിനിമയെ ആണ് ആവശ്യം. ചാന്‍സ് ചോദിക്കുന്നത് ഒരു കുറ്റമല്ല. ചാന്‍സ് ചോദിക്കണം. അവസരം ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രൊഡക്ട് നല്ലതാണെങ്കില്‍. നടന്‍ പറഞ്ഞു. സെറ്റില്‍ ലാലേട്ടന്‍ അടുത്തുളളവരോട് എന്തെങ്കിലും തമാശ പറഞ്ഞുകൊണ്ടിരിക്കും. സിനിമയുമായി ബന്ധമില്ലാത്ത എന്തെങ്കിലും കോമഡിയൊക്കെയാണ് പറയുക.

    എന്നാല്‍ ഷോട്ടിന് സമയമാവുമ്പോള്‍

    എന്നാല്‍ ഷോട്ടിന് സമയമാവുമ്പോള്‍ പെട്ടെന്ന് അദ്ദേഹം കഥാപാത്രമായി മാറും. കഥാപാത്രമാവുന്നത് പോലും നമുക്ക് അറിയാന്‍ പറ്റില്ല. അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയിലാണ് അദ്ദേഹം അഭിനയിക്കുന്നത്. അത് സിദ്ധിക്ക തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ലാല് ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ തോന്നും അഭിനയം ഇത്ര ഈസിയാണോ എന്ന്.

    ഞാന്‍ അഭിനയിക്കുമ്പോ തോന്നും അഭിനയം

    ഞാന്‍ അഭിനയിക്കുമ്പോ തോന്നും അഭിനയം ഇത്ര പ്രയാസമുളളതാണോ എന്ന്. നമ്മളൊക്കെ കഷ്ടപ്പെട്ട് ചെയ്യുന്നത് പോലെയല്ല പുളളി. വരുക, അവിടെയുളള ആ സമയത്ത് ചെയ്യുക, പോവുക. കട്ട് പറയുമ്പോ പുളളി വേറെ കഥയിലേക്ക് പോവും. അദ്ദേഹം ഒരു ജീനിയസ് തന്നെയാണ്. അഭിമുഖത്തില്‍ ബാലാജി ശര്‍മ്മ പറഞ്ഞു.

    Read more about: mohanlal
    English summary
    balaji sharma shares work experiance with mohanlal in various films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X