അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യമൊന്ന് നടുങ്ങി, അനുഭവം പങ്കുവെച്ച് ബാലു വര്‍ഗീസ്‌

By Prashant V R

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ബാലു വര്‍ഗീസ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരം ഇപ്പോള്‍ നായകവേഷങ്ങളിലാണ് കൂടുതല്‍ സജീവമായിരിക്കുന്നത്. ഹണിബീ, ചങ്ക്‌സ് പോലുളള ചിത്രങ്ങളാണ് ബാലുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. കൂടാതെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഓപ്പറേഷന്‍ ജാവയാണ് ബാലുവിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഓപ്പറേഷന്‍ ജാവയ്ക്ക് പിന്നാലെ പുതിയ സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയാണ് താന്‍ അച്ഛനാകാന്‍ പോകുന്ന വിവരം അടുത്തിടെ ബാലു വര്‍ഗീസ് അറിയിച്ചത്. ബാലുവിന് പുറമെ ഭാര്യയും നടിയുമായ എലീനയും എല്ലാവര്‍ക്കും സുപരിചിതയാണ്.

മുന്‍പ് ഇരുവരും ആസിഫ് അലി നായകനായ

മുന്‍പ് ഇരുവരും ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിരുന്നു. ഏറെ നാളായി സുഹൃത്തുക്കളായിരുന്ന ബാലുവും എലീനയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇപ്പോള്‍ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് താരദമ്പതികള്‍. അതേസമയം അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ താന്‍ ആദ്യം ഒന്ന് നടുങ്ങിയെന്നും സിനിമയില്‍ കാണുന്ന പോലെയൊന്നും ആയിരുന്നില്ലെന്നും ബാലു പറഞ്ഞിരുന്നു.

ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ്

ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞാനൊന്ന് നടുങ്ങി, സിനിമയില്‍ കാണുന്ന പോലെയായിരുന്നില്ല. ഒരു ഞെട്ടലില്‍ കുറച്ചുനേരം നിന്നു. ഇപ്പോള്‍ ആകാംക്ഷയും സന്തോഷവും കൂടിവരികയാണെന്നും നടന്‍ പറയുന്നു. പുറത്തുപോവുമ്പോള്‍ കുഞ്ഞിന് വേണ്ടിയുളള സാധനങ്ങള്‍ വാങ്ങുന്നു.

ജീവിതത്തിലെ എറ്റവും സന്തോഷം നിറഞ്ഞ

ജീവിതത്തിലെ എറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് യാത്ര. വിവാഹ ശേഷം ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ബാലു പറഞ്ഞു. ഗേള്‍ഫ്രണ്ട് ഭാര്യയായി എന്നതാണ് ആകെ ഉണ്ടായ മാറ്റം. ഒരു പദവി മാറ്റം. നല്ല കഥാപാത്രം വന്നാല്‍ എലീന ഇനിയും അഭിനയിക്കുമെന്നും ബാലു പറഞ്ഞു. കല്യാണം കഴിഞ്ഞ് ഇനി അഭിനയം വേണ്ട എന്നു പറയുന്ന ഭര്‍ത്താവല്ല താനെന്നും നടന്‍ പറയുന്നു.

ഓപ്പറേഷന്‍ ജാവയുടെ

ഓപ്പറേഷന്‍ ജാവയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു. ചിത്രത്തിന്‌റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു വിവാഹം. കല്യാണത്തിന്‌റെ തലേദിവസമാണ് ഞാന്‍ ലൊക്കേഷനില്‍ എത്തുന്നതെന്നും പിന്നെ ആറ് ദിവസത്തെ ബ്രേക്കിന് ശേഷം തിരിച്ചെത്തിയെന്നും ബാലു വര്‍ഗീസ് പറഞ്ഞു. അതേസമയം ലാലും ലാല്‍ ജൂനിയറും സംവിധാനം ചെയ്ത Tസുനാമിയാണ് ബാലു വര്‍ഗീസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ മുഖ്യവേഷത്തിലാണ് ബാലു അഭിനയിച്ചിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ ഉള്‍പ്പെടെ വലിയ താരനിര തന്നെയാണ് ചിത്രത്തിലുളളത്. ഡ്രൈവിംഗ് ലൈസന്‍സിന്റെ വലിയ വിജയത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

Read more about: balu varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X