ഒരു ഭയത്തില്‍ ചെയ്യുന്ന വീഡിയോയാണ്! ചുറ്റം നടക്കുന്നത് പേടിപ്പിക്കുന്നു, ഞാന്‍ ഫൈറ്റ് ചെയ്യുകയാണ്; എലിസബത്ത്

മുന്‍ഭര്‍ത്താവും നടനുമായ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ഡോ. എലിസബത്ത് ഉദയന്‍ വന്നത്. മാസങ്ങളോളം ഇരുവരും തമ്മില്‍ പരസ്യമായ വാക്കുതര്‍ക്കങ്ങളും നടന്നു. ബാലയുടെ ഭാര്യയായതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റിയാണ് എലിസബത്ത് സംസാരിച്ചത്. യൂട്യൂബിലൂടെയും മറ്റുമായി മുഖം കാണിക്കാതെയാണ് എലിസബത്ത് തുറന്ന് പറച്ചില്‍ നടത്തിയത്. ഇത് വലിയ വാര്‍ത്തയാവുകയും നടന്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

ഇതോടെ മുന്‍ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ രംഗത്ത് വരികയും ചെയ്തു. കുറച്ച് നാളുകളായി വീഡിയോകളൊന്നും കാര്യമായി ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു എലിസബത്ത്. ഇപ്പോള്‍ താന്‍ സേഫ് ആണെന്നും പക്ഷേ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പേടിയാവുന്നുണ്ടെന്നുമൊക്കെ പറയുകയാണ് താരമിപ്പോള്‍.

elizabath

'ഞാന്‍ സേഫ് ആണെന്നൊക്കെ പറഞ്ഞ് സാധാരണ പോലെ വീഡിയോ ചെയ്യണമെന്ന് വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ അതിന് പറ്റുന്നില്ല. കുറേ കാര്യങ്ങളും ചതികളും പിന്നില്‍ നടക്കുന്നുണ്ട്. അതൊന്നും എനിക്ക് പറയാന്‍ പറ്റില്ല. ശരിക്കും എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് വേണ്ടി ആത്മാര്‍ഥമായി ചിലരെഴുതുന്ന കമന്റുകള്‍ ഇപ്പോഴും കാണാറുണ്ട്. അതിന് ഒത്തിരി നന്ദിയുണ്ട്. പിന്നെ പല ആളുകളും അന്ന് ഇതിനെ പറ്റി പറഞ്ഞിട്ട് പിന്നെ മറന്നു. എല്ലാവരും അങ്ങനെയാണ്. ഏതെങ്കിലും ഒരാളുടെ ജീവിതത്തിലൊരു പ്രശ്‌നം ഉണ്ടായി. അതിനെ കുറിച്ച് കുറേ സംസാരിച്ച ശേഷം വേറെ പല കാര്യങ്ങളും വന്നതോടെ ഇത് മറക്കും.

എന്നെ ബാധിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കുറേ പ്രശ്‌നങ്ങളുണ്ട്. വീണ്ടും വീണ്ടും പുതിയ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാവുകയാണ്. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെന്താ ഉണ്ടാവകുയെന്നും അറിയില്ല. നമ്മള്‍ ചോദ്യങ്ങള്‍ ചോദ്യക്കുമ്പോള്‍ ഉത്തരം മുട്ടിയാല്‍ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാല്‍ നമ്മളെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും.

elizabath

കുറേ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ വീഡിയോ ഇട്ട് പറയണമെന്ന് തോന്നി. ഞാന്‍ ഇത്രയും കാലം വിചാരിച്ചതിനെക്കാളും കൂടുതല്‍ കണക്ഷന്‍സും ഇടപെടലുകളും വരുന്നുണ്ട്. ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല. എല്ലാവരും അറിഞ്ഞ് നടക്കുന്ന സംഭവങ്ങളാണെന്ന് തോന്നുന്നു. അതോണ്ട് പ്രധാനമായിട്ടും എന്റെ വായ പൊത്തുകയാണ് ലക്ഷ്യം. ഇനി ആരെങ്കിലും വന്നാല്‍ അവരുടെ വായും പൊത്തും. ഇതുവരെ സേഫ് ആണ്. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്.

നിങ്ങളൊക്കെ എനിക്ക് പറഞ്ഞ് തന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും വെളിപ്പെടുത്താന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കൂടുതല്‍ ഇതിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ പേടിക്കുന്ന കാര്യങ്ങളാണ് കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും. അതിനൊന്നും തെളിവുകളില്ല. എനിക്ക് സംഭവിച്ചത് പറായം. ബാക്കിയുള്ളവര്‍ അനുഭവിച്ചതൊന്നും പറയാന്‍ സാധിക്കില്ല. പക്ഷേ കുറച്ച് ദിവസങ്ങളായി അത്തരം കാര്യങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ചെയ്തതിന് ശേഷമുണ്ടാവുന്ന പ്രത്യാഘാതം എന്താണെന്ന് ഒന്നും അറിയില്ല.

ഈ കാര്യങ്ങളൊന്നും ആരും മറക്കരുത്. ഞാന്‍ ഫൈറ്റ് ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ ഞാന്‍ ചെയ്തതിനെക്കാളും കൂടുതല്‍ ചെയ്യാന്‍ സാധിക്കുമോ എന്നറിയില്ല. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ അല്ല. എന്തൊക്കെ പറയാന്‍ പറ്റും, പറ്റില്ല എന്നൊന്നും അറിയില്ല. ഒരു ഭയത്തില്‍ ചെയ്യുന്ന വീഡിയോ ആണെന്ന് പറയാം. കുറേ വിഷയങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. എല്ല്ാം ഒരു പുതപ്പിന്റെ മറവില്‍ പറയുന്നതില്‍ എനിക്കും വിഷമമുണ്ട്. ഇത്രയും കാലം ഞാന്‍ പറഞ്ഞതൊക്കെ കേട്ടതിന് നന്ദിയുണ്ട്. ഞാനിപ്പോള്‍ സേഫ് ആണെന്നും' പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്.

bala-wife

തമിഴിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ചയാളാണ് ബാല. ഫോട്ടോഗ്രാഫറും സംവിധായകനുമൊക്കെയാണ് പിതാവ് ജയകുമാര്‍. ഒപ്പം സഹോദരന്‍ ശിവ തമിഴിലെ പ്രമുഖ സംവിധായകനുമാണ്. അങ്ങനെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ ബാല തമിഴിനെക്കാളും തിളങ്ങിയത് മലയാളത്തിലായിരുന്നു. വര്‍ഷങ്ങളായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ ബാലയ്ക്ക് സാധിച്ചു.

നായകന് പുറമേ കിടിലന്‍ വില്ലന്‍ വേഷങ്ങളും താരം അവതരിപ്പിച്ചിരുന്നു. അങ്ങനെ സിനിമയില്‍ സജീവമാവുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. പതിനെട്ട് വയസുള്ളപ്പോഴാണ് അമൃത ബാലയുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. പക്ഷേ ഈ ബന്ധത്തില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ പിന്നീട് മകളുടെ പേരില്‍ പരസ്യമായ വാക്കുതര്‍ക്കങ്ങളും വഴക്കുമൊക്കെയായി.

വര്‍ഷങ്ങള്‍ക്കിപ്പുറം ബാല രണ്ടാമതും വിവാഹിതനായി. ഡോക്ടറായ എലിസബത്തിനെ സോഷ്യല്‍ മീഡിയ വഴിയാണ് നടന്‍ പരിചയപ്പെടുന്നത്. ബാലയോട് ആരാധന ഉണ്ടായിരുന്ന എലിസബത്ത് തന്റെ ആഗ്രഹം അറിയിച്ചതോടെ നടന്‍ രഹസ്യമായി ഇവരെ ഒപ്പം കൂട്ടുകയായിരുന്നു. അങ്ങനെ രഹസ്യമായി തന്നെ വിവാഹം കഴിച്ചെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ വിളിച്ച് കൂട്ടി വിവാഹവിരുന്ന് നടത്തി തന്റെ കല്യാണം ഓദ്യോഗികമാക്കാന്‍ ബാല ശ്രമിച്ചിരുന്നു.

ഈ കാലയളവില്‍ ചില വിവാദങ്ങളിലും ബാലയുടെ പേര് വരാന്‍ തുടങ്ങി. മാധ്യമങ്ങളുടെ മുന്നിലൊക്കെ ഭാര്യയുമായിട്ടെത്തിയാണ് നടന്‍ സംസാരിച്ചത്. അധികം വൈകാതെ എലിസബത്ത് ബാലയുമായി വേര്‍പിരിഞ്ഞെന്ന കഥകള്‍ വന്ന് തുടങ്ങി. ഇടയ്ക്ക് കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് ബാലയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ വരുന്നത്. മരിക്കാറായെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നുമൊക്കെ വാര്‍ത്ത വന്നതോടെ എലിസബത്തും മുന്‍ഭാര്യയായ അമൃത സുരേഷുമൊക്കെ ബാലയെ കാണാനെത്തി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വിധേയനായ ബാല ആരോഗ്യ പ്രശ്നങ്ങളൊക്കെ മാറി അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഈ സമയത്തൊക്കെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയെന്ന നിലയിൽ എലിസബത്ത് കൂടെ തന്നെ ഉണ്ടായിരുന്നു.

എലിസബത്ത് കുറച്ച് നാള്‍ കൂടി ബാലയുടെ ഭാര്യയായി തുടര്‍ന്നെങ്കിലും പലവിധ പ്രശ്‌നങ്ങള്‍ കാരണം ബന്ധം ഒഴിവാക്കി പോവുകയായിരുന്നു. പിന്നാലെ ബാല മാമാന്റെ മകളായ കോകിലയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങി. ഈ ബന്ധം പുറത്ത് വന്നതോടെ ഇരുവരും ഒരു അമ്പലത്തില്‍ പോയി താലിക്കെട്ടുകയും ചെയ്തു. നിലവില്‍ കൊച്ചിയില്‍ നിന്നും മാറി ഭാര്യ കോകിലയുടെ കൂടെ വൈക്കത്ത് താമസിക്കുകയാണ് നടന്‍. ഇതിനിടയിലാണ് വിവാഹജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞോണ്ട് എലിസബത്ത് രംഗത്ത് വരുന്നത്.

ബാലയുടെ ജീവിതത്തെ കുറിച്ചും സുഹൃത്ത് ബന്ധങ്ങളെ പറ്റിയുമൊക്കെ ആരും കേള്‍ക്കാത്ത വെളിപ്പെടുത്തലുകള്‍ മുന്‍ഭാര്യ നടത്തി. നിരന്തരം വീഡിയോ വരാന്‍ തുടങ്ങിയതോടെ മുന്‍ഭാര്യയ്‌ക്കെതിരെ പരാതിയുമായി ബാല രംഗത്ത് വന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘം ചേര്‍ന്ന് ശ്രമിക്കുകയാണെന്നാണ് ബാല ആരോപിച്ചത്. ഇതിനെ തുടര്‍ന്നാണ് സ്ഥിരമായി പങ്കുവെച്ചിരുന്ന വീഡിയോ എലിസബത്ത് അവസാനിപ്പിക്കുന്നത്. ഭാര്യയായിരുന്ന സമയത്ത് ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്. തൻ്റെ ബെഡ്റൂമിലേക്ക് അർദ്ധരാത്രി പോലും സുഹൃത്തുക്കളുമായി വന്നതടക്കം നിരവധി സംഭവങ്ങൾ ഇവർ വെളിപ്പെടുത്തി. മാത്രമല്ല തന്റെ ജീവന് ആപത്തുണ്ടെന്നും താന്‍ പലപ്പോഴായിട്ടുണ്ടായ ഭീഷണികളിലൂടെയാണ് ജീവിക്കുന്നതെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X