ബാലു വര്‍ഗീസിനും എലീനയ്ക്കും ആണ്‍കുഞ്ഞ്, സന്തോഷം പങ്കുവെച്ച് നടന്‍

By Midhun Raj

കോമഡി റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ബാലു വര്‍ഗീസ്. ബാലതാരമായും സഹനടനായും തിളങ്ങിയ ശേഷമാണ് നായകനടനായും ബാലു മാറിയത്. അടുത്തിടെ ഓപ്പറേഷന്‍ ജാവ എന്ന ചിത്രം നടന്റെതായി വലിയ വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നടി എലീനയുമായുളള ബാലു വര്‍ഗീസിന്‌റെ വിവാഹം നടന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എലീന ഗര്‍ഭിണിയായ സന്തോഷവും ബാലു മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. എലീനയ്‌ക്കൊപ്പമുളള ബാലുവര്‍ഗീസിന്‌റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

balu-varghese

പ്രസവം അടുത്ത സമയത്ത് എലീനയുടെ ബേബി ഷവര്‍ പാര്‍ട്ടിയും സുഹൃത്തുക്കള്‍ക്കൊപ്പം ബാലു നടത്തി. അന്ന് ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുളള ബാലുവിന്റെ സുഹൃത്തുക്കളും പങ്കെടുത്തു. ഇപ്പോഴിതാ എലീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷവും പങ്കുവെച്ചിരിക്കുകയാണ് ബാലു വര്‍ഗീസ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ബാലു അറിയിച്ചു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ബാലുവും എലീനയും. നടന്‍ ലാലിന്‌റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

Balu Varghese Exclusive Interview | FilmiBeat Malayalam

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വര്‍ഗീസിന്‌റെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മാണിക്ക്യകല്ല്, ഹണിബീ, കിംഗ് ലയര്‍ പോലുളള ചിത്രങ്ങള്‍ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു നായകനായത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. Tസുനാമി എന്ന ചിത്രമാണ് ബാലു വര്‍ഗീസിന്‌റെതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

More from Filmibeat

Read more about: balu varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X