സൗഹൃദ കൂട്ടായ്മയിൽ ഒരുങ്ങി മലയാള ചിത്രം!! ബാലരാമപുരം ഓഡിയോ ലോഞ്ച്
ചന്ദ്രശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബാലരാമപുര'ത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്.ഗാനരചയിതാവ് എം.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഓഡിയോ ലോഞ്ചിൽ റെപ്പ്‌ളിക്ക, പത്മജ രാധാകൃഷ്ണന്‍, പ്രശ്‌സത സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന് നല്കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

എ.കെ. നൗഷാദ് സ്വാഗതമാശംസിച്ചു. നന്ദി പ്രകാശിപ്പിച്ചത് എം.കെ. ശ്രീകുമാറുമായിരുന്നു. ചിത്രത്തിന്റെ നായകന്‍ എം.ആര്‍. ഗോപകുമാര്‍, സംവിധായകന്‍ അജി ചന്ദ്രശേഖര്‍, സംഗീത സംവിധായകന്‍ ജി.കെ. ഹരീഷ്മണി എന്നിവര്‍ വേദിയലങ്കരിച്ചു.
എം.ആര്‍. ഗോപകുമാറിനു പുറമെ കൊച്ചുപ്രേമന്‍, എം.ജി. സുനില്‍, പ്രശാന്ത് പത്തനംതിട്ട, മധുസൂദനന്‍ മാവേലിക്കര, ജോര്‍ജ് ഉമ്മന്‍, ശശിവടയ്ക്കാട്, എ.കെ. നൗഷാദ്, തൃദീപ് കടയ്ക്കല്‍, ടി. അനി, പ്രദീപ് വാസുദേവ്, ബിബിന്‍ലാല്‍, ഷാജഹാന്‍ തറവാട്ടില്‍, ഗോപീകൃഷ്ണന്‍, പ്രദീപ്‌രാജ്, മുജീബ് സീബ്രാ, റസാഖ് പാരഡൈസ്, ശ്രീവിദ്യാനായര്‍, ജിജാസുരേന്ദ്രന്‍, നവ്യാവിനോദ്, മായാസുകു എന്നിവരും ഓഡിഷനിലൂടെ കണ്ടെത്തുന്ന പുതുമുഖങ്ങളുമാണ് മറ്റുതാരങ്ങൾ . തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ് ലൊക്കേഷന്‍.
ബാനര്‍ - ചന്ദ്രശ്രീ ക്രിയേഷന്‍സ്, രചന, സംവിധാനം - അജി ചന്ദ്രശേഖര്‍, ഛായാഗ്രഹണം - ഗോകുല്‍കൃഷ്ണന്‍, ഗാനരചന - പൂവ്വച്ചല്‍ ഖാദര്‍, എം.കെ. ശ്രീകുമാര്‍, നന്ദകുമാര്‍ വള്ളിക്കാവ്, രാജശേഖരന്‍ തുടലി, സംഗീതം - ജി.കെ. ഹരീഷ് മണി, കല - ജെ.ബി. ജസ്റ്റിന്‍, ചമയം - ആതിര, പ്രൊ: കണ്‍ട്രോളര്‍ - ലെനിന്‍ അനിരുദ്ധന്‍, സഹസംവിധാനം - ബിനു സ്റ്റീഫന്‍, ടൈറ്റില്‍ ഫോണ്ട്, ഡിസൈന്‍ - ജോമോന്‍, പി ആര്‍ ഓ - അജയ്തുണ്ടത്തില്‍.


Click it and Unblock the Notifications