»   » മജീദാകാന്‍ മമ്മൂട്ടി പെരുമ്പലത്തെത്തി

മജീദാകാന്‍ മമ്മൂട്ടി പെരുമ്പലത്തെത്തി

Posted By:
Subscribe to Filmibeat Malayalam
Mammootty,
മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവല്‍ ബാല്യകാലസഖിയെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ആലപ്പുഴയിലെ പെരുമ്പലം ദ്വീപിലാണ് ചിത്രീകരണം നടക്കുന്നത്. ഓഗസ്റ്റ് 11ന് ഞായറാഴ്ചയാണ് ചിത്രീകരണം തുടങ്ങിയത്. തിങ്കളാഴ്ച മമ്മൂട്ടി സെറ്റിലെത്തി.

ചിത്രത്തിന്റെ ചില പ്രധാനഭാഗങ്ങളാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. മജീദായി മമ്മൂട്ടിയെത്തുമ്പോള്‍ ഇഷ തല്‍വാറാണ് സുഹറയായി അഭിനയിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ്. സാധാരണക്കാരുടെ നോവലിസ്റ്റായിരുന്നു ബഷീറെന്നും അദ്ദേഹത്തിന്റെ നോവല്‍ ചലച്ചിത്രമാകുന്നതോടെ കൂടുതല്‍ ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കാന്‍ തുടങ്ങുമെന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു.

നേരത്തേ ചിത്രത്തില്‍ അഭിനയിക്കുന്ന അഭിനേതാക്കള്‍ക്കും അഭിനയത്തില്‍ താല്‍പര്യമുള്ളവര്‍ക്കും വേണ്ടി ബാല്യകാലസഖിയുടെ അണിയറക്കാര്‍ ഒരു അഭിനയക്കളരി നടത്തിയിരുന്നു. ലിവിങ് ആര്‍ട്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മൊഹ്‌സിന്‍, സജീഷ് ഹഷിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നോവലില്‍ ബഷീര്‍ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഗ്രാമത്തിന്റെ മനോഹരമായ സെറ്റിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. പെരുമ്പലം ദീലിപാണ് സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.

English summary
Shooting of the film Balyakalasakhi has started at Perumbalam Island in Aalappuzha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam