പൗരുഷത്തെയും സ്വഭാവഗുണത്തെയും സമന്വയിപ്പിച്ച അതുല്യപ്രതിഭ

By Staff

പൗരുഷത്തെയും സ്വഭാവഗുണത്തെയും സമന്വയിപ്പിച്ച അതുല്യപ്രതിഭ
ആഗസ്ത് 26, 2000

മലയാളത്തില്‍ പൗരുഷ കഥാപാത്രങ്ങള്‍ക്കും വില്ലന്‍ കഥാപാത്രങ്ങള്‍ക്കും പുതിയ മാനവും തേജസ്സും നല്‍കിയ നടനാണ് ബാലന്‍ കെ. നായര്‍. മുഖത്തിന്റെയും സ്വരത്തിന്റെയും സമന്വയത്തിലൂടെ മലയാളിയെ പുളകം കൊള്ളിച്ച അതുല്യ സ്വഭാവ നടന്‍...

ഒരിക്കലും ടൈപ്പ് ചെയ്യപ്പെടാതെ ഓരോ കഥാപാത്രത്തിനും തനതായ വേഷപ്പകര്‍ച്ച നല്‍കിയ ഈ കലാകാരനോളം കഥാപാത്രത്തിന്റെ മനമറിഞ്ഞ അഭിനേതാക്കള്‍ മലയാള സിനിമയില്‍ അധികമില്ല.

കോഴിക്കോട് കരിനാടു വീട്ടില്‍ രാമന്‍ നായരുടെയും ദേവകിയമ്മയുടെയും മകനായാണ് ബാലന്‍ കെ. നായരുടെ ജനനം. 14-ാമത്തെ വയസ്സില്‍ തന്നെ കോഴിക്കോട്ടെ നാടകവേദിയില്‍ ബാലന്‍ സജീവസാന്നിദ്ധ്യമായി. പിന്നീട് മലയാള ചലച്ചിത്രത്തില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായിത്തീര്‍ന്ന കറകളഞ്ഞ അഭിനയപ്രതിഭയും...

ഒരു വ്യാഴവട്ടക്കാലത്തിലധികം മലയാളസിനിമയില്‍ നിറസ്സാന്നിധ്യമായ ബാലന്‍ കെ. നായര്‍ വെള്ളിത്തിരയിലെത്തിയത് പക്ഷെ ഹിന്ദി ചിത്രത്തിലൂടെയാണ് - ശങ്കരമൂര്‍ത്തിയുടെ സര്‍ഹദ് എന്ന ഹിന്ദി ചിത്രത്തില്‍ ദേവാനന്ദിന്റെ ഡ്യൂപ്പായി. 1971-ല്‍ പുറത്തിറങ്ങിയ വിന്‍സെന്റിന്റെ നിഴലാട്ടമാണ് ആദ്യത്തെ മലയാളചിത്രം.

ഐ.വി ശശിയുടെ ഈനാടില്‍ സഖാവ് കൃഷ്ണപ്പിള്ളയെന്ന കമ്യൂണിസ്റ് നായകനെ അവതരിപ്പിച്ച ബാലന്‍ കെ. നായര്‍ പുതിയ ഒരു കൂട്ടുകെട്ടിന് തുടക്കമിട്ടു. എണ്‍പതുകളില്‍ ഇറങ്ങിയ ശശി-ടി. ദാമോദരന്‍ ചിത്രങ്ങളിലെ അവിഭാജ്യഘടകമായി അദ്ദേഹം നിലകൊണ്ടു. ഈ കൂട്ടുകെട്ടാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ചിത്രത്തിലെ വൃദ്ധപിതാവിന്റെ അവിസ്മരണീയ കഥാപാത്രം ബാലന്‍ കെ. നായരിലൂടെ മലയാളിക്ക് സമ്മാനിച്ചത്.

1

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X