വെയിലും ഖുര്‍ബാനിയും ഉപേക്ഷിച്ചു! ഷെയ്ന്‍ നിഗമിന് വിലക്കുമായി നിര്‍മാതാക്കളുടെ സംഘടന!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വെയില്‍, ഖുര്‍ബാനി തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളായിരുന്നു വിവാദമായത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഈ വിഷയത്തില്‍ പ്രതികരണവമായി രംഗത്തെത്തിയിരുന്നു. താരത്തെ വിലക്കാനുള്ള തീരുമാനത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. താരം കാരണമുണ്ടായ നഷ്ടം തിരിച്ച് ഈടാക്കാതെ അദ്ദേഹത്തിന്റെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും ഇവര്‍ പറയുന്നു.
താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളായ വെയില്‍, കുര്‍ബാനി ഈ രണ്ട് സിനിമകളും ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സിനിമകള്‍ക്കുണ്ടായ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നെ മറ്റ് സിനിമകളുമായി സഹകരിപ്പിക്കില്ല. ഷൂട്ടിങ്ങ് സെറ്റുകളില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംവിധായകനായ ശരത് മേനോന്റേയും നിര്‍മ്മാതാവായ ജോബി ജോര്‍ജിന്റേയും പരാതി പരിഗണിക്കവെയായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനം അറിയിച്ചത്. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നവരെയാണ് താരത്തിന് വിലക്ക്. വെയില്‍ ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് ഷെയ്ന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മുടിയും താടിയും വെട്ടിയത്. ലുക്ക് മാറിയാല്‍ അത് സിനിമകളെ ബാധിക്കുമെന്നും ചിത്രീകരണം നിര്‍ത്തേണ്ടിവരുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ആദ്യമായി നമ്മുടെ ഗുഡ്‌വിൽ തുടങ്ങിവെച്ച ഒരു സിനിമ, വെയിൽ വേണ്ടെന്ന് വെയ്ക്കുകയാണ്, ഗുഡ്‌വിൽ എല്ലായ്പ്പോഴും ജനങ്ങൾക്കും അസോസിയേഷനും ഒപ്പമാണ്. കൂടെയുണ്ടാവണമെന്നാവശ്യപ്പെട്ട് ജോബി ജോര്‍ജും എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോബി നിലപാട് വ്യക്തമാക്കിയത്.


Click it and Unblock the Notifications