കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

By Lakshmi

സിനിമാ താരങ്ങള്‍ അത് ആണായാലും പെണ്ണായാലും സൗന്ദര്യമുള്ളവരായിരിക്കണമെന്നകാര്യം നിര്‍ബ്ബന്ധമാണ്. പലപ്പോഴും കഴിവുകളെ മറികടന്ന് സൗന്ദര്യം ആരാധക വൃന്ദത്തെ നേടുന്നത് ചലച്ചിത്രലോകം ഏറെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ളവും കഴിവു കുറഞ്ഞവരുമായ താരങ്ങളെല്ലാം തങ്ങളുടെ രൂപസൗന്ദര്യം നിലനിര്‍ത്താനായി എന്ത് സാഹസങ്ങളും ചെയ്യാന്‍ തയ്യാറാവാറുണ്ട്.

യുവത്വം നിലനിര്‍ത്താനായി ഭക്ഷണത്തില്‍ ശ്രദ്ധചെലുത്തുന്നതിനൊപ്പം ചര്‍മ്മത്തിനും മറ്റുമുള്ള സൗന്ദര്യ ചികിത്സകളും ആണ്‍പെണ്‍ ഭേദമെന്യേ താരങ്ങള്‍ ചെയ്യാറുണ്ട്. വെപ്പു മുടിയെന്നൊരു ആശയം ഇല്ലായിരുന്നെങ്കില്‍ പണികിട്ടുമായിരുന്ന ഏറെ താരങ്ങള്‍ നമ്മള്‍ക്കുണ്ട്. വെപ്പുമുടികൊണ്ട് കഷണ്ടി മറച്ച് സുന്ദരന്മാരായി എത്രയോ താരങ്ങളുണ്ട് അവരില്‍ ചിലരിതാ...

അമിതാഭ് ബച്ചന്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

വളരെ മുമ്പുതന്നെ വെപ്പുമുടിയില്‍ അഭയം പ്രാപിച്ചയാളാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. മുടി കൊഴിയാന്‍ തുടങ്ങിയ കാലത്തുതന്നെ ബച്ചന്‍ കഷണ്ടി വന്നാലുള്ള ഭീകരത തിരിച്ചറിയുകയും മുടി ട്രാന്‍സ്പ്ലാന്റ് ചെയ്യുകയുമായിരുന്നു. വെപ്പുമുടി രഹസ്യം പുറത്താകാതിരിക്കാന്‍ ബച്ചന്‍ പതിവായി ഒരേ ഹെയര്‍ സ്റ്റൈല്‍ തന്നെയാണ് സ്വീകരിക്കുന്നത്.

സല്‍മാന്‍ ഖാന്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

ആരോഗ്യകാര്യത്തില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്ന നടനാണ് സല്‍മാന്‍ ഖാന്‍. കഷണ്ടി ഇതിലൊന്നുമാത്രമായിരുന്നു. എന്തായാലും കഷണ്ടി കണ്ടില്ലെന്നു നടിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല, നെറ്റി കയറിത്തുടങ്ങിയപ്പോള്‍ത്തന്നെ താരം മുടി വെച്ചു.

ബില്ലി ബോബ് തോര്‍ടന്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

ഹോളിവുഡിന്റെ ബാഡ് ബോയ് എന്ന പേരില്‍ പ്രശസ്തനായ ബില്ലിയും മുടി മാറ്റിവച്ച താരം തന്നെയാണ്. മുന്‍ഭാഗത്തുള്ള മുടിയാണ് ബില്ലി ട്രാന്‍സ്പ്ലാന്റ് ചെയ്ത്. ഇതിന് ശേഷം താരത്തിന് വളരെ പ്രായക്കുറവ് തോന്നിയ്ക്കുകയും ചെയ്യുന്നുണ്ട്. അമ്പത്തെട്ടുക്കാരനാണ് ബില്ലി.

ഗോവിന്ദ

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

ബോളിവുഡ് താരം ഗോവിന്ദയും ഹെയര്‍ട്രാന്‍സ്പ്ലാന്റ് ക്ലബ്ബ് അംഗമാണ്. അഭിനയത്തില്‍ തിളങ്ങിനിന്ന കാലത്ത് ഇടയ്ക്ക് ഗോവിന്ദ ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നു. മുടികൊഴിച്ചിലിന് ചികിത്സ തേടാന്‍ വേണ്ടിയായിരുന്നു ഇതെന്നും ചികിത്സ ഫലിയ്ക്കാതെ ഒടുക്കം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയായിരുന്നുവെന്നുമാണ് വിവരം.

ബ്രെന്‍ഡന്‍ ഫ്രേസര്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

ഹോളിവുഡ് താരമായ ബ്രെന്‍ഡനും ഇത്തരക്കാരന്‍ തന്നെ. വളരെ രൂക്ഷമായ മുടികൊഴിച്ചിലിനെയായിരുന്നുവത്രേ താരത്തിന് നേരിടേണ്ടിവന്നിരുന്നത്. ഉച്ചിയിലായി മുടിപോയി കഷണ്ടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകരെ നഷ്ടപ്പെടാന്‍ തുടങ്ങിയ ബ്രെന്‍ഡന്‍ പിന്നീട് ഒന്നും ആലോചിക്കാതെ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം താരത്തിന് നല്ല സുന്ദരന്‍ ലുക്ക് കിട്ടുകയും ചെയ്തു.

സൗരവ് ഗാംഗുലി

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

സിനിമാ താരമല്ലെങ്കിലും ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയ്ക്ക് താരപരിവേഷം ഒട്ടും കുറവല്ല. ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലി തലയുടെ മധ്യഭാഗത്തായി കഷണ്ടിവന്നു തുടങ്ങിയതോടെയാണ് മുടി മാറ്റിവെയ്ക്കല്‍ നടത്തിയത്.

സില്‍വസ്റ്റര്‍ സ്റ്റാലിന്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

നെറ്റിയ്ക്ക് മുകളിലായി മുടി നഷ്ടമായതോടെയാണ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലിന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായത്. ഇതിന് ശേഷം സില്‍വസ്റ്ററുടെ മുഖത്ത് വലിയ മാറ്റമാണ് വന്നത്.

മോഹന്‍ലാല്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കഷണ്ടിയാണെന്നുള്ള ഗോസിപ്പുകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ചില ചിത്രങ്ങളില്‍ വിഗ് വച്ച് അഭിനയിക്കുന്ന ലാലിന്റെ മുടി സ്റ്റൈലുകള്‍ അരോചകത്വം തോന്നിയ്ക്കാറുമുണ്ട്. ബ്ലെസ്സി ചിത്രമായ പ്രണയത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന്റെ കഷണ്ടിയുള്ളൊരു ചിത്രം പുറത്തുവന്നിരുന്നു. ഈ രീതിയിലാണ് ലാലിന്റെ തല യഥാര്‍ത്ഥത്തില്‍ എന്നായിരുന്നു പാപ്പരാസികള്‍ പറഞ്ഞത്.

ആദിത്യ പഞ്ചോലി

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

വലിയൊരു വിജയതാരമായ ആദിത്യ പഞ്ചോലി, പക്ഷേ സുന്ദരനായതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏറെ ആരാധികമാരുണ്ട്. അതുകൊണ്ടുതന്നെയായിരിക്കണം മുടി കൊഴിയാന്‍ തുടങ്ങിയതോടെ ആദിത്യ മുടി മാറ്റിവയ്ക്കലില്‍ അഭയം തേടിയത്.

കുഞ്ചാക്കോ ബോബന്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

ചോക്ലേറ്റ് നായകനായി അഭിനയിക്കുന്ന കാലത്തുതന്നെ കുഞ്ചാക്കോ ബോബന്റെ തലയില്‍ കഷണ്ടിയ്ക്കുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ പി്ന്നീട് സൂപ്പര്‍ രണ്ടാം വരവ് നടത്തിയപ്പോള്‍ ചാക്കോച്ചന്റെ തലയില്‍ കഷണ്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ ജോസ് ചാക്കോച്ചന്റെ കഷണ്ടി വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്.

ഫഹദ് ഫാസില്‍

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

സ്വന്തം കഷണ്ടി ലോകത്തിന് മുന്നില്‍ മറയേതുമില്ലാതെ തുറന്നുകാണിച്ച താരമാണ് ഫഹദ് ഫാസില്‍. പല താരങ്ങളും വിഗും ഹെയര്‍ ട്രാന്‍സ്പ്ലാന്റുമൊക്കെയായി നടക്കുമ്പോള്‍ ഫഹദ് നാണക്കേടൊന്നുമില്ലാതെ കഷണ്ടിയും വച്ച് അഭിനയിച്ച് കയ്യടി നേടുന്നു.

സിദ്ദിഖ്

കഷണ്ടിയെ പറപറത്തിയ താരങ്ങള്‍

ആദ്യകാലത്തെല്ലാം സ്വന്തം കഷണ്ടി കാണിച്ച് അഭിനയിക്കാന്‍ ധൈര്യം കാണിച്ച നടന്‍ സിദ്ദിഖ് പക്ഷേ പിന്നീട് മുടിവച്ച് സ്റ്റൈലിഷ് ആവുകയായിരുന്നു. ഇടക്കിപ്പോഴും ചില ചിത്രങ്ങളില്‍ വിഗില്ലാത്ത സിദ്ദിഖിനെ സംവിധായകര്‍ കൊണ്ടുവരാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X