ഗൃഹാതുരതയുമായി ബാല്യകാലസഖിയുടെ ടീസര്‍

By Lakshmi

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ബാല്യകാലസഖിയുടെ ആദ്യ ടീസര്‍ വന്നു. പ്രമോദ് പയ്യന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. ഇഷ തല്‍വാര്‍ നായികയാകുന്നു.

ഗൃഹാതുരതയുണര്‍ത്തുന്ന രംഗങ്ങളുമായിട്ടാണ് ടീസറര്‍ എത്തിയിരിക്കുന്നത്. ഗ്രാമീണപശ്ചാത്തലത്തില്‍ കുട്ടികളായ മജീദീന്റെയും സുഹറയുടെയും കൗമാരത്തിലേയ്ക്കും യൗവ്വനത്തിലേയ്ക്കുമുള്ള വളര്‍ച്ചയും ടീസറിലുണ്ട്. മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ബാല്യകാലസഖിയുടെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.

Balyakalasakhi

ചിത്രത്തില്‍ മജീദായും മജീദിന്റെ വാപ്പയായും മമ്മൂട്ടിതന്നെയാണ് അഭിനയിക്കുന്നത്. മജീദിന് നായികയായി ഇഷ തല്‍വാര്‍ എത്തുമ്പോള്‍ മജീദിന്റെ ഉമ്മയുടെ റോളില്‍ എത്തുന്നത് നടി മീനയാണ്.

മാമുക്കോയ, സുനില്‍ സുഖദ, ശശികുമാര്‍, അറ്റ്‌ലസ് രാമചന്ദ്രന്‍, എം എസ് ഫൈസി, അനീഷ് മേനോന്‍, രാജേന്ദ്രന്‍ തായാട്ട്, കെ പി എ സി ലളിത, പരംബ്രത ചാറ്റര്‍ജി, ജീന, സീമ ബിശ്വാസ്, ഡോണ, കവിത നായര്‍, തുടങ്ങിയവര്‍ക്കൊപ്പം നാടകവേദിയിലെ നാല്‍പതോളം ആര്‍ട്ടിസ്റ്റുകളും ഒപ്പം നൂറോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹരിനായര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. . മലയാളികളുടെ ഇഷ്ടസംഗീതജ്ഞന്‍ കെ രാഘവന്‍ മാസ്റ്റര്‍ അവസാനമായി ഈണം പകര്‍ന്ന ചിത്രം കൂടിയാണ് ബാല്യകാലസഖി. കെ ടി മുഹമ്മദ്, ശ്രീകുമാരന്‍ തമ്പി, കാവാലം നാരായണപ്പണിക്കര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവരുടെ വരികള്‍ക്ക് കെ രാഘവന്‍ മാസ്റ്റര്‍, ഷഹബാസ് രാമന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ലിവിന്‍ ആര്‍ട് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി മൊഹ്‌സിന്‍, സജീബ് ഹാഷീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളത്തും കൊല്‍ക്കത്തിയിലുമായിട്ടാണ് ബാല്യകാലസഖി ചിത്രീകരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X