ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കി! നിര്‍മാതാക്കളുടെ കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിതൊക്കെയാണ്

സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ഷെയിന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. താരസംഘടനയായ അമ്മയുടെ ഇടപെടലുകള്‍ക്ക് ശേഷമായിരുന്നു പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പ് ആയത്. വെയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണ്. 'കുര്‍ബാനി' എന്ന സിനിമയില്‍ മാര്‍ച്ച് 31 ന് ശേഷം ഷെയിന്‍ എത്തും.

സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടതിനാല്‍ ഷെയിന്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം. ഒരു കോടി നല്‍കാന്‍ സമ്മതമല്ലെന്ന് ഷെയിന്‍ പറഞ്ഞതോടെയാണ് തര്‍ക്കം നീണ്ട് പോയത്. ഒടുവില്‍ താരം ഇത് അംഗീകരിച്ചതോട് കൂടിയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. നിര്‍മാതാക്കളുമായി ഷെയിന്‍ ഉണ്ടാക്കിയ പുതിയ കരാര്‍ ന്യൂസ് 18 പുറത്ത് വിട്ടിരിക്കുകയാണ്.

 ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കി

മാര്‍ച്ച് 9 ന് വെയില്‍ സിനിമയുടെ ചിത്രീകരണത്തിനെത്തണം. മാര്‍ച്ച് 28 ശനിയാഴ്ചക്കകം ഈ ചിത്രത്തിലെ താടിവച്ചുള്ള മുഴുവന്‍ രംഗങ്ങളും അഭിനയിച്ച് പൂര്‍ത്തിയാക്കണം. 20 ദിവസമാണ് വെയില്‍ സിനിമയ്ക്കായി താടി വെച്ച് ഷെയിന്‍ അഭിനയിക്കേണ്ടത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 13 വരെ പതിനാല് ദിവസം കുര്‍ബാനി എന്ന സിനിമയില്‍ താടി വെച്ച് അഭിനയിക്കണം. പിന്നീടുള്ള 5 ദിവസം താടിയില്ലാതെയും ഈ സിനിമയില്‍ അഭിനയിക്കണം. ഈ രണ്ട് സിനിമകളും പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റ് ചിത്രങ്ങളില്‍ ഷെയിന്‍ അഭിനയിക്കാന്‍ പാടുള്ളൂ.

 ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കി

വെയില്‍ കുര്‍ബാനി സിനിമകള്‍ക്ക് നഷ്ടപരിഹാരമായി പതിനാറ് ലക്ഷം രൂപ വീതം 32 ലക്ഷം നല്‍കണം. വെയില്‍ സിനിമയുടെ പ്രതിഫലത്തിന്റെ ബാക്കിയായി ഷെയിന് നിര്‍മാതാവ് ജോബി ജോര്‍ജ് നല്‍കാനുള്ള പതിനാറ് ലക്ഷം രൂപ നല്‍കേണ്ടതില്ല. കുര്‍ബാനി സിനിമയുടെ പ്രതിഫല ഇനത്തില്‍ നിര്‍മാതാവ് സുബൈര്‍ നല്‍കേണ്ട തുകയില്‍ പതിനാറ് ലക്ഷം കുറച്ച് നല്‍കിയാല്‍ മതി. കരാറില്‍ ഷെയിന്‍ ഒപ്പിട്ട് നല്‍കിയതോടെ വിലക്ക് പിന്‍വലിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്.

ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കി

വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിങ് സെറ്റില്‍ തര്‍ക്കം ഉണ്ടാകാതെ ഇരിക്കാന്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ മേല്‍നോട്ടം വഹിക്കും. പ്രതിഫലത്തില്‍ പതിനാറ് ലക്ഷം നഷ്ടപ്പെടുന്ന കരാര്‍ ഒപ്പിടണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ ഷെയിന്‍ വികാരധീനനായി. നിര്‍മാതാക്കളും അമ്മ ഭാരവാഹികളും ചേര്‍ന്ന് സമാധാനിപ്പിച്ചാണ് ഷെയിനെ തിരിച്ച് യാത്രയാക്കിയത്. തിങ്കളാഴ്ച ഇരിങ്ങാലക്കുടയില്‍ വെച്ചാണ് വെയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

  ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കി

വെയില്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തനിക്ക് നിര്‍മാതാവ് ജോബി ജോര്‍ജ് വധ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന്‍ രംഗത്ത് വന്നതോടെ വിഷയം ചര്‍ച്ചയായി. പിന്നാലെ ഷെയിന്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് ജോബി ജോര്‍ജ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി. ഇതിനോട് അനുബന്ധിച്ച് വേറെയും പ്രശ്‌നങ്ങള്‍ അരങ്ങേറിയതോടെ നിര്‍മാതാക്കള്‍ ഷെയിന് വിലക്ക് ഏര്‍പ്പെടുത്തി. ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കണമെന്നായിരുന്നു ആവശ്യം.

 ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കി

ഇതോടെ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ മുന്നോട്ട് പോവുകയായിരുന്നു. ഒടുവില്‍ താരസംഘടനയായ അമ്മയും ഇടപ്പെട്ടതോട് കൂടി വിഷയം രമ്യതയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഒത്തുതീര്‍പ്പ് ഉണ്ടായത്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X