നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാവുന്നു! അവന്‍ പ്രൊപ്പോസ് ചെയ്തു! ഞാന്‍ യെസ് പറഞ്ഞെന്ന് എലീന!

ലയാള സിനിമയില്‍ മറ്റൊരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. പുതുവത്സര ദിനത്തിലാണ് നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാവുന്നുവെന്ന വിവരം പുറത്തുവന്നത്. അഭിനേത്രിയും മോഡലുമായ എലീന കാതറിനെയാണ് യുലതാരം ജീവിതസഖിയാക്കുന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും നായികാനായകന്‍മാരായെത്തിയ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എലീനയുടെ പിറന്നാളാഘോഷത്തിനിടയില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും സാക്ഷിയാക്കിയായിരുന്നു താരത്തിന്റെ ചോദ്യം.

ആ ചോദ്യത്തിന് താന്‍ യെസ് പറഞ്ഞുവെന്ന് എലീന കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങിനിടയിലെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു എലീന പ്രണയിശേഷങ്ങള്‍ പങ്കുവെച്ചത്. 02-02-2020നാണ് വിവാഹനിശ്ചയമെന്ന വിവരങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയലൂടെ ഇവരുടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Balu Varghese

ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വര്‍ഗീസ് അഭിനയത്തില്‍ തുടക്കം കുറിച്ചത്. സിനിമാകുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. പാപ്പി അപ്പച്ചാ, ഹണിബീ, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര തുടങ്ങി നിരവധി വ്യത്യസ്തമായ സിനിമകളുമായാണ് ബാലു വര്‍ഗീസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. റിയാലിറ്റി ഷോയിലൂടെയായിരുന്നു എലീന തുടക്കം കുറിച്ചത്. മോഡലിംഗിലും അഭിനയത്തിലും ഒരുപോലെസജീവമാണ് താരം. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X